Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

അസം-മിസോറം അതിർത്തിയിൽ സംഘർഷം രൂക്ഷം; ആറ് പൊലീസുകാർ കൊല്ലപ്പെട്ടു; നിരവധി സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി; അമിത് ഷാ ഇടപെട്ടു; അടിയന്തിര ഇടപെടൽ നടത്താൻ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം

അസം-മിസോറം അതിർത്തിയിൽ സംഘർഷം രൂക്ഷം; ആറ് പൊലീസുകാർ കൊല്ലപ്പെട്ടു; നിരവധി സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി; അമിത് ഷാ ഇടപെട്ടു; അടിയന്തിര ഇടപെടൽ നടത്താൻ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

ദിസ്പൂർ: അസം - മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. അതിർത്തിയിൽ വെടിവെപ്പുണ്ടായതായും സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു.

അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അസമിലെ ചാച്ചാർ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിർത്തിപങ്കുവെക്കുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം. അതിർത്തികടന്നുള്ള കയ്യേറ്റം തടയാനെത്തിയ അസം സർക്കാർ ഉദ്യോഗസ്ഥർക്കു നേരെ മിസോറം അക്രമണകാരികളിൽനിന്ന് കല്ലേറുണ്ടായതായി അസം പൊലീസ് ആരോപിച്ചു.

അതിർത്തി തർക്കത്തെ തുടർന്നുള്ള സംഘർഷം പടർന്നതോടെ ഗ്രാമീണർ പരസ്പരം വെടിവെപ്പ് നടത്തിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടൻ ഇടപെടണമെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതാഗ്മ ആവശ്യപ്പെട്ടിരുന്നു.അക്രമങ്ങളുടെ വീഡിയോ മിസോറാം മുഖ്യമന്ത്രി ട്വീറ്റു ചെയ്തു. മിസോറാമിലേക്ക് മടങ്ങുന്ന നിരപരാധികളെ ഗുണ്ടകൾ ആക്രമിക്കുകയാണ്. ഈ അക്രമത്തെ എങ്ങനെ ന്യായീകരിക്കാനാകും?. ഇത് ഉടൻ അവസാനിപ്പിക്കേണ്ടതാണ്. അമിത് ഷാ ഉടൻ പ്രശ്‌നത്തിൽ ഇടപെടണം- സോറംതാഗ്മ ആവശ്യപ്പെട്ടു.

മിസോറമിലേക്ക് വരികയായിരുന്ന ദമ്പതിമാരെ ചാച്ചാറിൽ വെച്ച് ഒരു സംഘം കൈയേറ്റം ചെയ്തതായി മിസോറം മുഖ്യമന്ത്രി സോറംതംഗ ആരോപിച്ചു. ഇത്തരം അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സംഘർഷത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

മിസോറാമിലെ കോലാസിബ് എസ്‌പി തങ്ങളുടെ പോസ്റ്റിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയാണ്. അതുവരെ അക്രമം തടയില്ലെന്നാണ് പറയുന്നത്. അത്തരം സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ ഭരണം നടത്താനാകും? നിങ്ങൾ എത്രയും വേഗം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റിൽ മിസോറം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഷില്ലോങ്ങിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു രണ്ടു ദിവസത്തിനു ശേഷമാണു സംഭവം. വടികളും മറ്റുമായി ജനം തടിച്ചുകൂടുന്നതും പൊലീസ് തടയുന്നതും ഉൾപ്പെടെയുള്ള വിഡിയോ പുറത്തുവന്നു.

 

മിസോറാമിലെ ഐസ്വാൾ, കോലാസിബ്, മാമിത് എന്നീ ജില്ലകളാണ് അസമിലെ കാചർ, ഹൈലാകൻഡി, കരീംഗഞ്ച് ജില്ലകളുമായി അതിർത്തി പങ്കിടുന്നത്. അതിർത്തിയിലെ 'തർക്ക' പ്രദേശങ്ങളിൽ വർഷങ്ങളായി ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. ഇരുവശത്തുമുള്ള താമസക്കാർ പരസ്പരം നുഴഞ്ഞുകയറ്റം ആരോപിക്കുന്നു.

കഴിഞ്ഞ ജൂണിലും നുഴഞ്ഞുകയറ്റം ആരോപിച്ച് സംഘർഷം ഉണ്ടായിരുന്നു. അതിർത്തി പുനർനിർണയിക്കാനായി മിസോറാം സർക്കാർ അടുത്തിടെ ഉപമുഖ്യമന്ത്രി താൻലൂയിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ചതാണ് വീണ്ടും സംഘർഷത്തിന് കാരണം. അസമിന് മേഘാലയ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളുമായും അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP