Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഗ്യലക്ഷ്മിയുടെ പ്രതികരണം നിഷ്‌ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടി; ഭാഗ്യലക്ഷ്മി സൈബർ ലോകത്ത് നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവും; അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പൊലീസിന്റെ സമീപനത്തിൽ പ്രതിഷേധിക്കുന്നു; അശ്ലീല വീഡിയോക്കാരന്റെ കരണം പുകച്ച ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക്കയും

ഭാഗ്യലക്ഷ്മിയുടെ പ്രതികരണം നിഷ്‌ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടി; ഭാഗ്യലക്ഷ്മി സൈബർ ലോകത്ത് നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവും; അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പൊലീസിന്റെ സമീപനത്തിൽ പ്രതിഷേധിക്കുന്നു; അശ്ലീല വീഡിയോക്കാരന്റെ കരണം പുകച്ച ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക്കയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുട്യൂബിൽ അപ്ലോഡ് ചെയ്ത അശ്ലീല വീഡിയോക്കാരന്റെ കരണം പുകച്ച ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. സംഭവം നിഷ്‌ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് പറഞ്ഞ ഫെഫ്ക ഭാഗ്യലക്ഷ്മിക്കുമെതിരെ ജാമ്യമില്ലാവകുപ്പിൽ കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു. വിഷയം അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽക്കൊണ്ടുവരുമെന്ന് അറിയിച്ച ഫെഫ്ക സൈബർ ലോകത്തടക്കം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും പ്രതിരൂപവുമാണ് ഭാഗ്യലക്ഷ്മിയെന്നും ഫേസ്‌ബുക്കിൽ കുറിച്ചു.

അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമയാണ് ഭാഗ്യ ലക്ഷ്മിയെന്നും ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്നും ഫെഫ്ക ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാൻ കഴിയവെന്നും ഫെഫ്ക വ്യക്തമാക്കി.

ഫെഫ്കയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സൈബർ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതിൽ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്.

തീർച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിർക്കപ്പെടേണ്ടതാണ്. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാൻ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാർഢ്യം. അവരെ അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പൊലീസിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരും.

ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് വിജയ് പി നായർക്കെതിരെ കേസെടുത്തത്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിജയ് നായരുടെ പരായിൽ തിരിച്ചു കേസെടുത്തത്. ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

വിവാദ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗർ വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഭാഗ്യലക്ഷമിയും സംഘവും തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായർ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ അർധരാത്രിയോടെ ഇയാൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാദമായ യൂട്യൂബ് വീഡിയോകൾ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത വിജയ് പി നായരുടെ മൊബൈൽ ഫോണും ലാപ്പ്ടോപ്പും സംഘം കൊണ്ടു പോകുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

അതിക്രമിച്ചു കടക്കൽ, ഭീഷണി, കൈയേറ്റം ചെയ്യൽ, മോഷണം എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിന്റെ എഫ്ഐആറിൽ ഭാഗ്യലക്ഷമിയുടെ പേര് മാത്രമാണ് നിലവിലുള്ളത്. ഭാഗ്യലക്ഷ്മിയും കണ്ടാലറിയുന്ന രണ്ട് പേരും ചേർന്നാണ് ആക്രമണം നടത്തിയത് എന്നാണ് എഫ്ഐആറിലുള്ളത്. ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവരാണ് ഭാഗ്യലക്ഷമിക്കൊപ്പം ഉണ്ടായിരുന്നത്. അപകീർത്തികരമായ വീഡിയോ അപ്ലോഡ് ചെയ്തതിന് പൊലീസിന് പലവട്ടം പരാതി നൽകിയിരുന്നുവെന്നും പൊലീസ് നടപടി സ്വീകരിക്കാത്തതിനാലാണ് ഒടുവിൽ നേരിട്ടിറങ്ങേണ്ടി വന്നതെന്നും ഇതിന്റെ ജയിലിൽ പോയി കിടക്കേണ്ടി വന്നാലും പ്രശ്നമില്ലെന്നും ഇന്നലെ ഭാഗ്യലക്ഷമി പ്രതികരിച്ചിരുന്നു.

യൂട്യൂബ് വീഡിയോയിൽ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യ ലക്ഷമിയും ദിയാ സനയും കയ്യേറ്റം ചെയ്യുകയും കരി ഓയിൽ ഓയിക്കുകയും ചെയ്തിരുന്നു. വിജയ് പി നായർ എന്ന വ്യക്തി താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു മർദ്ദനം. പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രണമെന്നായിരുന്ന ഭാഗ്യലക്ഷിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിച്ചതിൽമാപ്പു പറയുന്നതായും ആക്രമിച്ചവർക്കെതിരെ തനിക്ക് പരാതിയില്ലെന്നും വിജയ് പി നായർ ആദ്യം പറഞ്ഞിരുന്നു. പിന്നീട് നിലപാട് മാറ്റി. പൊലീസിൽ പരാതിയും നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP