Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഴിഞ്ഞ തവണ ക്യൂ നിന്നത് ദുബായ് രാജകൊട്ടാരത്തിൽ നിന്നുള്ള ശുപാർശയുമായി; ഇത്തവണ കൂട്ടുണ്ടായിരുന്നത് മോദിയുടെ ഓഫീസിൽ നിന്നുള്ള ശുപാർശയും; മമ്മൂക്കയെ തോൽപ്പിച്ച് മലയാളികളിൽ ഒന്നാമനായി വളഞ്ചേരിക്കാരൻ; ഐഫോൺ എക്സിന്റെ ഉടമായ ഷഹനാസ് പാലയ്ക്കലിന്റെ കഥ

കഴിഞ്ഞ തവണ ക്യൂ നിന്നത് ദുബായ് രാജകൊട്ടാരത്തിൽ നിന്നുള്ള ശുപാർശയുമായി; ഇത്തവണ കൂട്ടുണ്ടായിരുന്നത് മോദിയുടെ ഓഫീസിൽ നിന്നുള്ള ശുപാർശയും; മമ്മൂക്കയെ തോൽപ്പിച്ച് മലയാളികളിൽ ഒന്നാമനായി വളഞ്ചേരിക്കാരൻ; ഐഫോൺ എക്സിന്റെ ഉടമായ ഷഹനാസ് പാലയ്ക്കലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആദ്യമായി മമ്മുക്കയെ കടത്തിവെട്ടി മലപ്പുറം കാരൻ. ഐഫോൺ എക്‌സിന്റെ ആഗോള തലത്തിലെ ഔദ്യോഗിക ലോഞ്ചിംഗിലാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലയ്ക്കൽ താരമായത്. ആപ്പിൾ ആദ്യമായി ആഗോളതലത്തിൽ എല്ലായിടത്തും ഒറ്റയടിക്ക് ലോഞ്ചിങ് നടത്തിയത് കഴിഞ്ഞ ദിവസമാണ്. 1,02000 രൂപ വിലയുള്ള ഐഫോൺ ഇന്ത്യയിൽ സ്വന്തമാക്കിയത് 37 പേരാണ്. അതിൽ ഏക മലയാളിയായ ഷഹനാസ് പാലയ്ക്കൽ ആണ്. ഇതുവരെ അത്യാധുനിക സാങ്കേതിക വിദ്യകൾ സ്വന്തമാക്കുന്ന മലയാളി മമ്മുക്ക ആയിരുന്നു. ഇതാണ് ഷഹനാസ് തെറ്റിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഹൈടെക് ബസ് ഷെൽറ്ററുകളുടെ നിർമ്മാണത്തിന്റെ കോൺട്രാക്ട് ഏറ്റെടുത്തു ചെയ്യുന്ന ഗ്രീൻ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ സിഎംഡിയാണ് ഷഹനാസ് പാലയ്ക്കൽ. വളാഞ്ചേരി സ്വദേശിയാണ്. എല്ലാത്തവണയും ആദ്യ പീസ് സ്വന്തമാക്കാൻ ശ്രമിക്കാറുണ്ടെന്നും ഇത്തവണയാണ് ഇത് യാഥാർത്ഥ്യമായതെന്നും ഇദേഹം പറയുന്നു. സാധാരണ അമേരിക്കയിലോ, യുകെയിലോ നിന്നാണ് ഫോൺ വാങ്ങാറ് എന്ന് ഷഹനാസ് പറയുന്നു. ഇത്തവണ രണ്ട് ആഴ്ച മുമ്പ് ബുക്ക് ചെയ്തിരുന്നു. കൂടെ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ശുപാർശ കൂടി ഉണ്ടായിരുന്നതുകൊണ്ട് ആദ്യ പീസുകളിൽ ഒന്ന് തന്നെ ലഭിക്കുകയായിരുന്നുവെന്ന് അദേഹം പറയുന്നു.

സംസ്ഥാന സർക്കാരിന്റെ ഹൈടെക് ബസ് ഷെൽറ്ററുകളുടെ നിർമ്മാണത്തിന്റെ കോൺട്രാക്ട് ഏറ്റെടുത്തു ചെയ്യുന്ന ഗ്രീൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ സിഎംഡിയാണ് ഞാൻ. അത്യാധുനിക സംവിധാനങ്ങൾ സാധാരണക്കാരിലേക്കും എത്തിക്കുകയെന്നതാണ് ജോലിയെന്നതിനാലാണ് ഈ സാങ്കേതിക വിദ്യകളെല്ലാം ആദ്യം സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യയുള്ള ഫോൺ ഉപയോഗിക്കണമെന്ന ആഗ്രഹമുള്ളതിനാലാണ് ലോഞ്ച് ചെയ്യുമ്പോൾ തന്നെ അത് വാങ്ങാനും ശ്രമിക്കുന്നത്. എല്ലാത്തവണയും ശ്രമിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഒന്നാമതെത്താൻ സാധിച്ചത്.

കഴിഞ്ഞതവണ ദുബായ് രാജകൊട്ടാരത്തിൽ നിന്നുള്ള ശുപാർശയോടെയാണ് ഫോൺ വാങ്ങാൻ സാധിച്ചത്. എന്നാൽ ഇക്കുറി ലോഞ്ചിങ് ഇന്ത്യയിലുമുള്ളതിനാൽ ഇവിടെ നിന്നുതന്നെ ഇത് നേടിയെടുക്കാൻ സാധിച്ചു-ഷഹനാസ് പാലയ്ക്കൽ പറയുന്നു. ഇത്തവണ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശുപാർശയുണ്ടായിരുന്നു. ഇതാണ് അനുകൂല ഘടകമായതെന്ന് ഷഹനാസ് പറയുന്നു. മോദിയുടെ ഓഫീസിലെ ഉന്നതന്റെ ഫോൺ വിളിയാണ് തുണയായതെന്ന് ഷഹനാസ് മറുനാടനോട് പറഞ്ഞു.

ബാംഗ്ലൂരിലെ യുബി സിറ്റിയെന്ന മാളിൽ രണ്ടു മണി മുതൽ കാത്തിരുന്നാണ് ഈ പീസ് സ്വന്തമാക്കിയത്. 8500 രൂപ ഇൻഷുറൻസ് അടച്ചാണ് ഐഫോൺ ഷഹനാസ് സ്വന്തമാക്കിയത്. ഐഫോണിന്റെ 256 ജിബി വരുന്ന ഏറ്റവും ഉയർന്ന മോഡലിന്റെ പ്രത്യേകത ഫേസ് ഐഡി റിഗ്രഗേഷനാണ് . 2000 ഒഎൽഇഡി എന്ന കളർ ഡിസ്‌പ്ലേയും ഇതിൽ ഉണ്ട്. ലോഞ്ചിങ് ദിവസത്തിൽ ബാംഗ്ലൂരിൽ തന്നെ നാലായിരം ഫോണിന്റെ ബുക്കിങ് ആണ് നടന്നത്. ആപ്പിളിന്റെ പത്താം വാർഷികത്തിലാണ് ഏറ്റവും പുതിയ പുതുമകൾ ഒരുക്കി ഐഫോൺ പുറത്തിറക്കിയത്.

സാധാരണഗതിയിൽ മമ്മൂട്ടിയെ പോലുള്ള സെലിബ്രിറ്റികൾ ആയിരിക്കും ഇത്തരം സാങ്കേതിക വിദ്യകളെ ആദ്യം സ്വന്തമാക്കുന്നത്. അത് അവരുടെ പ്രചരണത്തിന്റെ ഭാഗം കൂടിയാണ്. ആപ്പിളിന്റെ പത്താം വാർഷകമായതിനാലാകാം ഇത്തവണ മാത്രം ആഗോളതലത്തിൽ തന്നെ ഒറ്റ ദിവസമായിരുന്നു ഈ ഫോണിന്റെ റിലീസിങ്. സാധാരണ ആപ്പിൾ യുഎസിലോ, യുകെയിലോ ഒക്കെയാണ് ആദ്യം ഇറങ്ങുന്നത്. അതിന് ശേഷമായിരിക്കും ഇന്ത്യയിൽ ഇത് ലോഞ്ച് ചെയ്യാറ്. ഇതാണ് ഇത്തവണ തെറ്റിച്ചത്. ഇമാജിൻ എന്ന സ്ഥാപനമാണ് ഇന്ത്യയിലെ ആപ്പിളിന്റെ പ്രീമിയം സ്റ്റോർ. ആമ്പിൾ ടെക്നോളജീസ് എന്ന കമ്പനിയാണ് ഇമാജിൻ നടത്തുന്നത്. അതിന്റെ ഡയറക്ടർ രാജേഷ് നരൈൻ ആണ്.

എല്ലാത്തവണയും മമ്മൂട്ടിയാണ് ഇത്തരം പീസുകൾ സ്വന്തമാക്കി ഫേസ്‌ബുക്കിലും മറ്റും പോസ്റ്റ് ഇടുന്നത്. ബാംഗ്ലൂരിലെ യുബി സിറ്റിയെന്ന മാളിൽ രണ്ട് മണി മുതൽ കാത്തിരുന്നാണ് ഈ പീസ് ഷഹനാസ് പാലയ്ക്കൽ സ്വന്തമാക്കിയത്. 8500 രൂപയായിരുന്നു ഫോണിന് ഇൻഷുറൻസ് ആയി അടക്കേണ്ടിയിരുന്നത്. കാരണം, ഫോണിന് എന്തെങ്കിലും സംഭവിച്ചാൽ ഇതിന്റെ ഡിസ്പ്ലേയ്ക്ക് മാത്രം വില 40,000 രൂപയോളം വരും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP