Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം വിചാരിച്ചു ജന്മഭൂമിയാണെന്ന്..പക്ഷെ മാതൃഭൂമിയാണ്; രണ്ടും തമ്മില് വല്ല്യ വ്യത്യാസം ഒന്നൂല്ലാലെ? വെങ്കയ്യനായിഡുവിനെ വിമർശിച്ചതിന് അന്വേഷണം നേരിടുന്നുവെന്ന് വെണ്ടയ്ക്ക നിരത്തിയത് പച്ചക്കള്ളമെന്ന് പ്രതികരിച്ച് ഫായിസ; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് മറുനാടനോട്

ആദ്യം വിചാരിച്ചു ജന്മഭൂമിയാണെന്ന്..പക്ഷെ മാതൃഭൂമിയാണ്; രണ്ടും തമ്മില് വല്ല്യ വ്യത്യാസം ഒന്നൂല്ലാലെ? വെങ്കയ്യനായിഡുവിനെ വിമർശിച്ചതിന് അന്വേഷണം നേരിടുന്നുവെന്ന് വെണ്ടയ്ക്ക നിരത്തിയത് പച്ചക്കള്ളമെന്ന് പ്രതികരിച്ച് ഫായിസ; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് മറുനാടനോട്

ജാസിം മൊയ്തീൻ

കോഴിക്കോട്; ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ വിമർശിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ തനിക്കെതിരെ ഇതുവരെയും യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്ന് ഫാറൂഖ് കോളേജ് വിദ്യാർത്ഥിയും കോളേജിലെ ഫ്രറ്റേണിറ്റി മുവ്മെന്റ് യൂണിറ്റ് പ്രസിഡണ്ടുമായ ഫായിസ മറുനാടനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. ഇത്രയും സമയത്തിനിടക്ക് പൊലീസിൽ നിന്നോ ഇന്ററലിജൻസിൽ നിന്നോ മറ്റ അന്വോഷണ ഏജൻസികളിൽ നിന്നോ ആരും തന്നെ വിളിച്ചിട്ടില്ല. കോളേജിന്റെ ഭാഗത്ത് നിന്നും ഇതുവരെയും പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല.

മാതൃഭൂമി വാർത്തയിൽ പറഞ്ഞ പോലെ തന്നെ കോളേജിൽ നിന്ന് സസ്പെൻഷൻ ചെയ്തിട്ടില്ല. ഹോസ്റ്റലിൽ നിന്നാണ് തന്നെ സസ്പെൻന്റ് ചെയ്തിട്ടുള്ളത്. അത് രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്താത്തതിനാലാണ്. അല്ലാതെ വാർത്തയിൽ പറയും പോലെ ഉപരാഷ്ട്രപതിയെ വിമർശിച്ചതിന്റെ പേരിലല്ല. ഉപരാഷ്ട്രപതിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. പറഞ്ഞത് തെറ്റായിപ്പോയെന്ന് ഇതുവരെയും തോന്നിയിട്ടില്ല. താൻ അറിയാതെ പറഞ്ഞതാണെന്നും, പോസ്റ്റിട്ടതിൽ മാപ്പ് പറഞ്ഞെന്നുമുള്ള മാതൃഭൂമിയിലെ വാർത്ത ശുദ്ധ അസംബന്ധമാണ്. തന്റെ നിലപാടിൽ മാറ്റമില്ല. ആരോടും മാപ്പ് പറഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ ആരോടും മാപ്പ് പറയുകയുമില്ല. വാർത്തയിൽ പറയുന്നത് പോലെ താൻ പ്രവർത്തിക്കുന്നത് തീവ്രവാദ സംഘടനയിലല്ല. ഭരണഘടനനയനുസരിച്ച് പ്രവർത്തിക്കുന്ന ഒരു യുവജന സംഘടനയുടെ ഫാറൂഖ് കോളേജ് യൂണിറ്റിന്റെ പ്രസിഡണ്ടാണ് താൻ. ഫായിസ മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഫാറൂഖ് കോളേജിന്റെ മാനേജ്മെന്റായ റൗളത്തുൽ ഉലൂം സംഘടിപ്പിച്ച പരിപാടിയിൽ ഉപരാഷ്ട്രപതി ഫാറൂഖ് കോളേജിലെത്തിയത്. ഇതിന്റെ തോട്ട് മുമ്പുള്ള ദിവസങ്ങളിലാണ് ഫാറൂഖ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും ഫ്രറ്റേണിറ്റി മുവ്മെന്റ് ഫാറൂഖ് കോളേജ് യൂണിറ്റ് പ്രസിഡണ്ടുമായ ഫായിസ ഉപരാഷ്ട്രപതിയെ വിമർശിച്ച് കൊണ്ടും കോളേജിലേക്ക് വരേണ്ടതില്ലെന്നും കാണിച്ച് ഫേസ്‌ബുക്കിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയെന്നോണം നിരവധിയാളുകളും പ്രത്യേകിച്ച് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികലുമടക്കം ഉപരാഷ്ട്രപതിയുടെ മുസ്ലിം വിരുദ്ധ സമീപനങ്ങളെ കുറിച്ച് പലയിട്ടത്തും ഫായിസയുടെ പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ ബിജെപി പ്രവർത്തകരടക്കം രംഗത്ത് വരികയും. ഉപരാഷ്ട്രപതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

റൗളത്തുൽ ഉലൂം എന്ന ഇസ്ലാമിക് മാനേജ് മെന്റിന് കീഴിലുള്ള കോഴിക്കോട് ജില്ലയിലെ പ്രമുഖ ഓട്ടോണമസ് കലാലയമാണ് ഫാറൂഖ് കോളേജ്. ഇത്തരത്തിൽ ന്യൂനപക്ഷത്തിന്റെ ഉന്നമനത്താനായ രൂപീകൃതമായൊരു കലാലയത്തിൽ ഉപരാഷ്ട്രപതിയെന്നതിനപ്പുറം കറകളഞ്ഞ ആർ എസ് എസുകാരനും ഉപരാഷ്ട്രപതിസ്ഥാനത്തിരുന്ന് കൊണ്ട് തന്നെ മുസ്ലിംവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്ത വെങ്കയ്യനായിഡു തങ്ങളുടെ കോളേജിലേക്ക് വരേണ്ടെന്നതായരുന്ന ഫായിസയുടെ ഫേസ്ബക്ക് പോസ്റ്റിന്റെ ഉള്ളടക്കം. തൃശൂർ കൊരട്ടി സ്വദേശിനിയായ ഫായിസ ഫാറൂഖ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനയായ ഫ്രറ്റേണിറ്റി മുവ്മെന്റിന്റെ യൂണിറ്റ് പ്രസിഡണ്ടുമാണ്. വെള്ളിയാഴ്ട രാത്രിയാണ് ഫായിസ ഉപാരാഷ്ട്രപതിയുടെ കോളേജിലെ പരിപാടിയെയും പരിപാടിയുടെ സംഘാടകരെയും വിമർഷിച്ച് ഫെയ്സ്ബക്കിൽ എഴുതിയത്. ഉടൻ തന്നെ സുരക്ഷ വീഴ്ച കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികളും സംസ്ഥാന പൊലീസും അന്വോഷണം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഫായിസയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

ഉപരാഷ്ട്രപതി ഫാറൂഖ് കോളേജിൽ എത്തുന്നതിനെതിരേ വിദ്യാർത്ഥിനിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾ അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച രാത്രിയാണ് തൃശ്ശൂർ കൊരട്ടി സ്വദേശിനി ഫെയ്സ് ബുക്കിൽ കോളേജ് അധികൃതരേയും സംഘാടകരേയും മറ്റും കുറ്റപ്പെടുത്തി കുറിപ്പിട്ടത്. പോസ്റ്റ് ഇട്ട് 15 മിനിറ്റിനുള്ളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ഇവർ. അന്വേഷണം ആരംഭിച്ചതോടെ, അറിയാതെ പറ്റിപ്പോയ തെറ്റാണെന്നു പറഞ്ഞ് വിദ്യാർത്ഥിനി മാപ്പുപറഞ്ഞതായി പൊലീസ് പറയുന്നു. ഹോസ്റ്റലിൽനിന്ന് കോളേജ് അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയതിന് നേരത്തേ സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥിനി വീട്ടിലാണുള്ളത്. തീവ്രസ്വഭാവമുള്ള യുവജന സംഘടനയുടെ നേതാവാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP