Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ പരാതിയുടെ മറവിൽ സർക്കാർ ഇളവ് നൽകിയത് ഖജനാവിൽ എത്തേണ്ട കോടികണക്കിന് രൂപ: അനർഹമായ ആനുകൂല്യം നേടിയെടുത്തത് ഇല്ലാത്ത സാങ്കേതിക തകരാർ ചൂണ്ടികാട്ടി; ബജറ്റിന് മുന്നോടിയായി മന്ത്രിയെ കണ്ട് ബാർ മുതലാളിമാർ; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്ത് മദ്യ മുതലാളിമാർക്ക് ഇരുന്നൂറ് കോടിരൂപയുടെ നികുതിയിളവ് നൽകി സർക്കാർ; സംസ്ഥാന ഖജനാവിന്റെ പൊന്നുകായ്ക്കുന്ന മരമായ മദ്യത്തിൽ തൊടാതെ ബജറ്റ് അവതരണം ബാർ മുതലാളിമാർക്ക് ഗുണകരമോ!

വ്യാജ പരാതിയുടെ മറവിൽ സർക്കാർ ഇളവ് നൽകിയത് ഖജനാവിൽ എത്തേണ്ട കോടികണക്കിന് രൂപ: അനർഹമായ ആനുകൂല്യം നേടിയെടുത്തത് ഇല്ലാത്ത സാങ്കേതിക തകരാർ ചൂണ്ടികാട്ടി; ബജറ്റിന് മുന്നോടിയായി മന്ത്രിയെ കണ്ട് ബാർ മുതലാളിമാർ; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്ത് മദ്യ മുതലാളിമാർക്ക് ഇരുന്നൂറ് കോടിരൂപയുടെ നികുതിയിളവ് നൽകി സർക്കാർ; സംസ്ഥാന ഖജനാവിന്റെ പൊന്നുകായ്ക്കുന്ന മരമായ മദ്യത്തിൽ തൊടാതെ ബജറ്റ് അവതരണം ബാർ മുതലാളിമാർക്ക് ഗുണകരമോ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് പിണറായി സർക്കാരിന്റെ അഞ്ചാം സമ്പൂർണ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ അവതിരിപ്പിച്ചത്. വരവ് ചെലവ് കൂട്ടിമുട്ടിക്കാൻ സർക്കാർ പെടാപാട് പെടുമ്പോൾ നിരവധി അനാവശ്യ കാര്യങ്ങൾക്കാണ് സർക്കാർ ഇത്തവണ ബജറ്റിലുടെ പ്രഖ്യാപിച്ചത്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിദേശമദ്യത്തിന് നികുതിയിനത്തിൽ ഇളവ് നൽകിയത് വൻ വിവ്ാദം സൃഷ്ടിച്ചിരുന്നു. സർക്കാരിന്റെ അഴിമതിയാണെന്ന് മുൻനിർത്തി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

2020 -2021 ബജറ്റിൽ ബാറുകൾക്ക് വൻ നികുതിയളവ് നൽകിയതാണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്‌നം. മദ്യമുതലാളിമാരിൽ നിന്നും പിരിച്ചെടുക്കേണ്ട തുകയാണ് ഇത്തരത്തിൽ സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതി,ന്ധിയിലൂടെ കടന്നുപോകുന്ന ഒരു വിഹിതം പണമാണ് സർക്കാർ ഇത്തരത്തിൽ തട്ടികളയുന്നത്. സംസ്ഥാനത്തെ നൂറിലധികം ബാറുകളെയാണ് ബജറ്റിൽ ഇളവു നൽകി സഹായിച്ചിരിക്കുന്നത്. ഇങ്ങനെ 200 കോടിയോളം രൂപയുടെ ഇളവു നൽകിയതായി കണക്ക്.

സ്റ്റാർ വിഭാഗത്തിൽപ്പെട്ട ബാർ ഹോട്ടലുകൾക്ക് സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങൾമൂലം യഥാസമയം, കൃത്യമായ റിട്ടേണുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന പരാതിയുടെ മറവിലാണ് ഖജനാവിലെത്തേണ്ട കോടികണക്കിന് രൂപ ഇളവ് ചെയ്തതിരിക്കുന്നത്. ബജറ്റിനു മുമ്പ് ബാർ മുതലാളിമാർ ധനമന്ത്രിയെ കണ്ട് പരാതി നൽകിയിരുന്നതായി സൂചനയുണ്ടായിരുന്നു. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകൾക്ക് പിണറായി സർക്കാരാണ് വീണ്ടും ലൈസൻസ് നൽകി പുനർജീവിപ്പിച്ചത്. എന്നാൽ, പൂട്ടിക്കിടന്ന കാലത്തെ നികുതി റിട്ടേൺ നൽകിയാൽ മാത്രമേ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കൂയെന്നതു ചൂണ്ടിക്കാട്ടിയാണ് മുതലാളിമാർ പരാതി നൽകിയത്. അതേസമയം, ലൈസൻസ് ലഭിച്ച് നാലു വർഷത്തിൽ കൂടുതലായിട്ടും ആരും സോഫ്റ്റ്‌വെയറിലെ പരാതിയുമായി അധികൃതരെ സമീപിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

നികുതി അടയ്ക്കാത്ത കാലം മുതൽ കോമ്പൗണ്ടിങ് രീതി കണക്കാക്കി നികുതി അടയ്ക്കാനുള്ള അവസരം നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതോടെ പിഴ ഒഴിവാക്കപ്പെടും, പലിശയിൽ 50 ശതമാനം ഇളവും ലഭിക്കും. കൂടാതെ പൊതുവിൽപ്പന നിയമത്തിലെ കോമ്പൗണ്ടിങ് സമ്പ്രദായത്തിന്റെ നിബന്ധനകളുടെ പരിധിയിൽ ഇവർ ഉൾപ്പെടും. ഇങ്ങനെ സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടുക. ഒടുക്കേണ്ട തുക ഡിസംബർ 31ന് മുമ്പ് അഞ്ച് ഗഡുക്കളായി സാവകാശം അടച്ചു തീർത്താലും മതി.

ഇല്ലാത്ത സാങ്കേതികത്തകരാർ ചൂണ്ടിക്കാട്ടിയാണ് ബാർ മുതലാളിമാർ പരാതിയുമായി മന്ത്രിയെ സമീപിച്ചതും അനർഹമായ ആനുകൂല്യം നേടിയെടുത്തതും. കച്ചവടമില്ലാത്ത വർഷങ്ങൾ രേഖപ്പെടുത്താൻ സോഫ്റ്റ്‌വെയറിൽ 'നിൽ' എന്ന ഓപ്ഷനുണ്ട്. മാത്രമല്ല സോഫ്റ്റ്‌വെയർ അപാകതയുണ്ടെങ്കിൽ പരിഹരിക്കാൻ വകുപ്പ് ഭരിച്ച ഉന്നത ഉദ്യോഗസ്ഥർ തയാറാവാത്തതെന്തെന്ന ചോദ്യവും അവശേഷിക്കുന്നു. മദ്യത്തിനും പെട്രോളിയം ഉത്പന്നങ്ങൾക്കും മാത്രമാണ് ഇപ്പോഴും ഒറ്റത്തവണ നികുതിയായ കേരളാ ജനറൽ സെയിൽ ടാക്സ് നിലനിൽക്കുന്നത്. വിറ്റുവരവിന്റെ പത്ത് ശതമാനം നികുതി ഒടുക്കണം. വിറ്റുവരവില്ലെങ്കിൽ നികുതി അടയ്ക്കേണ്ടതില്ല. വകുപ്പ് കൃത്യമായ നടപടിയെടുക്കാത്തതിനാൽ ഈ അവസരം മദ്യമുതലാളിമാർ മുതലാക്കി. നികുതി വകുപ്പിന് വിജിലൻസ്, ഇന്റലിജൻസ് വിഭാഗങ്ങളുണ്ട്. എന്നാൽ, നേതാക്കളുടെ ഇടപെടൽ കാരണം ബാർ മുതലാളിമാരുടെ സ്ഥാപനങ്ങൾ പരിശോധിക്കാനും ഇവർ തയാറാകുന്നില്ലെന്ന് ആരോപണവും നിലനിൽക്കുന്നുണ്ട്.

അതേസമയം, ബജറ്റിൽ മദ്യത്തിനു നികുതി വർധിപ്പിക്കാത്തത്, മദ്യവില കൂട്ടണമെന്ന കമ്പനികളുടെ ആവശ്യം പരിഗണിച്ചെന്നു സൂചന. ഇപ്പോൾ നികുതി കൂട്ടുകയും പിന്നീട് വില വർധിപ്പിക്കുകയും ചെയ്താൽ വൻവിലക്കയറ്റത്തിനു കാരണമായേക്കുമെന്നു കണക്കാക്കിയാണ് പിന്മാറ്റം. നിലവിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 212 ശതമാനമാണ് നികുതി. സ്പിരിറ്റിന്റെ വില വർധന ചൂണ്ടിക്കാണിച്ചാണ് മദ്യവില കൂട്ടണമെന്നു കമ്പനികൾ ഏറെ നാളായി ആവശ്യപ്പെടുന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ കൂട്ടാമെന്നാണ് ഒടുവിൽ സർക്കാരിൽനിന്നു മദ്യക്കമ്പനികൾക്കു കിട്ടിയ ഉറപ്പ്. അങ്ങനെയെങ്കിൽ, കൂട്ടുന്ന തുകയും നികുതിയും കൂടി ചേരുമ്പോൾ വലിയ വില തന്നെ മദ്യത്തിനു നൽകേണ്ടി വരുമെന്നാണ് വ്യക്തമാക്കുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP