Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് നൽകി അമിത്ഷാ; വനിതാ ഐ.ജിയുടെ നേതൃത്വത്തിൽ ഫാത്തിമയുടെ മരണം അന്വേഷിക്കും; ഉത്തതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക്ക് പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കുമെന്നും അമിത്ഷയുട ഉറപ്പ്; ഫാത്തിമയുടെ പിതാവും കേന്ദ്രമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി; മദ്രാസ് ഐ.ഐ.ടിയിലെ മരണങ്ങളിലെ ദുരൂഹത ഇനി സിബിഐ അന്വേഷണത്തിൽ  

ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് നൽകി അമിത്ഷാ; വനിതാ ഐ.ജിയുടെ നേതൃത്വത്തിൽ ഫാത്തിമയുടെ മരണം അന്വേഷിക്കും; ഉത്തതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക്ക് പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കുമെന്നും അമിത്ഷയുട ഉറപ്പ്; ഫാത്തിമയുടെ പിതാവും കേന്ദ്രമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി; മദ്രാസ് ഐ.ഐ.ടിയിലെ മരണങ്ങളിലെ ദുരൂഹത ഇനി സിബിഐ അന്വേഷണത്തിൽ   

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: മദ്രാസ് ഐ.ഐ.ടിയിലെ ഒന്നാം വിദ്യാർത്ഥി ഫാത്തിമാ ലത്തീഫിന്റെ മരണം സിബിഐ അന്വേഷണം നടത്തുമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വനിതാ ഐജിയായിരിക്കും അന്വേഷിക്കുക. ഉത്തത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക്ക് പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഫാത്തിമയുടെ പിതാവ് ലത്തീഫും അമിതഷായും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമിത്ഷാ നിലപാട് അറിയിച്ചത്.

ഫാത്തിമാ ലത്തീഫിന്റെ മരണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.യുവും ഫാത്തിമയുപടെ പിതാവുമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സിപിഐ അന്വേഷണം ആവശ്യമില്ലെന്നും നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തമിഴ്‌നാട് സർക്കാരിനെ വിമർശിച്ചിരുന്നു.
വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് എന്തുകൊണ്ട് സി.ബി.സിഐ.ഡിക്ക് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നത്. ഫാത്തിമ ലത്തീഫിന്റേത് ഉൾപ്പെടെ മദ്രാസ് ഐഐടിയിലെ ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിമർശനം ഉയർത്തിയിരുന്നത്.

എന്നാൽ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ സി.ബി.സിഐ.ഡിയുടെ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചത്.
മദ്രാസ് ഐഐടിയിൽ 2006 മുതൽ നടന്ന ആത്മഹത്യകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫാത്തിമയുടെ മരണത്തിൽ തമിഴ്‌നാട് പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിക്കുന്ന ഹർജിയിൽ, വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള നടപടികൾക്ക് ഐ.ഐ.ടി. അധികൃതർ തയ്യാറാകുന്നില്ലെന്നും പറയുന്നു.

ലോക് താന്ത്രിക് യുവജനതാദളിനുവേണ്ടി ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഐ.ഐ.ടി. അധികൃതർക്ക് ഉന്നത സ്വാധീനമുള്ളതിനാൽ ലോക്കൽ പൊലീസ് നീതിപൂർവമായി അന്വേഷണം നടത്തുമെന്ന വിശ്വാസമില്ലെന്നും അതിനാൽ സിബിഐ. അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 2015-ൽനടന്ന സമാനമായ സംഭവത്തിൽ സുപ്രീംകോടതി സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫാത്തിമയുടെ മരണത്തിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് എൻ.എസ്.യു. സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ഐ.ഐ.ടി.വിദ്യാർത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതിനുപിന്നിൽ ഈസ്ഥാപനത്തിലെ അദ്ധ്യാപകൻ സുദർശൻ പത്മനാഭനാണ് പിതാവ് അബ്ദുൾ ലത്തീഫ് ആരോപിച്ചിരുന്നത്. ഫാത്തിമയുടെ ഫോണിൽനിന്ന് ലഭിച്ച സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്ന് പിതാവ് അബ്ദുൾ ലത്തീഫ് ആരോപിച്ചിരുന്നു. മരണത്തിന് ഈ അദ്ധ്യാപകനാണ് ഉത്തരവാദിയെന്ന് ഫാത്തിമ ലത്തീഫ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞമാസം ഒൻപതിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നത്. പിന്നാലെ പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോൺ, ലാപ്ടോപ് എന്നിവ പരിശോധിച്ചിരുന്നു.

ഹുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ടമെന്റിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിച്ചതോടെയാണ് ഫാത്തിമയുടെ മരണം വിവാദത്തിലേക്ക് നീങ്ങിയത്. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അദ്ധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലിൽ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറയുന്നു.

ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട് ഫാത്തിമ ലത്തീഫ് അപ്പീൽ നൽകിയിരുന്നു. ഇരുപതിൽ 13 മാർക്കായിരുന്നു ഫാത്തിമയ്ക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പുനഃപരിശോധനയിൽ ഫാത്തിമയ്ക്ക് പതിനെട്ട് മാർക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരിൽ സുദർശൻ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനൊപ്പം മുൻപ് ഫാത്തിമ ലതീഫ് പഠിച്ചിരുന്ന വിദ്യാലയത്തിൽ ജോലി ചെയ്തിരുന്ന എം.ഫൈസൽ എഫ് ബിയിൽ എഴുതിയ കുറിപ്പിൽ ചില ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നു. അദ്ധ്യാപകന്റെ വർഗ്ഗീയ പക കാരണം ഫാത്തിമ അത്മഹത്യ ചെയ്തുവെന്ന സൂചനയാണ് ഈ പോസ്റ്റിലുൾപ്പെട്ടിരുന്നത്.

ഫാത്തിമയുടെ പോസ്റ്റ്മോർട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലെത്തിയ ഇരട്ടസഹോദരി ഐഷ ലത്തീഫും കുടുംബസുഹൃത്തായ ഷൈൻദേവും സുഹൃത്തുക്കളുടെ ഫോൺനമ്പറുകൾക്കായി ഫാത്തിമയുടെ ഫോൺ വേണമെന്ന് ആവശ്യപ്പെടുകയും പൊലീസ് ഫോൺനൽകുകയും ചെയ്തു. ഫോൺ പരിശോധിച്ചപ്പോഴാണ് ഐഷ ഈ സന്ദേശം കണ്ടത്. ഒപ്പം ഫോണിലെ നോട്ടുകൾ പരിശോധിക്കണമെന്നും എഴുതിയിരുന്നു. തുടർന്ന് അത് സ്‌ക്രീൻഷോട്ട് എടുത്തുസൂക്ഷിച്ചു. മുഖ്യമന്ത്രിക്ക് പരാതിനൽകി. മാർക്കുകുറഞ്ഞ വിഷമത്തിലാണ് ഫാത്തിമ ആത്മഹത്യചെയ്തതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അബ്ദുൾ ലത്തീഫ് പ്രതികരിച്ചത്.

ലോജിക് എന്ന വിഷയത്തിൽ വിദ്യാർത്ഥിനിയുടെ മാർക്ക് മനഃപൂർവം കുറച്ചിരുന്നു. ഇരുപതിൽ 13 മാർക്കാണ് നൽകിയത്. എന്നിട്ടും ഫാത്തിമയ്ക്കു തന്നെയായിരുന്നു കൂടുതൽ മാർക്ക്. ഉത്തരക്കടലാസിൽ മാർക്കുകൂട്ടിയപ്പോൾ അഞ്ചുമാർക്കുകൂടി ലഭിക്കാനുണ്ടെന്ന് ഫാത്തിമ ഇ-മെയിലിലൂടെ അദ്ധ്യാപകനോട് പറയുകയും അതുനൽകാമെന്ന് അദ്ദേഹം മറുപടിനൽകിയെന്നും വീട്ടിലറിയിച്ചിരുന്നു.

എന്നാൽ, മാർക്കുനൽകിയില്ല. എട്ടുമണിക്ക് ആഹാരം കഴിക്കാനെത്തുന്ന ഫാത്തിമ സംഭവദിവസം രാത്രി 9.30-യോടെ ഹോസ്റ്റൽ മെസ് ഹാളിലെത്തി കരഞ്ഞുവെന്നും ഒരുസ്ത്രീ കുട്ടിയെ ആശ്വസിപ്പിക്കുന്നതായി കണ്ടെന്നും അറിഞ്ഞു. വിദ്യാർത്ഥിനിയുടെ മരണത്തിനുപിന്നിലുള്ള കാരണം ആ സ്ത്രീക്ക് അറിയാം. ഹോസ്റ്റലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP