Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇത് ഞങ്ങൾ കൂലിപ്പണിയെടുത്ത് വെച്ച വീട്; ലൈഫ് മിഷൻ പദ്ധതിയെ മഹത്വവത്ക്കരിക്കാൻ പോസ്റ്റിട്ട എംഎൽഎ ബ്രോയുടെ പണി പാളി; വീടിന്റെ ഉടമസ്ഥൻ രം​ഗത്തെത്തിയതോടെ പോസ്റ്റ് മുക്കി വി കെ പ്രശാന്ത് എംഎൽഎ

ഇത് ഞങ്ങൾ കൂലിപ്പണിയെടുത്ത് വെച്ച വീട്; ലൈഫ് മിഷൻ പദ്ധതിയെ മഹത്വവത്ക്കരിക്കാൻ പോസ്റ്റിട്ട എംഎൽഎ ബ്രോയുടെ പണി പാളി; വീടിന്റെ ഉടമസ്ഥൻ രം​ഗത്തെത്തിയതോടെ പോസ്റ്റ് മുക്കി വി കെ പ്രശാന്ത് എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയെ മഹത്വവത്ക്കരിക്കാൻ പോസ്റ്റിട്ട വട്ടിയൂർക്കാവ് എംഎൽഎക്ക് പണി ചെറുതായി പാളി. വീടിന്റെ ഉടമസ്ഥൻ പോസ്റ്റിന് താഴെയെത്തി ഇത് തന്റെ വീടാണെന്നും താൻ ഞങ്ങൾ കൂലിപ്പണിയെടുത്ത് വെച്ചതാണെന്നും പറഞ്ഞതോടെയാണ് വട്ടിയൂർക്കാവ് എംഎൽഎയും മുൻ തിരുവനന്തപുരം മേയറുമായ വി കെ പ്രശാന്ത് പെട്ടുപോയത്. ലൈഫ് നമ്മുടെ സർക്കാർ എന്ന ക്യാപ്ഷനോടെയാണ് പ്രശാന്ത് എംഎൽഎ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ​ദമ്പതികൾ ഒരു കൂരയുടെ മുന്നിൽ നിൽക്കുന്ന ഫോട്ടോയും പുതിയ വീടിന്റെ ഫോട്ടോയും ചേർത്തായിരുന്നു പോസ്റ്റ്.

വി കെ പ്രശാന്ത് ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ജെമിച്ചൻ ജോസ് എന്നയാൾ അതിനടിയിൽ കമന്റുമായി എത്തി. എന്ത് ഊളത്തരമാണിത് എന്ന് ജെമിച്ചൻ ചോ​ദിച്ചതോടെ മറ്റുള്ളവർ എന്താണ് പ്രശ്നം എന്ന ചോദ്യവുമായെത്തി. ഇത് തന്റെ വീടാണെന്നും വീടിന് മുന്നിൽ നിൽക്കുന്നത് തന്റെ മാതാപിതാക്കളെന്നും ജെമിച്ചൻ ജോസ് പറയുന്നു. ഇത് തങ്ങൾ കൂലിപ്പണി എടുത്ത് വെച്ച വീടാണെന്നും അല്ലാതെ സർക്കാർ തന്നതല്ലെന്നും ജെമിച്ചൻ ജോസ് പറയുന്നു. ഒന്നും അറിയാതെ ഇത്തരം പോസ്റ്റ് ഇടരുതെന്നും അദ്ദേഹം കമന്റ് ചെയ്തു.

ജെമിച്ചൻ ജോസ് തന്നെ ഫേസ്‌ബുക്ക് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വി കെ പ്രശാന്ത് എടുത്ത് സർക്കാരിന്റെ ലേബലിൽ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോ ജിഎൻപിസി ​ഗ്രൂപ്പിൽ മാത്രമാണ് താൻ പോസ്റ്റ് ചെയ്തതെന്നും ജെമിച്ചൻ ജോസ് കമന്റ് ചെയ്തിരുന്നു. വീട്ടുകാരനാണെന്ന്​ അവകാശപ്പെട്ട യുവാവ്​ കഴിഞ്ഞ വർഷം മറ്റൊരു ​ഗ്രൂപ്പിലിട്ട ചിത്രമായിരുന്നു അത്​. 217000ത്തോളം ലൈക്കുകൾ പ്രസ്​തുത ​പോസ്​റ്റിന്​ ലഭിച്ചിരുന്നു. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ വീടാണെന്നാണ്​ യുവാവി​ന്റെ വാദം.

സംഭവം വിവാദമായതോടെ വി കെ പ്രശാന്ത് പോസ്റ്റ് മുക്കി. പക്ഷേ ആളുകൾ പഴയ മേയർ ബ്രോയെ വെറുതെ വിടുന്നില്ല. എംഎൽഎ ഇടുന്ന പോസ്റ്റുകളുടെ അടിയിൽ പൊങ്കാലയിടുകയാണ് എതിരാളികൾ. വിഷയത്തിൽ എംഎൽഎയുടെ വിശദീകരണം വന്നിട്ടില്ല. സൈബർ ലോകത്ത് കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനകീയനായിരുന്നു വി കെ പ്രശാന്ത്. എന്നാൽ ഈ സംഭവം പ്രശാന്തിന് വലിയ നാണക്കേടായിരിക്കുകയാണ്.

കഴിഞ്ഞ തവണ എൽഡ‍ിഎഫ് മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവിൽ നേടിയ മിന്നും ജയത്തോടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പുതിയ താരമായി മാറുകയായിരുന്നു വി.കെ.പ്രശാന്ത്. മൂന്ന് മുന്നണികൾക്കും ശക്തമായ വേരോട്ടവും സംഘടനാസംവിധാനവുമുള്ള വട്ടിയൂർക്കാവിൽ ഇത്ര മികച്ചൊരു വിജയം പ്രശാന്തോ സിപിഎമ്മോ പ്രതീക്ഷിച്ചിരുന്നില്ല . 2000 മുതൽ 5000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കാൻ പറ്റിയേക്കും എന്നു കരുതിയ മണ്ഡലത്തിലാണ് ത്രികോണമത്സരത്തിനൊടുവിൽ 14438 എന്ന മികച്ച മാർജിനിൽ പ്രശാന്ത് ജയിച്ചു കയറുന്നത്.

പ്രളയക്കാലത്തെ ദുരിതാശ്വസപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതും തിരുവനന്തപുരം മേയർ എന്ന നിലയിലുള്ള ജനകീയപ്രവർത്തനവും ചേർന്ന സൃഷ്ടിച്ചെടുത്ത മികച്ച പ്രതിച്ഛായ വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന് കാര്യമായി ​ഗുണം ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ മികച്ച വിജയം വിലയിരുത്തുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. പ്രളയക്കാലത്ത് പ്രശാന്തിനെക്കുറിച്ച് വന്ന ട്രോളുകൾ മലയാളി സമൂഹത്തിൽ ഒന്നാകെ അദ്ദേഹത്തെ സുപരിചിതനാക്കാൻ സഹായിച്ചു. എന്നാൽ, അതേ സൈബർ ലോകത്ത് ഇപ്പോൾ  പിഴവിന്റെ പേരിൽ പ്രതിസ്ഥാനത്തായിരിക്കുകയാണ് വി കെ പ്രശാന്ത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP