Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ ഭീതിക്കിടിയെലും ഫെഫ്കയുടെ ജനറൽ കൗൺസിൽ യോഗം! നടന്നത് സിനിമാ സംഘടനയിൽ അഫിലിയേറ്റ് ചെയ്ത 19 യൂണിയനുകളിൽ നിന്നുള്ള 57 പേരൂടെ വിശദ ചർച്ച; കൊറോണ കർഫ്യൂവിനെ മറികടക്കാൻ വാട്‌സാപ്പിൽ ലൈവിൽ ഒത്തുകൂടി സിനിമാക്കാർ; വെർച്യൂൽ യോഗം ചർച്ച ചെയ്തത് ദിവസന വേതനക്കാരുടെ പട്ടിണി മാറ്റാനുള്ള പദ്ധതിക്ക്; 500 കോടിയുടെ നഷ്ടത്തിന് ഇടയിലും കൂടെയുള്ള അശരണർക്ക് താങ്ങും തണലുമാകാൻ മലയാള സിനിമ

കൊറോണ ഭീതിക്കിടിയെലും ഫെഫ്കയുടെ ജനറൽ കൗൺസിൽ യോഗം! നടന്നത് സിനിമാ സംഘടനയിൽ അഫിലിയേറ്റ് ചെയ്ത 19 യൂണിയനുകളിൽ നിന്നുള്ള 57 പേരൂടെ വിശദ ചർച്ച; കൊറോണ കർഫ്യൂവിനെ മറികടക്കാൻ വാട്‌സാപ്പിൽ ലൈവിൽ ഒത്തുകൂടി സിനിമാക്കാർ; വെർച്യൂൽ യോഗം ചർച്ച ചെയ്തത് ദിവസന വേതനക്കാരുടെ പട്ടിണി മാറ്റാനുള്ള പദ്ധതിക്ക്; 500 കോടിയുടെ നഷ്ടത്തിന് ഇടയിലും കൂടെയുള്ള അശരണർക്ക് താങ്ങും തണലുമാകാൻ മലയാള സിനിമ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ ഭീതിക്കിടിയെലും സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനായ ഫെഫ്കയുടെ ജനറൽ കൗൺസിൽ യോഗം! ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 19 യൂണിയനുകളിൽ നിന്നുള്ള 57 പേരാണ് ജനറൽ കൗൺസിലിൽ പങ്കെടുത്തത്. ഒറ്റ നോട്ടത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കർഫ്യൂവിന്റെ നഗ്നമായ ലംഘനം.... എന്നാൽ ഈ യോഗം ഒത്തൂചേരലായിരുന്നില്ല. മറിച്ച് വാട്‌സാപ്പിന്റെ സാധ്യതകൾ ഉപയോഗിച്ച് ലൈവായിട്ടായിരുന്നു ജനറൽ കൗൺസിൽ. വലിയ പ്രതിസന്ധിയെയാണ് സിനിമാ ലോകം നേരിടാൻ പോകുന്നത്. ഈ സാഹചര്യത്തിൽ ലൈറ്റ് ബോയ് മുതലുള്ള സിനിമയിലെ അണിയറക്കാരെ സഹായിക്കാനായിരുന്നു ജനറൽ കൗൺസിന്റെ അടിയന്തര യോഗം വാട്‌സാപ്പിൽ ചേർന്നത്. സിനിമയിലുള്ളവർക്ക് പ്രത്യേക സഹായ പാക്കേജായിരുന്നു ലക്ഷ്യം.

വിഷുവിനും സിനിമകൾ ഇറങ്ങില്ലെന്ന് ഉറപ്പായി. 400 കോടിയുടെ നഷ്ടമാണ് സിനിമാ വ്യവസായത്തിന് ഉണ്ടാകാൻ പോകുന്നത്. ഇതിലെ പിന്നണിയിൽ ഉള്ളവരിൽ ബഹുഭൂരിഭാഗവും ദിവസ വേതനക്കാരാണ്. സിനിമയുണ്ടെങ്കിൽ കൂലി കിട്ടുന്നവർ. എല്ലാ സിനിമയും ചിത്രീകരണം മുടങ്ങി. ഇനി എന്ന് തുടങ്ങാനാകുമെന്ന് ആർക്കും ഉറപ്പില്ല. എങ്ങനെ പോയാലും അടുത്ത 45 ദിവസം ഷൂട്ടിങ് തുടങ്ങാൻ സാധ്യതയില്ല. ഇതോടെ പാവപ്പെട്ട സിനിമാ തൊഴിലാളികളെല്ലാം പട്ടിണിയിൽ ആയി. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കാൻ സാങ്കേതിക പ്രവർത്തക സംഘടനയായ ഫെഫ്ക യോഗം ചേർന്നത്. മോഹൻലാൽ അടക്കമുള്ളവർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടുതൽ പേർ സഹായിക്കും എന്നാണ് പ്രതീക്ഷ. അങ്ങനെ ഒപ്പം ഉള്ളവരെ സഹായിക്കാൻ വാട്‌സാപ്പ് പ്‌ളാറ്റ് ഫോമിന്റെ സഹായത്തോടെ ജനറൽ ബോഡി ചേരുകയായിരുന്നു ഫെഫ്ക. വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. കഴിയുന്ന സഹായം പാവങ്ങൾക്ക് എത്തിക്കാനാണ് നീക്കമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ മറുനാടനോട് പറഞ്ഞു.

രാജ്യമാകെ കോവിഡ് ഭീതിയിലാണ്. സർക്കാരുകൾക്ക് പോലും സഹായം നൽകുന്നതിന് പരമിതിയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഫെഫ്കയുടെ ഇടപെടൽ. സിനിമയിലെ ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാനായി ഫെഫ്ക താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ സഹായിക്കാൻ ആദ്യം എത്തിയത് മോഹൻലാൽ ആണെന്ന് ചലച്ചിത്ര സംഘടന ഫെഫ്ക അറിയിച്ചു.'ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്തു.'' ''തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസിൽ നിന്ന് ഇതു സംബന്ധിച്ച് വിളിച്ചു ചോദിച്ചിരുന്നു. മലയാള സിനിമ ഒരു വലിയ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ. ഇനിയും കൂടുതൽ പേർ തൊഴിലാളികളെ സഹായിക്കാൻ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'' എന്ന് ഫെഫ്ക വൃത്തങ്ങൾ പറഞ്ഞു.

താൻ പണം സംഭാവനയായി നൽകാം എന്ന് മോഹൻലാൽ ഫെഫ്ക ഭാരവാഹികളെ അറിയിക്കുകയായിരുന്നു. പത്ത് ലക്ഷം രൂപയാണ് മോഹൻലാൽ ഫെഫ്കയ്ക്ക് സംഭാവന നൽകുക. മോഹൻലാലിൽ നിന്നും ഫെഫ്ക പണം സ്വീകരിച്ചിട്ടില്ല. ഇന്ന് ചേരുന്ന ഫെഫ്കയുടെ അടിയന്തര ജനറൽ കൗൺസിലിന്റെ വെർച്യൽ യോഗത്തിന് ശേഷം പണം സ്വീകരിക്കുന്നതിൽ ഉൾപ്പെടെ വ്യക്തമായ തീരുമാനങ്ങൾ ഉണ്ടാകും. മോഹൻലാലിന്റെ മരക്കാർ അടക്കമുള്ള സിനിമകൾ പ്രതിസന്ധിയിലാണ്. 500 കോടിക്ക് മുകളിലാണ് കൊവിഡ് കാരണം മലയാള സിനിമയ്ക്ക് നഷ്ടം പ്രതീക്ഷിക്കുന്നത്. അയ്യായിരത്തിലധികം വരുന്ന ദിവസ വേതനക്കാർക്കാണ് 2 മാസത്തോളം തൊഴിലില്ലാതാവുന്നത്.

മോഹൻലാലിനെ കൂടാതെ തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും ഫെഫ്കയെ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ പ്രളയകാലത്തടക്കം കേരളത്തെ സഹായിച്ച താരമാണ് അല്ലു അർജുൻ. അല്ലുവിന്റെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നുവെന്ന് ഫെഫ്കയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഇനിയും കൂടുതൽ പേർ മുന്നോട്ട് വരും എന്നാണ് ഫെഫ്കയുടെ പ്രതീക്ഷ. തമിഴ്‌നാട്ടിലാണ് സിനിമയിലെ തൊഴിലാളികൾക്കായി താരങ്ങൾ ആദ്യമായി രം?ഗത്ത് എത്തിയത്. ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാൻ താരങ്ങൾ മുന്നിട്ട് ഇറങ്ങണമെന്ന് ഫിലിം എംപ്ലോയിസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്റ് ആർ.കെ സെൽവമണി അഭ്യർത്ഥിച്ചതിന് പിന്നാലെ നടന്മാരായ സൂര്യ, സഹോദരൻ കാർത്തി, ഇവരുടെ പിതാവ് ശിവകുമാർ എന്നിവർ 10 ലക്ഷം തുക നൽകാമെന്ന് അറിയിച്ചിരുന്നു.

നടൻ പ്രകാശ് രാജാകട്ടെ നിർത്തിവെച്ച തന്റെ സിനിമകളിലെ തൊഴിലാളികൾക്കും തന്റെ വീട്ടിലെയും നിർമ്മാണ കമ്പനിയിലെയും തൊഴിലാളികൾക്കും മെയ്‌ മാസം വരെയുള്ള ശമ്പളം മുൻകൂറായി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് ഫെഫ്കയും നീക്കം തുടങ്ങിയത്. 'കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഫെഫ്ക ആദ്യം ചിന്തിച്ചത് ദിവസവേതന തൊഴിലാളികളെക്കുറിച്ചായിരുന്നു.ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചർച്ച ചെയ്യുകയുണ്ടായി. മലയാള സിനിമ ഒരു വലിയ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ. ഇനിയും കൂടുതൽ പേർ തൊഴിലാളികളെ സഹായിക്കാൻ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.' ഫെഫ്ക വൃത്തങ്ങൾ പറഞ്ഞു.

കോവിഡ് ഭീതിയിൽ ചിത്രീകരണവും മറ്റു പ്രവർത്തനങ്ങളും നിലച്ചതോടെ സിനിമാ മേഖലയിൽ പതിനായിരക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ഇവരിൽ പലരും കുടുംബം പുലർത്താനാവാത്ത വിധം പ്രതിസന്ധിയിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP