Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാക്ടറിയിൽ വൻ തീപിടുത്തം; അഗ്നിബാധയുണ്ടായത് റബ്ബർ മാലിന്യങ്ങളിൽ നിന്ന് തീ പടർന്ന്;ഷോർട്ട് സർക്യൂട്ടാണ് അപകടകരാണമെന്ന് പ്രാഥമിക നിഗമനം; ജീവനക്കാർ ഓടി മാറിയതിനാൽ ആളപായം ഒഴിവായി; തീപടർന്നത് കണ്ട് അഗ്നിശമന സേനയെ വിളിച്ചത് നാട്ടുകാർ; മണിക്കൂറുകളുടെ ഭീതിക്കൊടുവിൽ തീ നിയന്ത്രണവിധേയമാക്കി; മൂന്ന് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങൾ അപകടസ്ഥലത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പേരൂർക്കടയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടുത്തം. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നി നിയന്ത്രണവിധേയമാക്കി. അപകട കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം.

ഫാക്ടറിയുടെ പിന്നിലായി കൂട്ടിയിട്ടിരുന്ന റബർ മാലിന്യങ്ങളിലേക്കാണ് തീ ആദ്യം പടർന്നത്. പിന്നീട് ഫാക്ടറിയിലേക്കും തീ ആളുകയയാരുന്നു. റബ്ബർ മാലിന്യങ്ങൾ കൂട്ടിയിട്ടത് കത്തിയതാണ് അപകടകരമായ രീതിയിൽ ആളിപടർന്നത്. സംഭവസമയത്ത് ഫാക്ടറിയിൽ ഷിഫ്റ്റിൽ ജീവനക്കാർ ജോലിയിലായിരുന്നു.

തീ ആളുന്നത് കണ്ട് ജീവനക്കാരും ഓടിമാറുകയായിരുന്നു. മാലിന്യം കൂട്ടിയിടുന്ന ഭാഗം ആയതിനാൽ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് തൽസമയത്ത് അവിടെയുണ്ടായിരുന്നത്.

തീ ആളി പടർന്നതോടെ നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിശമന സേനയുടെ മൂന്നു യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. തീ കത്തിയതിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മാലിന്യ കൂമ്പാരം കത്തിയതിനാൽ തന്നെ നാശനഷ്ടങ്ങളെ കുറിച്ചോ വ്യക്തത വന്നിട്ടില്ല. നാളെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ,സ്ഥലം പരിശോധിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP