Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണ്; അത്തരമൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്ന; അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നു'; ജസ്‌ലെ മാടശ്ശേരിക്കെതിരായ വേശ്യാ പരാമർശത്തിൽ മാപ്പു പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ; എല്ലാ ആളുകളെയും വേദന തലയിൽ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേൾക്കുന്നത്; അപ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും; ആ പ്രതികരണം മോശമായിപ്പോയെങ്കിൽ ക്ഷമിക്കണമെന്നും ഫിറോസ്

'അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണ്; അത്തരമൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്ന; അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നു'; ജസ്‌ലെ മാടശ്ശേരിക്കെതിരായ വേശ്യാ പരാമർശത്തിൽ മാപ്പു പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ; എല്ലാ ആളുകളെയും വേദന തലയിൽ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേൾക്കുന്നത്; അപ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും; ആ പ്രതികരണം മോശമായിപ്പോയെങ്കിൽ ക്ഷമിക്കണമെന്നും ഫിറോസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമൂഹ്യ പ്രവർത്തകയും മുൻ കെ എസ് യു നേതാവുമായ ജസ്ല മാടശ്ശേരിക്കെതിരെ വേശ്യാ പരാമർശം നടത്തി വിവാദത്തിലായ സോഷ്യൽ മീഡിയാ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ രോഷം കടുത്തപ്പോൾ മാപ്പു പറഞ്ഞു രംഗത്ത്. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണ്. അത്തരമൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നു''- ഫേസ്‌ബുക്ക് ലൈവിൽ ഫിറോസ് പറഞ്ഞു. ''രണ്ട് ദിവസമായിട്ട് രോഗികൾക്കൊപ്പമായിരുന്നു. എല്ലാ ആളുകളെയും വേദന തലയിൽ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേൾക്കുന്നത്. അപ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായിപ്പോയെങ്കിൽ ക്ഷമിക്കണം.''- ഫിറോസ് പറഞ്ഞു.

സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ കഴിഞ്ഞ ദിവസം കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസിനെതിരെ എത്രയും വേഗം പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെയ്ൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ഇതിനിടെയാണ് വിവാദത്തിൽ മാപ്പു പറഞ്ഞു കൊണ്ട് ഫിറോസ് രംഗത്തുവന്നത്.

ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്‌ലെക്കെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്‌ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാൻ എത്തിയതിനെ ജസ്‌ല വിമർശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യാ പരാമർശം.

കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതിന് ഫിറോസിനെ വിമർശിച്ച് ഇടതുപക്ഷ അനുഭാവികളും മറ്റും സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു.
മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർത്ഥി എംസിയുവതിയും ഫിറോസിന് എതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് എതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ച് ഫിറോസ് യുവതിക്ക് എതിരെ രംഗത്ത് വന്നത്.

'എന്നെക്കുറിച്ച വളരെ മോശമായ രീതിയിൽ ഒരു സ്ത്രീ അവരുടെ ഫേസ്‌ബുക്ക് പേജിൽ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്നു പറയുമ്പോൾ, ഒരു കുടംബത്തിന് ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാർക്ക് മുഴുവൻ മോശമായ രീതിയിൽ, മറ്റൊരു രീതിയിൽ പറഞ്ഞാൽ പച്ചക്ക് വേശ്യാവൃത്തി നടത്തുന്ന ഒരു സ്ത്രീ, അത്തരം ഒരു സ്ത്രീ എനിക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതിയാൽ ഫിറോസ് കുന്നംപറമ്പിലിന് ഒന്നും സംഭവിക്കില്ല. കുറച്ചു മാന്യതയൊക്കെ ഉള്ള ആളാണ് ഇതൊക്കെ പറയുന്നതെങ്കിൽ അത് കാണുകയും ചെയ്യുന്ന ആളുകൾക്ക് ഒരു രസമൊക്കെ തോന്നും. അതല്ലാതെ, ജീവിതത്തിൽ ഒരാൾക്കും ഉപകാരമില്ലാത്ത, അവനവന്റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഇത്തരത്തിലുള്ള മോശമായ സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടതുകൊണ്ട് എനിക്കൊരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അവർ പ്രവാചകനെവരെ അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്'- എന്നിങ്ങനെയാണ് ഫിറോസ് വീഡിയോയിൽ പറയുന്നത്.

ഇതിന് പിന്നാലെ രൂക്ഷഭാഷയിൽ വിമർശനവുമായി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഫിറോസ് അപമാനിച്ച് പെൺകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് 'ബല്ലാത്ത പഹയൻ പേജ്' കൈകാര്യം ചെയ്യുന്ന വിനോദ് നാരായണൻ അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. നിങ്ങളെ കുറിച്ച് മുൻപ് നല്ലത് പറഞ്ഞ് ചെയ്ത വിഡിയോയിൽ ഞാൻ ഇന്ന് ഖേദിക്കുന്നു എന്ന് വിനോദ് പറഞ്ഞു. നന്മ മരമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ഫിറോസിന്റെ തനിസ്വഭാവം പുറത്തുവന്നു എന്നാണ് ചിലർ പറയുന്നത്. ഫിറോസ് യുവതിയോട് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇതിന് മുമ്പും യുവതിക്ക് ഫിറോസിന്റെ ആരാധകരിൽ നിന്ന് സോഷ്യൽ മീഡിയ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.

വിമർശിക്കുന്ന സ്ത്രീകളെ അപമാനിക്കുകയാണ് ഫിറോസെന്ന് ജസ്ല പ്രതികരിച്ചു. രോഗനിർണയവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ കാര്യങ്ങൾ വരെ ചാരിറ്റിയുടെ പേരിൽ പ്രചരിപ്പിച്ചിട്ടും ഫിറോസിനെ വിമർശിക്കാതിരുന്നത് പാവപ്പെട്ട രോഗികൾക്ക് സഹായം ലഭിക്കപ്പെട്ടയെന്ന് കരുതിയാണ്. പ്രവാചകനെ വരെ വിമർശിക്കുന്നത് വിമർശനത്തിന് ആരും അതീതരല്ല എന്നതുകൊണ്ടാണ്. ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ഓഡിറ്റിംഗിന് വിധേയരാവുന്നുവെന്നും ജസ്ല വീഡിയോയിലുടെ മറുപടി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP