Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു; കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചത് ബ്രിട്ടനിൽ നിന്നെത്തിയ അഞ്ച് ടൂറിസ്റ്റുകൾക്ക്; ഇവരെ കളമശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി; ഇവരെ കൂടാതെ രോഗലക്ഷണങ്ങളുള്ള ഒരാളെ കൂടി ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി മന്ത്രി വി എസ് സുനിൽ കുമാർ; രോഗം സ്ഥിരീകരിച്ച അഞ്ച് പേർക്കും പ്രായം അറുപത് വയസിന് മുകളിൽ; ആദ്യം രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്റെ നില തൃപ്തികരമല്ല; കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 30 ആയി

സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു; കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചത് ബ്രിട്ടനിൽ നിന്നെത്തിയ അഞ്ച് ടൂറിസ്റ്റുകൾക്ക്; ഇവരെ കളമശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി; ഇവരെ കൂടാതെ രോഗലക്ഷണങ്ങളുള്ള ഒരാളെ കൂടി ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി മന്ത്രി വി എസ് സുനിൽ കുമാർ; രോഗം സ്ഥിരീകരിച്ച അഞ്ച് പേർക്കും പ്രായം അറുപത് വയസിന് മുകളിൽ; ആദ്യം രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്റെ നില തൃപ്തികരമല്ല; കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 30 ആയി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി കൊറോണ വൈറസ് ബാധ റിപ്പോർട്ടു ചെയ്യാതിരുന്നതിന്റെ ആശ്വാസത്തിലായിരുന്നു. എന്നാൽ, ഈ ആശ്വാസം തൽക്കാലം വെറുതേയായി. ഇന്ന് സംസ്ഥാനത്ത് പുതുതായി അഞ്ച് പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ നിന്ന് എത്തിയ അഞ്ചു വിദേശ ടൂറിസ്റ്റുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കളമശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇവർ നേരത്തെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഇവരെ കൂടാതെ രോഗലക്ഷണങ്ങളുള്ള ഒരാളെ കൂടി ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി മന്ത്രി വി എസ് സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടണിൽ നിന്നെത്തിയ 17 അംഗ സംഘത്തിൽപ്പെട്ട അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുനിൽകുമാർ അറിയിച്ചു. ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

60 വയസ് കഴിഞ്ഞവരാണ് വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ചു പേരും എന്നത് നേരിയ ആശങ്കയ്ക്ക് ഇട നർകുന്നുണ്ട്. സംഘത്തിൽ ഒരു സ്ത്രീയും ഉണ്ട്. ഇവർക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയ 12 പേരുടെ ഫലം നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചു. ആദ്യം രോഗം ബാധിച്ച വിദേശിയുടെ ആരോഗ്യ നില അത്ര തൃപ്തികരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന് കൂടുതൽ പരിചരണം നൽകാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഇതോടെ കേരളത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 30 ആയി.

സംസ്ഥാനത്ത വിവിധ ആശുപത്രികളിലാണ് ആളുകൾ ചികിത്സയിൽ കഴിയുന്നത്. വൈറസ് വ്യാപിക്കുകയാണെങ്കിൽ സേനാ വിഭാഗങ്ങൾ ഹെലികോപ്ടർ സൗകര്യം അടക്കം സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. സേനാവിഭാഗം ആശുപത്രി സംവിധാനവും ഒരുക്കും. എറണാകുളം ജില്ലയിൽ ഏതു സാഹചര്യമുണ്ടായാലും അതു നേരിടാൻ തയാറാണെന്നും മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ യോഗം ഇന്നു ചേർന്നിരുന്നു. 24 പ്രധാന ആശുപത്രികളുടെ ഉടമസ്ഥരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 197 ഐസലേഷൻ സംവിധാനങ്ങൾ സ്വകാര്യ ആശുപത്രികളിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ബ്രിട്ടീഷ് പൗരന്മാർ താമസിച്ച മൂന്നാർ ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന ജീവനക്കാരിൽ 6 പേരെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് സ്രവ പരിശോധന നടത്തിയിരുന്നു. മൂന്നാർ ടീ കൗണ്ടിയിലെ ജീവനക്കാരെ റിസോർട്ടിൽ തന്നെ നിരീക്ഷിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. റിസോർട്ടിന് 500 മീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചിട്ടുണ്ട്.

രോഗബാധിതനായ ബ്രിട്ടീഷുകാരൻ ഇവിടെ താമസിച്ചിരുന്ന സമയത്ത് ജോലി ചെയ്തിരുന്നവരാണ് ഇപ്പോൾ പ്രധാനമായും നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശിയുമായി തങ്ങൾ കൂടുതൽ സമ്പർക്കം പുലർത്തിയതായും കൈ കൊടുത്തതായും ഭക്ഷണം വിളമ്പിയതായും വെളിപ്പെടുത്തിയ ജീവനക്കാരെ ആരോഗ്യവകുപ്പ് ആംബുലൻസുകളിൽ കോട്ടയത്തെത്തിച്ച് സ്രവ പരിശോധന നടത്തുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP