Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയാൽ അത് ലെറ്റർ ബോംബായി കണക്കാക്കുമോ? ആൾക്കൂട്ട ആക്രണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരെ എഫ്.ഐ.ആർ ഇട്ടു; കേസെടുത്തത് രാമചന്ദ്ര ഗുഹയും മണിരത്നവും അടൂർ ഗോപാലകൃഷ്ണനും അടക്കമുള്ളവർക്കെതിരെ; പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നെന്നും ആക്ഷേപം

പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയാൽ അത് ലെറ്റർ ബോംബായി കണക്കാക്കുമോ? ആൾക്കൂട്ട ആക്രണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരെ എഫ്.ഐ.ആർ ഇട്ടു; കേസെടുത്തത് രാമചന്ദ്ര ഗുഹയും മണിരത്നവും അടൂർ ഗോപാലകൃഷ്ണനും അടക്കമുള്ളവർക്കെതിരെ; പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നെന്നും ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

മുസാഫർപുർ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നാണ് പൊതുവേ പറയാണ്. എന്നാൽ, ഈ ജനാധിപത്യ രാജ്യത്ത് ഭരണാധികാരികൾക്കെതിരെ ശബ്ദിക്കുന്നത് രാജ്യദ്രോഹ കുറ്റമാണോ? ആണെന്ന വിധത്തിലാണ് ഇപ്പോൾ ദിവസംതോറും നടക്കുന്ന ഓരോ സംഭവങ്ങളിൽ നിന്നും ബോധ്യമാകുന്ന കാര്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷേധം അറിയിക്കാൻ അയച്ച തുറന്ന കത്തെഴുതിയതിന്റെ പേരിൽ കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സംഭവമാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്.

രാജ്യത്ത് ആൾക്കൂട്ട ആക്രമണം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവർത്തകർ അടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികൾക്കെതിരെയാണ് എഫ്.ഐ.ആർ.സമർപ്പിച്ചിരിക്കുന്നത്. ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകൻ മണി രത്നം, ചലച്ചിത്ര പ്രവർത്തകരായ അടൂർ ഗോപാലകൃഷ്ണൻ, രേവതി, അപർണാ സെൻ എന്നിവരടക്കമുള്ളവർക്കെതിരെയാണ് എഫ്.ഐ.ആർ. സമർപ്പിച്ചിരിക്കുന്നത്.

സുധീർ കുമാർ ഓജ എന്ന അഭിഭാഷകൻ സമർപ്പിച്ച പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് രണ്ട് മാസം മുമ്പ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഉന്നതർ പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും പ്രധാനമന്ത്രിയുടെ പ്രകടനത്തെ താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചതായും ആരോപിച്ചാണ് സുധീർ കുമാർ പരാതി നൽകിയത്. കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്നും പരാതിയിലുണ്ട്.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജയ് ശ്രീറാം ഇപ്പോൾ പോർവിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികൾക്കും ദളിതുകൾക്കുമെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ആൾകൂട്ട ആക്രമണങ്ങൾക്ക് താങ്കൾ നേരത്തെ പ്രധാനമന്ത്രി എന്ന നിലയിൽ പാർലിമെന്റിൽ അപലപിച്ചിട്ടുണ്ട്. എന്നാൽ ഇത് പര്യാപ്തമല്ല. അക്രമണങ്ങൾ ഇപ്പോഴും യഥേഷ്ടം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടി അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സിനിമാ താരം അപർണ സെൻ എന്നിവരുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവർത്തകർ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജൂണിൽ 24കാരെനെ ഝാർഖണ്ഡിൽ ആൾകൂട്ടം കൊലപ്പെടുത്തിയപ്പോൾ താങ്കൾ പാർലിമെന്റിൽ അപലപിക്കുകയും രാജ്യത്ത് എവിടെയാണെങ്കിലും ഇത്തരം അക്രമങ്ങൾക്കെതിരെയാണ് നിലപാടെന്നും പറഞ്ഞിരുന്നു. നിർഭാഗ്യകരമെന്ന് പറയപ്പെട്ട് ഇത് ഇപ്പോഴും ശക്തിയായി തുടരുകയാണ്. ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുന്ന പ്രകോപനകരമായ യുദ്ധവിളിയായി 'ജയ് ശ്രീറാം' മാറിയിരിക്കുന്നു. മതത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം അക്രമങ്ങൾ ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ ഭൂരിഭക്ഷ സമുദായത്തിലെ വലിയ വിഭാഗത്തിനും രാമന്റെ പേര് പവിത്രമാണ്. രാമന്റെ പേര് മലിനമാക്കുന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന അക്രമണങ്ങളെ നിയന്ത്രിക്കാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ താങ്കൾക്ക് കഴിയണമെന്നും കത്തിൽ ആവശ്യപ്പെടുകയണ്ടായി. ഈ കത്തിന്റെ പേരിലാണ് ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP