Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ അഞ്ച് ആരോ​ഗ്യപ്രവർത്തകർക്ക് കോവിഡ്; ആശുപത്രി അടയ്ക്കണമെന്ന് വ്യക്തമാക്കി ന​ഗരസഭ; സംസ്ഥാന ശരാശരിയേക്കൾ ഇരട്ടി കോവിഡ് രോഗികളുമായി ആശങ്കയുടെ നിഴലിൽ ആലപ്പുഴ

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ അഞ്ച് ആരോ​ഗ്യപ്രവർത്തകർക്ക് കോവിഡ്; ആശുപത്രി അടയ്ക്കണമെന്ന് വ്യക്തമാക്കി ന​ഗരസഭ; സംസ്ഥാന ശരാശരിയേക്കൾ ഇരട്ടി കോവിഡ് രോഗികളുമായി ആശങ്കയുടെ നിഴലിൽ ആലപ്പുഴ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലെ അഞ്ച് ആരോ​ഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡോക്ടറുൾപ്പെടെയുള്ളവർക്കാണ് രോ​ഗം കണ്ടെത്തിയത്. രണ്ട് നഴ്സുമാർക്കും രോ​ഗ ബാധയുണ്ട്. ആരോ​ഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് ന​ഗരസഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ​ഗർഭിണിയെ ഇവിടെയായിരുന്നു ചികിത്സിച്ചത്.

സംസ്ഥാന ശരാശരിയേക്കൾ ഇരട്ടി കോവിഡ് രോഗികളാണ് നിലവിൽ ആലപ്പുഴ ജില്ലയിൽ. സംസ്ഥാനത്തെ പോസ്റ്റീവ് കേസുകളുടെ ശരാശരി അഞ്ച് ശതമാനം വരെയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആലപ്പുഴ ജില്ലയിൽ പത്ത് ശതമാനത്തിന് അടുത്ത് പോസ്റ്റീവ് കേസുകൾ വരുന്നു. നൂറനാട് ഐടിബിപി ക്യാമ്പിലെ രോഗവ്യാപനത്തിനൊപ്പം, ഉറവിടം അറിയാത്ത കേസുകൾ വർധിക്കുന്നതും ആശങ്ക കൂട്ടുന്നു. തീരമേഖലയിലെ സ്ഥിതി ഗുരുതരമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

നൂറനാട് ഐടിബിപി ക്യാമ്പിൽ മൂന്ന് ദിവസത്തിനിടെ അമ്പതിലധികം ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ക്യാമ്പിലെ മുഴുവൻ പേരെയും പരിശോധിക്കാനാണ് തീരുമാനം. രോഗബാധിതർ നൂറ് കടക്കുമെന്നാണ് വിലയിരുത്തൽ. ഉറവിടം അറിയാത്ത കേസുകൾ കൂടുന്നതാണ് മറ്റൊരു തലവേദന. കുട്ടനാട് പുളിങ്കുന്നിൽ കുഴഞ്ഞുവീണ് മരിച്ച ബാബുവിനും ചെന്നിത്തലയിൽ ആത്മഹത്യ ചെയ്ത ദേവികയ്ക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയോടയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ രോഗബാധിതർ കൂടുന്നതാണ് മറ്റൊരു വെല്ലുവിളി. രോഗവ്യാപനത്തിന്റെ വക്കിലെത്തിയപ്പോഴാണ് തീരമേഖലയിൽ മത്സ്യബന്ധവും വിൽപനയും ഈ മാസം 16 വരെ ജില്ലാ കളക്ടർ നിരോധിച്ചത്. കായംകുളം പോലെ രോഗബാധിതർ കൂടിയ സ്ഥലങ്ങളിൽ പരിശോധനകളുടെ എണ്ണം കൂട്ടിയെങ്കിലും ഫലം വരാൻ വൈകുന്നുണ്ട്. വൈറോളജി ലാബിലെ പരിമിതകൾ തന്നെ പ്രധാനകാരണം. നിയന്ത്രിത മേഖകളിൽ എങ്കിലും വേഗത്തിൽ ഫലം ലഭിക്കാൻ ആന്റിജൻ പരിശോധന കൂട്ടണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.

അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന പൂന്തുറ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ദ്രുത പ്രതികരണ സംഘം രം​ഗത്തിറങ്ങുന്നു. റവന്യു- പൊലീസ്- ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്പോൺസ് ടീമിനു രൂപം നൽകിയതായി ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തഹസിൽദാറിനും ഇൻസിഡന്റ് കമാൻഡർക്കും കീഴിലാകും ടീമിന്റെ പ്രവർത്തനം. സംഘം 24 മണിക്കൂർ പ്രവർത്തിക്കുമെന്നും ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്നും ജില്ലാ അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP