Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈക്കോടതി പലവട്ടം പറഞ്ഞു; സർക്കാരിന് കുലുക്കമില്ലെന്ന് മാത്രമല്ല ഫ്‌ളക്‌സ് നിരോധനം സർക്കാർ തന്നെ അട്ടിമറിക്കുന്നു; നിരത്തുകളിൽ നിറഞ്ഞ് പാർട്ടി ഭേദമന്യേ ഫ്‌ളെക്‌സുകൾ; തിരഞ്ഞെടുപ്പ് അടുത്തതോടെ പഴയവ മാറ്റാതെ പുതിയവ സ്ഥാപിക്കാൻ നെട്ടോട്ടമോടി പാർട്ടികൾ; ഫ്‌ളക്‌സ് മാലിന്യത്തിനു എതിരായ ഫ്‌ളക്സും നിരത്തുകളിൽ

ഹൈക്കോടതി പലവട്ടം പറഞ്ഞു; സർക്കാരിന് കുലുക്കമില്ലെന്ന് മാത്രമല്ല ഫ്‌ളക്‌സ് നിരോധനം സർക്കാർ തന്നെ അട്ടിമറിക്കുന്നു; നിരത്തുകളിൽ നിറഞ്ഞ് പാർട്ടി ഭേദമന്യേ ഫ്‌ളെക്‌സുകൾ; തിരഞ്ഞെടുപ്പ് അടുത്തതോടെ പഴയവ മാറ്റാതെ പുതിയവ സ്ഥാപിക്കാൻ നെട്ടോട്ടമോടി പാർട്ടികൾ; ഫ്‌ളക്‌സ് മാലിന്യത്തിനു എതിരായ ഫ്‌ളക്സും നിരത്തുകളിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഫ്‌ളക്‌സ് നിരോധനം സർക്കാർ തന്നെ അട്ടിമറിക്കുന്നെന്ന് ഒരു ഘട്ടത്തിൽ ഹൈക്കോടതി തന്നെ പറഞ്ഞിരുന്നു. പൂർണമായ നിരോധനത്തിന് ഉത്തരവിട്ടിട്ടും അത് നടപ്പാക്കുവാൻ യാതൊരു തീരുമാനം സ്വീകരിക്കാതിരുന്ന സർക്കാർ അത് പാടെ തള്ളിയ നിലയിലാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പാർട്ടിഭേദമന്യ എല്ലാവരും തിരഞ്ഞെടുപ്പ് അടുത്തതോടെ നേട്ടങ്ങൾ കൊട്ടിഘോഷിക്കാൻ ഫ്‌ളക്‌സുകൾ തെരുവുകളിൽ നിരത്തി റെക്കോർഡിടുകയാണ്.

വനിതാമതിലടക്കം സർക്കാർ പരിപാടികളുടെ ഫ്‌ളക്‌സുകൾ ഇപ്പോഴും തെരുവോരങ്ങളിലുണ്ട്. ഹർത്താലിനിടെ പലയിടത്തും കത്തിച്ചത് കാൻസറിനടക്കം കാരണമാവുമെന്നും കോടതി പറഞ്ഞിരുന്നു. നിഷേധാത്മക നിലപാട് തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തും. അഡ്വക്കറ്റ് ജനറൽ നേരിട്ട് ഹാജാരായി വിശദീകരണം നൽകാനും നിർദ്ദേശം നൽകിയിരുന്നു.

പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഫ്‌ളെക്‌സും ഹോർഡിങും വച്ചാൽ ഇനി പൊലീസ് കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കയാണ് ഈ ലംഘനം. പൊതുസ്ഥലങ്ങളിൽ പരസ്യം വച്ചാൽ അത് നീക്കാനുള്ള ചെലവും ബോർഡ് വച്ചയാൾ വഹിക്കണം. നീക്കം ചെയ്ത സ്ഥലത്തു പുതിയ ബോർഡ് കണ്ടാൽ പൊലീസിൽ പരാതി നൽകണം. ബോർഡ് നീക്കാൻ വേണ്ടിവന്ന ചെലവ് അതു വച്ചവരിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. ഇതിൽ പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ വേർതിരിവില്ലാതെ ഉത്തരവിന്റെ നിയമലംഘനമാണ് പരസ്യമായി നടത്തുന്നത്.

'ക്യാൻസർ അടക്കം ഉണ്ടാക്കുന്ന ഫ്‌ളെക്‌സിനെപ്പറ്റി ഗൗരവമായ സമീപനം കാണുന്നില്ല. ഫ്‌ളക്‌സ് മാലിന്യ കൂമ്പാരമാണ് ഉണ്ടാകുന്നത്. നവകേരളം കെട്ടിപ്പടുക്കാനുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് അഭിനന്ദനാർഹമാണ്. എന്നാൽ ഫ്‌ളക്‌സ് മാലിന്യം നിറഞ്ഞ കേരളമാണോ നാം നിർമ്മിക്കുന്നത്? അനധികൃത ഫ്‌ളക്‌സുകൾ വഴി സർക്കാരിന് ഫീസിനത്തിൽ കോടികളാണ് നഷ്ടം. ദുരന്തസഹായത്തിനു പണം തേടുന്ന സർക്കാരിന് ഇത് പ്രശ്‌നമല്ലേ? സാലറി ചാലഞ്ചിൽ ആദ്യം ഒരുമാസത്തെ ശമ്പളം കൊടുത്തവരാണ് നാം. എന്നാൽ പരസ്യത്തിൽ നിന്ന് ലഭിക്കേണ്ട ഫീസ് പോലും പിരിക്കാത്ത സർക്കാരിന് ശമ്പളം കൊടുക്കേണ്ട പിന്മാറാം എന്ന് സാധാരണക്കാർ കരുതില്ലേ?' ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചിരുന്നു.

വ്യക്തിഗത താൽപ്പര്യങ്ങൾ ഇല്ലെന്നും ഈ നാട് നശിക്കുന്നതിൽ വേദനയുണ്ടെന്നും കോടതി പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കുന്ന യന്ത്രങ്ങൾ നല്ല മാതൃകയാണ്. നടപ്പാതയിലും റോഡിലും പൊതു ഇടങ്ങളിലും ഫ്‌ളക്‌സ് നിറഞ്ഞ ഈയവസ്ഥ മാറ്റാൻ ഇതൊരു അവസരമായി എടുത്ത് ഒരു സാമൂഹിക മുന്നേറ്റമായി ജനം ഇത് ഏറ്റെടുക്കുമെന്നാണ് താൻ കരുതുന്നത് എന്നും ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ കോടതിയിൽ പറഞ്ഞിരുന്നു

അതേസമയം പ്രായോഗിക സമീപനമാണ് സർക്കാറിനെന്നും പതുക്കെ മാറ്റം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് സർക്കാരിന് വേണ്ടി ഹാജരായ സംസ്ഥാന അറ്റോർണി അഡ്വ.സോഹൻ കോടതിയെ അറിയിച്ചത്.എന്നാൽ നിയമം നടപ്പാക്കാൻ ഇതുവരെ യാതൊന്നും സർക്കാർ ചെയ്തതായി തോന്നുന്നില്ലെന്നും ഫ്‌ളക്‌സ് ബോർഡുകളുടെ എണ്ണം കൂടുകയാണ് ചെയ്തതെന്നും അമിക്കസ് ക്യൂറി അഡ്വ.ഹരീഷ് വാസുദേവൻ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഫ്‌ളക്‌സ് മാലിന്യത്തിനു എതിരായ ഫ്‌ളക്സും സ്വച്ച്ഭാരത് മിഷന്റെ ഫ്‌ളക്സും വരെ ഇപ്പോൾ അധികമുണ്ടായിരിക്കുകയാണെന്നുമാണ് അഡ്വ. ഹരീഷ് വാസുദേവൻ കോടതിയെ അറിയിച്ചത്.

എന്താണ് ഫ്‌ളക്‌സ്

പി.വി സി ഫ്ളക്സ് എന്നതിനെ ചുരുക്കി ഫ്ളക്സ് എന്നു നാം വിളിക്കുന്നു. വഴക്കമുള്ള പി.വി സി പ്ലാസ്റ്റിക്കുകളെ ഷീറ്റുപോലാക്കി പരുത്തി/നൈലോൺ/പോളിയസ്റ്റർ നാരുകളാൽ ബലപ്പെടുത്തിയാണ് നാം കാണുന്ന ഫ്ളക്സ് പരസ്യപായകൾ (പലക എന്നു പറയാൻ കഴിയില്ലല്ലോ) ഉണ്ടാക്കുന്നത്. വലിയ ഇങ്ക്-ജെറ്റ് പ്രിന്ററുകളിൽ പി.വി സി. അടിസ്ഥാനഘടകമായ മഷി ഉപയോഗിച്ചാണ് ഇതിൽ പ്രിന്റുകളെടുക്കുന്നത്.

വിനൈൽ ക്ലോറൈഡ് മോണോമറുകളെ (VCM) പോളിമറൈസ് ചെയ്താണ് പി.വി. സി ഉണ്ടാക്കുന്നത്. വിനൈൽ മോണോമറുകൾ കാൻസറിനു കാരണമാകുന്ന ഒരു രാസ പദാർത്ഥമാണെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്.

വൻതോതിൽ ക്ലോറിൻ ആവശ്യമായ ഒരു വ്യവസായമാണ് പി.വി സി. ഉൽപാദനം. ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ രാസവിഷ ദുരന്തങ്ങളിലെയൊക്കെ അടിസ്ഥാന ഘടകമായിരുന്നു ക്ളോറിൻ ഓസോണിനു ഭീഷണിയായ സി.എഫ്. സി., ലവ് കനാൽ ദുരന്തത്തിലെ ഡയോക്സിനുകൾ, വിയറ്റ്നാമിലെ ഏജന്റ് ഓറഞ്ച്, ഡി.ഡി.റ്റി... അങ്ങനെ ദിവസവും ക്ലോറിൻ അടിസ്ഥാനമാക്കിയ എന്തുമാത്രം വിഷമാണ് അന്തരീക്ഷത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്!

പി.വി സി ദൃഢതയേറിയ പ്ലാസ്റ്റിക് ആണ്. അതിന് വഴക്കവും മൃദുത്വവും വർദ്ധിപ്പിക്കുന്നതിന് താലേറ്റുകൾ (Di-2ethyl hexyl phthalate DEHP) ചേർക്കുന്നു. ഡി.ഇ.എച്.പി. മാരകവും കാൻസറിനു കാരണമാകുന്നതുമായ ഒരു രാസ വിഷമാണ്. ഒരു പി.വി സി ഉൽപ്പന്നത്തിൽ 20 മുതൽ 70 ശതമാനം വരെ ഡി.ഇ.എച്.പി ഉണ്ടായിരിക്കും. വഴക്കം കൂടുന്തോറും ഡി.ഇ.എച്.പി യുടെ അളവും കൂടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP