Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മട്ടാഞ്ചേരി വെടിവെപ്പിന്റെ കഥ സിനിമയാവുമ്പോൾ ആദ്യമായി ഇതേക്കുറിച്ച് എഴുതിയ മാധ്യമ പ്രവർത്തകൻ ചിത്രത്തിലില്ല; അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ വെടിവെപ്പിന്റെ ചരിത്രം തിരക്കഥാകൃത്ത് സൂത്രത്തിൽ അടിച്ചുമാറ്റിയതായി പരാതി; സിനിമക്ക് അവലംബമെന്ന് പറയുന്ന കെ എം ചിദംബരൻ രചിച്ച 'തുറമുഖം' എന്ന നാടകത്തിൽ വെടിവെപ്പോ രക്തസാക്ഷികളെപ്പറ്റിയോ പരാമർശിമില്ല; നിവൻപോളി നായകനാകുന്ന രാജീവ് രവിയുടെ 'തുറമുഖം' സിനിമയും കോപ്പിയടി വിവാദത്തിലേക്ക്

മട്ടാഞ്ചേരി വെടിവെപ്പിന്റെ കഥ സിനിമയാവുമ്പോൾ ആദ്യമായി ഇതേക്കുറിച്ച് എഴുതിയ മാധ്യമ പ്രവർത്തകൻ ചിത്രത്തിലില്ല; അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ വെടിവെപ്പിന്റെ ചരിത്രം തിരക്കഥാകൃത്ത് സൂത്രത്തിൽ അടിച്ചുമാറ്റിയതായി പരാതി; സിനിമക്ക് അവലംബമെന്ന് പറയുന്ന കെ എം ചിദംബരൻ രചിച്ച 'തുറമുഖം' എന്ന നാടകത്തിൽ വെടിവെപ്പോ രക്തസാക്ഷികളെപ്പറ്റിയോ പരാമർശിമില്ല; നിവൻപോളി നായകനാകുന്ന രാജീവ് രവിയുടെ 'തുറമുഖം' സിനിമയും കോപ്പിയടി വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രം പ്രഖ്യാപിച്ചതു മുതൽ എല്ലാവരും ആകാംക്ഷയിലായിരുന്നു. കെ എം ചിദംബരൻ രചിച്ച 'തുറമുഖം' നാടകത്തെ ആസ്പദമാക്കിയാണ് സിനിമ എന്നായിരുന്നു വിവരം. അദ്ദേഹത്തിന്റെ മകനായ ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കൊച്ചി തുറമുഖത്ത് അൻപതുകളുടെ തുടക്കത്തിൽ നടന്ന തൊഴിലാളി സമരങ്ങളും വെടിവയ്‌പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു കെ എം ചിദംബരത്തിന്റെ നാടകം.

നിവിൻ പോളി, ബിജു മേനോൻ, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, അർജ്ജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്. മണികണ്ഠൻ ആർ ആചാരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഇയോബിന്റെ പുസ്തകത്തിന് തിരക്കഥ ഒരുക്കിയത് ഗോപൻ ആയിരുന്നു. എന്നാൽ തുറമുഖത്തിന്റെ തിരക്കഥ കോപ്പിയടിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന വിവാദം. ഇത് സാധൂകരിക്കുന്ന പോസ്റ്റുമായി മട്ടാഞ്ചേരിയിലെ സാംസ്കാരിക പ്രവർത്തകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ ഷെരീഫ് അലിസർ രംഗത്തെത്തിയിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് കുറച്ച് സിനിമ പ്രവർത്തകർ എന്റെ അടുത്തു വന്നു. മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് സിനിമ എടുക്കുന്ന കാര്യമാണ് സംസാരിച്ചത്. വെടിവെപ്പുമായി ബന്ധപ്പെട്ട് ചരിത്രപുസ്തകം ഇല്ല. പത്രപ്രവർത്തകനായ അബ്ദുല്ല മട്ടാഞ്ചേരിയാണ് ആദ്യമായി ഇതു സംബന്ധിച്ച് ഒരു ചരിത്രം മാധ്യമം പത്രത്തിൽ എഴുതിയത്. 1989 ഓഗസ്റ്റ് 15നായിരുന്നു അത്. അന്ന് ആ ചരിത്രം തേടിയുള്ള യാത്രയിൽ ഞാനും പി.എച്ച്. ബാബുവും ബദറും വിവരശേഖരണത്തിന് അബ്ദുല്ലയെ സഹായിച്ചിട്ടുണ്ട്. എന്നാൽ കെ എം ചിദംബരൻ രചിച്ച 'തുറമുഖം' എന്ന നാടകത്തിൽ വെടിവയ്‌പ്പോ ഇവിടുത്തെ രക്തസാക്ഷികളെപ്പറ്റിയോ പരാമർശിച്ചിട്ടില്ല,

ഞാൻ ഉൾപ്പെടെ ആ നാടകം കണ്ട നിരവധിപേർ ഇന്നും മട്ടാഞ്ചേരിയിലുണ്ട്. ആ നാടകത്തിൽ മട്ടാഞ്ചേരി വെടിവയ്‌പ്പും അതിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യങ്ങളും ഇല്ലായിരുന്നു. രക്തസാക്ഷികളെപ്പറ്റി ആ നാടകം ഒന്നും തന്നെ പറയുന്നില്ല. അത് സിനിമ ആക്കാൻ പറ്റുന്ന പ്രമേയവുമല്ല. ചിദംബരന്റെ മകൻ ഗോപൻ ഈ നാടകത്തിലേക്ക് അബ്ദുല്ലയുടെ സ്റ്റോറി പകർത്തിയെഴുതി ചേർത്തു. അപ്പോൾ അത് സിനിമക്ക് പറ്റിയ പ്രമേയമായി എന്നു അലിസർ തറപ്പിച്ചു പറയുന്നു.

എന്നാൽ ഇവർ പറയുന്നപ്പോലെ കഥ പകർത്തിയിട്ടില്ലെന്നും ആ സാഹചര്യങ്ങളുടെ ഒരു പ്ലോട്ട് മാത്രം ഉൾക്കൊണ്ട് വേറൊരു തരത്തിലാണ് തിരക്കഥയൊരുക്കുന്നതെന്നുമാണ് അണിയറക്കാരുടെ വിശദീകരണം.

പോസ്റ്റിന്റെ പൂർണരൂപം

സരോജ് കുമാർ
കൊച്ചി തുറമുഖത്തെത്തി

റോഷൻ ആൻഡ്രൂസ് ഉദയനാണ് താരം എന്ന ചിത്രവുമായി എത്തിയത് വർഷങ്ങൾക്ക് മുമ്പാണ്. സിനിമയിലെ കഥാമോഷണം ഹാസ്യാത്മകമായി അവതരിപ്പിച്ചുകൊണ്ടാണ് ആ ചിത്രം വന്നത് ഉദയൻ എന്നയാൾ എഴുതിയ കഥ രാജപ്പൻ മോഷ്ടിച്ച് സിനിമാ സംവിധായകന്റെ അടുത്ത് ചെല്ലുന്നു. കഥ ഇഷ്ടപ്പെട്ട സംവിധായകൻ രാജപ്പന്റ നിർബന്ധത്തിന് വഴങ്ങി അയാളെ നായകനാക്കി സിനിമ എടുക്കുന്നു. സിനിമ പുറത്ത് വന്നതോടെ കുട്ടപ്പന്റെ പേര് സരോജ്കുമാർ എന്നാവുന്നു. പടം ഹിറ്റ്. അതോടുകൂടി ഇത്തരം ആളുകളുടെ ചെല്ലപ്പേര് ഡോ. സരോജ്കുമാർ എന്നായി സിനിമാലോകത്ത് മാറി. ഇപ്പോൾ സരോജ്കുമാർ എന്ന് കേട്ടാൽ ആളുകൾക്ക് ആളെ മനസ്സിലാവും. കഥാ മോഷ്ടാവാണെന്ന്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് കുറച്ച് സിനിമ പ്രവർത്തകർ എന്റെ അടുത്ത്വന്നു. മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് സിനിമ എടുക്കുന്ന കാര്യമാണ് സംസാരിച്ചത്. വെടിവെപ്പുമായി ബന്ധപ്പെട്ട് ചരിത്രപുസ്തകം ഇല്ല. പത്രപ്രവർത്തകനായ അബ്ദുല്ല മട്ടാഞ്ചേരിയാണ് ആദ്യമായി ഇതു സംബന്ധിച്ച് ഒരു ചരിത്രം മാധ്യമം പത്രത്തിൽ എഴുതിയത്. 1989 ഓഗസ്റ്റ് 15നായിരുന്നു അത്. അന്ന് ആ ചരിത്രം തേടിയുള്ള യാത്രയിൽ ഞാനും പി.എച്ച്. ബാബുവും ബദറും വിവരശേഖരണത്തിന് അബ്ദുല്ലയെ സഹായിച്ചിട്ടുണ്ട്. അബ്ദുല്ലയുടെ മാതൃസഹോദരൻ അറമാൻകുട്ടി മട്ടാഞ്ചേരി വെടിവെപ്പിൽ മരിച്ചുവീണ രക്തസാക്ഷി സെയ്താലിയുടെ ഒപ്പം ഒരേ തോണിയിലെ തൊഴിലാളിയായിരുന്നു.

അബ്ദുല്ലയുടെ പിതാവ് ഉൾപ്പെടെ എനിക്കറിയാവുന്ന നിരവധി കൊച്ചിക്കാർ അന്ന് ആ സമരത്തിൽ പങ്കെടുത്ത് യാതനകൾ അനുഭവിച്ചിട്ടുണ്ട്. ഇവർ പറഞ്ഞുകൊടുത്ത വിവരവും അതോടൊപ്പം കൊച്ചിയിലെ ഇത്മായി ബന്ധപ്പെട്ട നിരവധി വ്യക്തികളെയും ഇന്റർവ്യൂ ചെയ്താണ് അന്ന് അബ്ദുല്ല ആ ചരിത്രം മാധ്യമത്തിൽ എഴുതിയത്. ഇതിന്‌ശേഷം 2018 ഓഗസ്റ്റ് 15ഫന് മാധ്യമം ഓൺലൈനിലും അബ്ദുല്ല ഈ സ്റ്റോറി ഭംഗിയായി എഴുതിയിരുന്നു. ഇത്മായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ ചരിത്രപുസ്തകം ഉടനെ പുറത്തിറങ്ങുകയുമാണ്. മട്ടാഞ്ചേരിയിലെ തൊഴിലാളികൾ നടത്തിയ ഐതിഹാസിക വിപ്ലവം വസ്തുതകളോടെ തന്നെയാണ് സത്യസന്ധനായ ഈ പത്രപ്രവർത്തകനിലൂടെ പുറത്ത്വരുന്നത്.
ഗൂഗിൾ പരതിയാൽ മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് കിട്ടുന്ന ഏക വിവരം അബ്ദുല്ല മട്ടാഞ്ചേരിയുടെ സ്റ്റോറിയാണ്. ഇത് വായിച്ചാണ് രാജീവ് രവി ഇത് സിനിമയാക്കാൻ ഇറങ്ങിയത്.

എന്നാൽ ഇവിടെ ഒരു സരോജ്കുമാർ രംഗത്തിറങ്ങി. അബ്ദുല്ല എഴുതിയ സ്റ്റോറി അയാളുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട്. അബ്ദുല്ല എഴുതിയതിന് മതിയായ തെളിവുകളുണ്ട്. അബ്ദുല്ലയുടെ സ്റ്റോറി പകർത്തിയെഴുതിയ കടലാസ് മാത്രമാണ് സരോജ്കുമാറിന്റെ കൈയിലുള്ള തെളിവ്.

കൊച്ചി തുറമുഖ തൊഴിലാളി യൂനിയൻ നേതാവായിരുന്ന കെ.എച്ച്. സുലൈമാൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം സി.ടി.ടി.യുവിന്റെ വാർഷികത്തിന് അവതരിപ്പിക്കാൻ ചിദംബരൻ എന്നൊരാൾ മുമ്പ് ഒരു നാടകം എഴുതിയിരുന്നു. നത്തും കോഴിയും ക്കൂകണ നേരം പാതിരാവിൻ പാതയിൽ പട്ടിക പട്ടിയെ തല്ലാൻ എടുത്തിട്ട് പാതി വലിച്ചിട്ട ബീഡി കത്തിച്ചിട്ട് ചാപ്പക്ക് ഓടിയത് ഓർക്കുമോ .എന്ന് തുടങ്ങുന്ന സുലൈമാൻ മാസ്റ്ററുടെ കവിത ആ നാടകത്തിലുണ്ടായിരുന്നു. ഒരു ഉമ്മയും രണ്ട് മക്കളും. ഒരാൾ കപ്പലിലെ കള്ളൻ, അപരൻ രാഷ്ട്രീയ പ്രവർത്തകൻ. ഇവരുടെ കഥയാണ് തുറമുഖം എന്ന പേരിൽ അന്ന് അവതരിപ്പിച്ച നാടകം. ഞാൻ ഉൾപ്പെടെ ആ നാടകം കണ്ട നിരവധിപേർ ഇന്നും മട്ടാഞ്ചേരിയിലുണ്ട്.

ആ നാടകത്തിൽ മട്ടാഞ്ചേരി വെടി വെപ്പും അതിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യങ്ങളും ഇല്ലായിരുന്നു. രക്തസാക്ഷികളെപ്പറ്റി ആ നാടകം ഒന്നും തന്നെ പറയുന്നില്ല. അത് സിനിമ ആക്കാൻ പറ്റുന്ന പ്രമേയവുമല്ല. ചിദംബരന്റെ മകൻ ഗോപൻ ഈ നാടകത്തിലേക്ക് അബ്ദുല്ലയുടെ സ്റ്റോറി പകർത്തിയെഴുതി ചേർത്തു. അപ്പോൾ അത് സിനിമക്ക് പറ്റിയ പ്രമേയമായി. ഇതാണ് ഇപ്പോൾ സിനിമയായി വരാൻ പോവുന്നത്.
മാന്യത എന്നൊന്ന് ഉണ്ടായിരുന്നുവെങ്കിൽ ആ കഥ എടുക്കുമ്പോൾ അത് പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തിന്റെഎഡിറ്ററോടോ അല്ലെങ്കിൽ അത് എഴുതിയ അബ്ദുല്ലയോടോ ഒരു അനുവാദം ചോദിക്കാമായിരുന്നു. ചോദിച്ചാൽ ഒരു ഡിമാന്റും ഉന്നയിക്കാതെ സന്തോഷത്തോടെ തന്നെ അബ്ദുല്ലയും ആ പത്രവും അതിന് അനുമതി കൊടുക്കുമായിരുന്നു. പക്ഷേ സജ്കുമാർ ഇഫക്ടിൽ ഇതിനൊന്നും പ്രസക്തിയില്ലല്ലോ

മട്ടാഞ്ചേരിക്കാർ നേരിന്റേയും നെറിവിന്റേയും വഴിയേ മാത്രം സഞ്ചരിച്ചുശീലിച്ചവരാണ്. ഇത്തരം നെറികേടുകളെ, അതും മട്ടാഞ്ചേരിയുടെ മണ്ണിൽ വെച്ചുപൊറുപ്പിക്കാൻ ഇവിടത്തെ ജനം അനുവദിച്ച ചരിത്രമില്ല. പത്രപ്രവർത്തന രംഗത്ത് നട്ടെല്ല് നിവർത്തിനിന്ന് പ്രവർത്തിച്ച ചരിത്രമാണ് അബ്ദുല്ലയുടേത്. ഭീഷണികൾക്ക് മുന്നിൽ ചൂളിപ്പോകാത്ത മട്ടാഞ്ചേരിയുടെ വിപ്ലവ പുത്രനാണ് അബ്ദുല്ല. അബ്ദുല്ലയുടെ കഥ മോഷ്ടിച്ച് രംഗത്ത് വന്ന പുതിയ സരോജ്കുമാർ ഈ കാര്യം ഓർത്തുവച്ചാൽ അദ്ദേഹത്തിന് നന്ന്. അബ്ദുല്ല മട്ടാഞ്ചേരിയെ കബളിപ്പിച്ച് ഒരു സിനിമയും നാട്ടിലെ ഒരു തിയേറ്ററിലും ഓടാൻ പോവുന്നില്ല. കാരണം ഇത് മട്ടാഞ്ചേരിയുടെ കഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP