Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വണ്ണപ്പുറത്തെ മത്സ്യവിൽപ്പന കേന്ദ്രത്തിൽ മീനിൽ കീടനാശിനി സ്‌പ്രേ ചെയ്തത് ഈച്ചയെ അകറ്റാൻ; വിഡിയോ വൈറലായതോടെ കട പൂട്ടി മുതലാളി തടിതപ്പി; ഓടിയെത്തിയിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് തെളിവൊന്നും കിട്ടിയില്ല; വിവാദ കട പൂട്ടിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു

വണ്ണപ്പുറത്തെ മത്സ്യവിൽപ്പന കേന്ദ്രത്തിൽ മീനിൽ കീടനാശിനി സ്‌പ്രേ ചെയ്തത് ഈച്ചയെ അകറ്റാൻ; വിഡിയോ വൈറലായതോടെ കട പൂട്ടി മുതലാളി തടിതപ്പി; ഓടിയെത്തിയിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് തെളിവൊന്നും കിട്ടിയില്ല; വിവാദ കട പൂട്ടിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഗോഡൗണുകൾക്ക് പുറമേ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നത് മാരകമായ ആരോഗ്യപ്രശ്‌നങ്ങൾ ഉയർത്തുന്ന രാസവസ്തുക്കളുടെ സഹായത്താലെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയിയൽ വൈറാലയിരുന്നു. ഇതിന് പിന്നാലെ വിൽപനയ്ക്കുവച്ച മത്സ്യത്തിൽ വരുന്ന ഈച്ചകളെ തുരത്താൻ കീടനാശിനി സ്‌പ്രേ ചെയ്തതിനെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി.

വണ്ണപ്പുറത്തെ മത്സ്യവിൽപ്പന കേന്ദ്രത്തിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന മത്സ്യകൂട്ടങ്ങൾക്കുമേൽ രാസവസ്തു സ്‌പ്രേചെയ്യുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ഒട്ടുമിക്ക മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും ഇത്തരം രാസവസ്തുക്കളുടെ പ്രയോഗം വ്യാപകമാണെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴഞ്ഞത്. പാറ്റകളെയും ചെറുപ്രണികളെയും മറ്റും കൊല്ലാനുപയോഗിക്കുന്ന ഹിറ്റ് ആണ് വണ്ണപ്പുറത്തെ സ്ഥാപന ഉടമ മത്സ്യകൂട്ടങ്ങൾക്കുമേൽ പ്രയഗിക്കുന്നത്.ദ്രാവകം ഭക്ഷ്യ വസ്തുക്കളിൽ നേരിട്ട് ഉപയോഗിക്കരുതെന്ന് നിർമ്മാതാക്കൾ ടിന്നിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഉള്ളിൽ ചെന്നാൽ നാഡിവ്യൂഹങ്ങൾക്ക് തകരാറർ സംഭവിക്കുന്നതിനും തൽഫലമായി മാനസീകാസീക പിരിമുറുക്കത്തിനും ഉദരരോഗങ്ങൾക്കും സാദ്ധ്യതയുണ്ടെന്നുമാണ് ആരോഗ്യവകുപ്പധികൃതർ നൽകുന്ന വിവരം.

ജനരോഷം ശക്തമായതോടെ മത്സ്യക്കട അടച്ചു. തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം ജംക്ഷനിലെ സിഎംവി സൂപ്പർ മാർക്കറ്റിൽ വിൽക്കാൻ വച്ച മൽസ്യത്തിലാണ് പാറ്റ, ഈച്ച മറ്റു പ്രാണികൾ എന്നിവയെ തുരത്താൻ ഉപയോഗിക്കുന്ന സ്‌പ്രേ അടിച്ചത്. കടയിലെ ജീവനക്കാരൻ കീടനാശിനി അടിക്കുന്ന ദ്യശ്യങ്ങൾ ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിച്ചു. വിപണിയിൽ പ്രചാരത്തിലുള്ള കീടനാശിനി സ്‌പ്രേ ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അകലെ നിന്ന് മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയതാണ് ദൃശ്യങ്ങൾ. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ അസി. ഫുഡ് സേഫ്റ്റി കമ്മിഷണർ എ. സതീഷ്‌കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഭക്ഷ്യ സുരക്ഷാ ഓഫിസർ ബെന്നി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വണ്ണപ്പുറത്തെ കട പരിശോധിച്ചു. അടച്ചിട്ട കടയുടെ പൂട്ടു പൊളിച്ചാണു പരിശോധിച്ചത്. മത്സ്യത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. പാറ്റയെ തുരത്തുന്ന പൊടിയടങ്ങുന്ന പായ്ക്കറ്റ് കണ്ടെടുത്തു. കീടനാശിനി സ്‌പ്രേ ചെയ്ത മത്സ്യം മുഴുവൻ ഉടമ കടത്തിയതായി നാട്ടുകാർ പറഞ്ഞു. സമീപത്തെ മറ്റു മീൻകടകളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഒരു കടയിൽ നിന്ന് ഫ്രിജിൽ സൂക്ഷിച്ച പഴകിയ മത്സ്യത്തിന്റെ സാംപിൾ ഉദ്യോഗസ്ഥർ ശേഖരിച്ചു.

അതേസമയം, മത്സ്യത്തിൽ തളിച്ചത് ആയുർവേദ തൈലമാണെന്നും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നാണ് ഇതു വാങ്ങിയതെന്നും കട നടത്തിപ്പുകാരൻ ഉമ്മർ പറഞ്ഞു. ചിലർ കരുതിക്കൂട്ടി അപമാനിക്കുകയാണെന്നും ആരോപണങ്ങൾ ശരിയല്ലെന്നും കട നടത്തിപ്പുകാരൻ അറിയിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നു കടയുടെ പേര് സിഎംവി സൂപ്പർ മാർക്കറ്റ് എന്ന പേരിനു പകരം വിഎച്ച് സൂപ്പർ മാർക്കറ്റ് എന്നെഴുതിയ ബോർഡും സ്ഥാപിച്ചു.

സോഡിയം പെൻസൈറ്റ് ,ശവം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിച്ചുവരുന്ന ഫോർമാലിൻ എന്നിവ മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.പൗഡർ രൂപത്തിൽ ലഭിക്കുന്ന സോഡിയം പെൻസൈറ്റും ദ്രാവക രൂപത്തിൽ ലഭിക്കുന്ന ഫോർമാലിനും ടൺകണക്കിന് വരുന്ന മത്സ്യകൂമ്പാരത്തിന് മുകളിലേക്ക് വിതറുന്ന ഐസ് നിർമ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുക.ചിലയിടങ്ങളിൽ ഐസ് നിർമ്മാണത്തിനുള്ള വെള്ളത്തിൽ അമോണിയയും ചേർക്കുന്നുണ്ടെന്നാണ് മുൻകാലങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനകളിൽ വ്യക്തമായിട്ടുള്ളത്.

പച്ചമത്സ്യം കേട് കൂടാതെ സൂക്ഷിക്കാൻ ശുദ്ധജലത്താൽ രൂപപ്പെടുത്തിയ ഐസ് ഒഴികെ മറ്റൊന്നും ഉപയോഗിക്കരുതെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നിബന്ധനകൾ നില നിൽക്കെയാണ് ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് വഴിതെളിക്കുന്ന വിവിധ രാസവസ്തുക്കൾ ഉപയോഗിച്ച് കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന മത്സ്യം വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി അടക്കമുള്ള മത്സ്യ സംഭരണ കേന്ദ്രങ്ങളിൽ രാസപദാർത്തങ്ങൾ ചേർത്ത് മത്സ്യം കേട് കൂടാതെ സൂക്ഷിച്ചിരിക്കുന്നതായി മറുനാടൻ ദൃശ്യങ്ങൾ സഹിതം പുറത്ത് വിട്ടിരുന്നു.ഇതിന് പിന്നാലെയാണ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നടന്നുവരുന്ന രാസ വസ്തുപ്രയോഗം സംമ്പന്ധിച്ച വിവരങ്ങളും മറുനാടൻ പുറത്ത് വിടുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് കറിവച്ച മത്സ്യത്തിൽ നിന്നും പുക ഉയരുന്നതായി മൂവാറ്റുപുഴ മുളവൂർ സ്വദേശി ഭക്ഷ്യസുരക്ഷ വകുപ്പിനെ അറിയിച്ചിരുന്നു.പരിശോധനയിൽ സൾഫർ ഡൈഓക്‌സൈഡിന്റെ സാന്നിദ്ധ്യമാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.ബാക്റ്റീരിയയുടെ പ്രവർത്തനം മൂലം അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ് ഇതെന്നായിരുന്നു രാസ പരിശോധന റിപ്പോർട്ടിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം.

മത്സ്യത്തിൽ ഉണ്ടായിരുന്ന സൾഫൾ അന്തരീക്ഷ വായുവിലെ ഓക്‌സിജനുമായി സംയോജിച്ചപ്പോൾ ഉണ്ടായ രാസപരിണാമമാണ് സൾഫർഡൈഓക്‌സൈഡിന്റെ രൂപീകരണത്തിന് വഴിതെളിച്ചതെന്നും ഈ വാതകത്തിന് വെളുത്ത നിറമായതിനാലാണ് പുകയുയരുന്നതായി തോന്നിയതെന്നുമാണ് അധികൃതരുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP