Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചു സ്ത്രീകൾ മല കയറിയെന്ന അവകാശ വാദവുമായി കനകദുർഗ്ഗയും ബിന്ദു അമ്മിണിയും; ദൃശ്യങ്ങളും മറ്റ് തെളിവുകളും കയ്യിലുണ്ടെന്നും മലകയറിയ യുവതികൾ; രണ്ടു പേരെന്ന സർക്കാർ വിശദീകരണം എന്തുകൊണ്ടെന്ന് അറിയില്ല; ഇനിയും ശബരിമലയിൽ പോകും; കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്നത് ബിജെപിക്കാരെന്നും യുവതികൾ

അഞ്ചു സ്ത്രീകൾ മല കയറിയെന്ന അവകാശ വാദവുമായി കനകദുർഗ്ഗയും ബിന്ദു അമ്മിണിയും; ദൃശ്യങ്ങളും മറ്റ് തെളിവുകളും കയ്യിലുണ്ടെന്നും മലകയറിയ യുവതികൾ; രണ്ടു പേരെന്ന സർക്കാർ വിശദീകരണം എന്തുകൊണ്ടെന്ന് അറിയില്ല; ഇനിയും ശബരിമലയിൽ പോകും; കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്നത് ബിജെപിക്കാരെന്നും യുവതികൾ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഇതുവരെ ശബരിമലയിൽ അഞ്ച് സ്ത്രീകൾ കയറിയിട്ടുണ്ടെന്ന് ബിന്ദു അമ്മിണി. അതിനുള്ള ദൃശ്യങ്ങളും മറ്റ് തെളിവുകളും കയ്യിലുണ്ടെന്നും മലപ്പുറം അങ്ങാടിപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബിന്ദു വെളിപ്പെടുത്തി. ആവശ്യമുള്ളപ്പോൾ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ബിന്ദു വ്യക്തമാക്കി.

അതേസമയം ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിൽ ദർശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

എന്തുകൊണ്ടാണ് നിയമസഭയിൽ രണ്ട് പേർ മാത്രമേ ശബരിമല കയറിയതിന് തെളിവുള്ളൂ എന്ന് സർക്കാർ പറഞ്ഞതെന്നറിയില്ല. നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുൾപ്പടെ അഞ്ച് സ്ത്രീകൾ ഇതുവരെ ശബരിമല കയറിയിട്ടുണ്ടെന്നും ബിന്ദു വ്യക്തമാക്കി.

സംഘപരിവാറിൽ നിന്നും ബിജെപിയിൽ നിന്നും ഭീഷണിയുണ്ടെന്ന് ബിന്ദുവിനൊപ്പം ശബരിമല കയറിയ കനകദുർഗയും പറഞ്ഞു. തന്റെ ഭർത്താവിനെ സംഘപരിവാർ പ്രവർത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കനകദുർഗ ആരോപിക്കുന്നു. തന്നെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം തുടരും. സഹോദരൻ ഭരത് ഭൂഷൺ തനിയ്‌ക്കെതിരായതിന് പിന്നിൽ ബിജെപിയുടെ സാമ്പത്തിക സ്വാധീനമുണ്ട്. ശബരിമല കയറിയെന്നത് ഒരു കുടുംബപ്രശ്‌നമാക്കുന്നത് ബിജെപിയാണെന്നും കനകദുർഗ ആരോപിക്കുന്നു.

നേരത്തെ 17 യുവതികൾ ശബരിമല ദർശനം നടത്തിയെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. മുമ്പ് കൊടുത്ത 51 പേരുടെ പട്ടികയിൽ നിരവധി പിശകുകൾ ഉൾപ്പെട്ടതിനെ തുടർന്നാണ് സർക്കാർ മറ്റൊരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഇപ്പോൾ രണ്ട് പേരുടെ കാര്യത്തിൽ മാത്രമേ സ്ഥിരീകരണമുള്ളൂ എന്നാണ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഇത് വരും ദിവസങ്ങളിൽ നിയമപ്രശ്നമായി ഉയരാനുള്ള സാധ്യതയുമുണ്ടെന്നാണ് വിലയിരുത്തൽ.

അതേ സമയം ദർശനം ആവശ്യപ്പെട്ട് വരുന്ന യുവതികൾക്ക് ശബരിമലയിൽ സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല. ദേവസ്വം മാന്വൽ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെ തന്ത്രി പ്രവർത്തിക്കണം.ക്ഷേത്രത്തിൽ ആചാരലംഘനമുണ്ടായാൽ നടയടച്ച് ശുദ്ധിക്രിയ ചെയ്യാൻ ദേവസ്വം മാന്വലിൽ ശുപാർശ ചെയ്യുന്നില്ല.

ശുദ്ധിക്രിയ ആവശ്യമെങ്കിൽ ദേവസ്വം ബോർഡിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രം ശുദ്ധിക്രിയ നടത്താം. നലവിൽ ശുദ്ധിക്രിയ ചെയ്തപ്പോൾ അനുമതി വാങ്ങാത്തതിനാലാണ് വിശദീകരണം ചോദിച്ചത്. ശബരിമല ആചാര വിശ്വാസ സംരക്ഷണത്തിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP