Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികളുമായി കുവൈറ്റിൽ നിന്നും ഒമാനിൽ നിന്നുമുള്ള ആദ്യ വിമാനങ്ങൾ കൊച്ചിയിൽ; എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്‌സ് 396 കുവൈറ്റ് ഫ്‌ളൈറ്റ് എത്തിയത് നിശ്ചയിച്ചതിലും അര മണിക്കൂർ വൈകി; വിമാനത്തിൽ 177 യാത്രക്കാർ; കുവൈറ്റിൽ നിന്ന് പറന്നുയർന്നത് റാപ്പിഡ് ടെസ്റ്റില്ലാതെ; വിമാനത്താവളത്തിൽ ആകെയുണ്ടായിരുന്നത് തെർമൽ സ്‌കാൻ മാത്രം; യാത്രക്കാരിൽ നാലുകുട്ടികളും; മസ്‌കറ്റ് ഫ്‌ളൈറ്റിൽ 48 ഗർഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 181 പേർ

പ്രവാസികളുമായി കുവൈറ്റിൽ നിന്നും ഒമാനിൽ നിന്നുമുള്ള ആദ്യ വിമാനങ്ങൾ കൊച്ചിയിൽ; എയർ ഇന്ത്യ എക്സ്‌പ്രസിന്റെ  ഐ.എക്‌സ് 396 കുവൈറ്റ് ഫ്‌ളൈറ്റ് എത്തിയത് നിശ്ചയിച്ചതിലും അര മണിക്കൂർ വൈകി; വിമാനത്തിൽ 177 യാത്രക്കാർ; കുവൈറ്റിൽ നിന്ന് പറന്നുയർന്നത് റാപ്പിഡ് ടെസ്റ്റില്ലാതെ; വിമാനത്താവളത്തിൽ ആകെയുണ്ടായിരുന്നത് തെർമൽ സ്‌കാൻ മാത്രം; യാത്രക്കാരിൽ നാലുകുട്ടികളും; മസ്‌കറ്റ് ഫ്‌ളൈറ്റിൽ  48 ഗർഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 181 പേർ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: കുവൈറ്റിൽനിന്ന് പ്രവാസികളുമായി എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ആദ്യവിമാനം കൊച്ചിയിലെത്തി. നിശ്ചിത സമയത്തിൽനിന്ന് 30 മിനിറ്റ് വൈകി കുവൈറ്റ് സമയം 2.30ന് ടേക് ഓഫ് ചെയ്ത വിമാനം ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. 177 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്‌സ് 396 വിമാനമാണ് നിശ്ചയിച്ചതിലും 1വൈകി എത്തിയത്.

ഗർഭിണികൾ, രോഗികൾ, വീസാ കാലാവധി തീർന്നവർ തുടങ്ങിയവരാണ് യാത്രക്കാരിൽ അധികവും. ലോക്ഡൗണിലുള്ള ജലീബ് ഷുയൂഖ് മേഖലയിൽനിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് വിമാനം പുറപ്പെടുന്നത് വൈകാൻ കാരണം. ഞായറാഴ്ച മുതൽ കർഫ്യു സമയം ദീർഘിക്കുമെന്നതിനാൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിന് ഇറങ്ങിയവരുടെ തിരക്കായിരുന്നു ഗതാഗതക്കുരുക്കിന് വഴിവച്ചത്.

കുവൈറ്റ് വിമാനത്താവളത്തിൽ പ്രവാസികൾക്ക് റാപിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. തെർമൽ സ്‌കാൻ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തിൽ കയറ്റിയത്. യാത്രക്കാരിയുടെ പട്ടികയിൽ ഇടം നേടാൻ കഴിയാത്ത ഗർഭിണികൾ ഉൾപ്പെടെയുള്ളവർ കുവൈത്ത് വിമാനത്താവളത്തിലെ എയർ ഇന്ത്യ ഓഫീസിനു മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർ ഗതാഗതക്കുരുക്ക് മൂലം വളരെ വൈകിയാണ് വിമാനത്താവളത്തിൽ എത്തിയത്. കുവൈത്തിൽ ഞായറാഴ്ച മുതൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളുടെ കാര്യത്തിൽ വ്യക്തതയില്ലെന്നാണ് കുവൈത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ.

കുവൈറ്റിൽനിന്ന് നിശ്ചയിച്ച മറ്റു വിമാനങ്ങളും ഷെഡ്യൂൾ അനുസരിച്ച് പുറപ്പെടും. ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോട്ടേക്കും ആണ് മറ്റുവിമാനങ്ങൾ. ഗർഭിണികൾ, കാൻസർ രോഗികൾ, കുവൈറ്റിൽ ചികിത്സ ലഭ്യമല്ലെന്ന് സാക്ഷ്യപത്രം സമർപ്പിക്കാൻ കഴിയുന്ന രോഗികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്.

മസ്‌കറ്റിൽനിന്നുള്ള ഇന്ത്യക്കാരുമായി ആദ്യ വിമാനം രാത്രി 10 മണിയോടെ കൊച്ചിയിലെത്തി. ഒമാൻ സമയം വൈകിട്ട് 4.15ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ഐഎക്‌സ് 442 വിമാനം ഇന്ത്യൻ സമയം രാത്രി 10.00നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 48 ഗർഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.77 പേർ ചികിത്സാ ആവശ്യാർഥം നാട്ടിലേക്കു മടങ്ങുന്നവരുമാണ്. 22 തൊഴിലാളികളും സന്ദർശന വീസയിൽ എത്തി ഒമാനിൽ കുടുങ്ങിയ 30 പേരുമാണ് മറ്റു യാത്രക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP