Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

തപോളയിൽ നിന്ന് എരുമേലിയിലേക്ക് ഒരു സ്നേഹദൂരം; ഷിൻഡേയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് എരുമേലിക്കാരൻ ഫാ. ടോമി കരിയിലക്കുളത്തിന്റെ നേതൃത്വത്തിലുടെ; ഫാദറിനെ മഹാരാഷ്ട്രയുടെ അമരക്കാരൻ ചേർത്ത് പിടിക്കുമ്പോൾ അഭിമാനം മറുനാടനും; ഫാ.ടോമി, ഷാജൻ സ്‌കറിയയുടെ കൂടപ്പിറപ്പ്

തപോളയിൽ നിന്ന് എരുമേലിയിലേക്ക് ഒരു സ്നേഹദൂരം; ഷിൻഡേയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് എരുമേലിക്കാരൻ ഫാ. ടോമി കരിയിലക്കുളത്തിന്റെ നേതൃത്വത്തിലുടെ; ഫാദറിനെ മഹാരാഷ്ട്രയുടെ അമരക്കാരൻ ചേർത്ത് പിടിക്കുമ്പോൾ അഭിമാനം മറുനാടനും; ഫാ.ടോമി, ഷാജൻ സ്‌കറിയയുടെ കൂടപ്പിറപ്പ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ തപോളയിൽ നിന്ന് നമ്മുടെ എരുമേലി വരെ എത്ര ദൂരമുണ്ട്.. ഫാദർ ടോമിയോടും ഇന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എകനാഥ് ഷിൻഡെയൊടും ചോദിച്ചാൽ ഉത്തരം ഒരു സ്‌നേഹദൂരം എന്നായിരിക്കും.തന്റെ ജീവിതത്തിലെ തന്നെ എറ്റവും വലിയ സ്വപ്‌നം യഥാർത്ഥ്യമാക്കാൻ മഹാരാഷ്ട്രയുടെ ഇന്നത്തെ അമരക്കാരൻ ഉത്തരവാദിത്വം എൽപ്പിച്ചത് എരുമേലി സ്വദേശിയായ ഫാദർ ടോമി കരിയിലക്കുളത്തെ. തന്റെ അമ്മയുടെ പേരിൽ ആരംഭിക്കാൻ പോകുന്ന സ്‌കുളിന്റെ നിർമ്മാണവും അഡ്‌മിനിസ്‌ട്രേഷനും ഉൾപ്പടെയുള്ള മുഴുവൻ ഉത്തരവാദിത്വവും എൽപ്പിക്കുന്നത് ഫാദർ ടോമിയുടെ നേതൃത്വത്തിലുള്ള സെന്റ് സേവ്യേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിനെയാണ്.

ഇ അപൂർവ്വ സൗഹൃദത്തിൽ മറുനാടനും അഭിമാനം വാനോളമുണ്ട്.കാരണം എരുമേലിക്കാരനായ ഫാദർ ടോമി മറുനാടൻ സാരഥി ഷാജൻ സ്‌കറിയയുടെ കൂടപ്പിറപ്പാണ്.. സ്വന്തം സഹോദരൻ.ഫാദർ ടോമിയും എകനാഥ് ഷിൻഡെയും തമ്മിലുള്ള ഈ സൗഹൃദത്തിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്..അതിജീവനത്തിന്റെ ..പാരസ്പര്യത്തിന്റെ കഥ..

തന്റെ ഗ്രാമത്തെ വെള്ളപ്പൊക്കം കവർന്നുതുടങ്ങിയ നാൾ..രാഷ്ട്രീയത്തിന്റെ തിരക്കിൽ നിന്നും ഷിൻഡേയ്ക്ക് തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയെത്താൻ ആകുമായിരുന്നില്ല.. ബുദ്ധിയിൽ രാഷ്ട്രീയവും മനസ്സിൽ അമ്മയെയും പേറി നടന്ന മണിക്കുറുകൾ..അപ്പോൾ ആ ഗ്രാമത്തിൽ തന്റെ അമ്മയ്ക്ക് രക്ഷകനായി ദൈവദൂതനെപ്പോലെ അയാളെത്തി.. ഫാ..ടോമി.. അവിടെത്തുടങ്ങുന്നു മഹാരാഷ്ട്രയുടെ പുതിയ അമരക്കാരനും ഫാദറും തമ്മിലുള്ള സ്‌നേഹബന്ധം

കൊയ്‌ന അണക്കെട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജലാശയം രൂപപ്പെടുന്നത്.ഈ അണക്കെട്ട് യാഥാർത്ഥ്യമായപ്പോൾ 96 ഓളം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.റോഡ് നിർമ്മാക്കാൻ പോലും സാധിക്കാത്ത അവസ്ഥ.നൂറും നൂറ്റമ്പതും കിലോമീറ്റർ അധിക യാത്ര ചെയ്ത് പുഴകടന്നോ വനത്തിൽ കൂടി നടന്നോ വേണം ഈ ഗ്രാമങ്ങളിലേക്കെത്താൻ.ഇവിടെ ആശുപത്രികളില്ല സ്‌കുളുകളില്ല അങ്ങിനെ അടിസ്ഥാന സൗകര്യം പോലു ഇല്ലാതെ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ട അവസ്ഥ.ഇതൊക്കെ കൊണ്ട് തന്നെ ആ ഗ്രാമങ്ങളിൽ ജനിക്കുന്നവർ ഒക്കെത്തന്നെയും നാടുവിട്ട് പോകുന്നതാണ് പതിവ്.. അതിലൊന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയുടെ ഗ്രാമം.

ഈ ഗ്രാമങ്ങളിൽ ഫാദർ ടോമിയും സഹപ്രവർത്തകരും ആതുരശുശ്രൂഷ ഇടപെടലുകൾ നടത്താറുണ്ട്.പാഞ്ചഗണിയിലെ ബെൽ എയറിന്റെ റഡ്‌ക്രോസ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.ക്ഷയരോഗികൾക്കായി ആരംഭിച്ച ഈ ആശുപത്രി രോഗം ഇല്ലാതായതോടെ വർഷങ്ങളോളം കാടുപിടിച്ച് കിടന്നിരുന്നു.പിന്നീട് ഫാദറിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് ആതുരശുശ്രൂഷകൾക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. 1994ലാണ് ഫാ. ടോമി കരിയിലക്കുളം ഇവിടെ എത്തിയത്. എച്ച്ഐവി റീഹാബിലിറ്റേഷൻ രംഗത്ത് കേന്ദ്ര സർക്കാർ നടത്തുന്നത് ഫാ. ടോമി വികസിപ്പിച്ചെടുത്ത മോഡലാണ്.ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എച്ച് ഐ വി ഹോസ്പിറ്റൽ ആണത്.ഈ നേട്ടം കോവിഡ് കാലത്തും ഈ ആശുപത്രി ആവർത്തിച്ചു.ഇതിനൊക്കെ നേതൃത്വം കൊടുത്തത് ഷിൻഡെയായിരുന്നു.

അതിന്റെ പ്രധാനകാരണം തന്റെ ഗ്രാമത്തിൽ ഫാദറിന്റെ നേതൃത്വത്തിൽ ഈ ആശുപത്രി പ്രവർത്തകർ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ്.ഇതിനൊപ്പം തന്നെ ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ വയോധികയായ ഷിൻഡെയുടെ മാതാവിനെ പുനരധിവസിപ്പിച്ചതും അവർക്കുവേണ്ട ഭക്ഷണമുൾപ്പടെ ലഭ്യമാക്കിയതും ഫാദറിന്റെ നേതൃത്വത്തിലായിരുന്നു.ഇതൊക്ക അറിഞ്ഞ് മനസിലാക്കിയാണ് അന്ന് പിഡബ്ല്യൂഡി മിനിസ്റ്ററായിരുന്ന ഷിൻഡെ പാഞ്ചഗണിയിൽ വന്ന് ഫാദർ ടോമിയെ നേരിട്ട് കണ്ട് പരിചയപ്പെടുന്നത്.ഇദ്ദേഹത്തനെ പ്രവർത്തനമികവ് കണ്ട് ആരോഗ്യ മേഖലയുടെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകി.ഈ കാലത്താണ് ആരോഗ്യ മേഖലയിലെ ശ്രദ്ദേയങ്ങളായ നിരവധി ഇടപെടലുകൾ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. മഹാബലീശ്വരപുരത്തെ താലൂക്കാശുപത്രിയുടെ പൂർണ്ണചുമതല ഇ സംഘത്തെ ഏൽപ്പിക്കുന്നതൊക്കെ ഇതിന് പിന്നാലെയാണ്.ഇന്ന് ഷിൻഡെയുടെ അച്ഛന്റെ പരിരക്ഷയും ഫാദറിന്റെ മേൽനോട്ടത്തിൽ തന്നെ.

പീന്നീടാണ് അമ്മയുടെ പേരിൽ ഒരു സ്‌കുൾ ആരംഭിക്കണമെന്ന ആശയം ഷിൻഡെയുടെ മനസ്സിൽ ഉടലെടുക്കുന്നത്.ഇങ്ങനെയാണ് ഷിന്‌ഡെ തന്നെ സ്‌കൂൾ നടത്താൻ ആറ് ഏക്കർ സ്ഥലം ഫാ. ടോമി പ്രസിഡന്റായ പാഞ്ചഗണിയിലെ സെന്റ് സേവ്യേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന് വാങ്ങി നൽകിയത്.ഇ്ത്തരത്തിൽ ഒരു വലിയ സ്‌നേഹബന്ധത്തിന്റെ കഥ ഫാദർ ടോമിയും ഷിൻഡെയും തമ്മിലുണ്ട്.സൗഹൃദങ്ങളും സ്‌നേഹബന്ധങ്ങളും ദേശങ്ങളുടെ ദൂരത്തെപ്പോലും കുറയ്ക്കുമെന്ന വസ്തുത ഒരിക്കൽ കൂടി അടിവരയിടുകയാണ് ഇവിടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP