Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ എംഎ‍ൽഎയായ അച്ഛൻ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ തടവിൽ; ഇതേ മണ്ഡലത്തിൽ നിന്ന് അമ്മ അധികാരത്തിലേറിയപ്പോഴും ഒടുവിൽ പൊതുജന പ്രക്ഷോഭത്തിന്റെ പേരിൽ ഒളിവിൽ; ബഗ്കാഗാവ് മണ്ഡലത്തിൽ നിന്ന് ഐതിഹാസിക വിജയം നേടിയ അംബ പ്രസാദിന് എംഎ‍ൽഎ സ്ഥാനമെത്തിയത് മൂന്നാം ഊഴത്തിൽ; അഭിഭാഷകയും വിദ്യാസമ്പന്നയുമായി ഈ ഉരുക്ക് വനിതയാണ് ഝാർഖണ്ഡിലെ മിന്നുംതാരം

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി വിരുദ്ധ വികാരം കൊണ്ട് നേടിയ വിജയമാണ് ഇന്നലത്തെ ഝാർഖണ്ഡ് തിരിഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചത്. ഏകെയുള്ള 81 സീറ്റുകളിൽ കോൺഗ്രസ് മുക്തിമോർച്ച ആർ ജെ.ഡി അടങ്ങുന്ന മഹാസഖ്യത്തിന് ഉജ്ജ്വല വിജയമാണ് നേടാൻ സാധിച്ചത്. ഹേമന്ത് സോറൻ ആയിരിക്കും പുതിയ മുഖ്യമന്ത്രി. ഈ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ഒരുപോലെ ആകർഷിച്ച ഒരു സീറ്റാണ്, ബഡ്കാഗാവ്. തിമിംഗലങ്ങൾക്കൊപ്പം മത്സരിക്കാനിറങ്ങിയ അംബ പ്രസാദ് എന്ന പെൺപുലി തന്നെയാണ് മുഖ്യ ആകർഷണം. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് അംബാ പ്രസാദ് നേടിയെടുത്തത് മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ലീഡാണ്. തകർത്തതാകട്ടെ ബിജെപി എ.ജെ.എസ്.യു കോട്ടയും ബിജെപി ഈ മണ്ഡലത്തിൽ മൂന്നാമതായിട്ടാണ് ഫിനിഷ് ചെയ്തത്.

2014 -ലെ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത് അംബാ പ്രസാദിന്റെ അമ്മ നിർമല ദേവി ആയിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ തന്നെയായിരുന്നു അവരും മത്സരിക്കാത്തത്. അതിനും മുമ്പ് 2009 -ൽ നടന്ന തെരഞ്ഞെടുപ്പിൽ അംബയുടെ അച്ഛൻ യോഗേന്ദ്ര സാവ് ആണ് കോൺഗ്രസിന്റെ തന്നെ ടിക്കറ്റിൽ ജയം നേടിയത്. ഇത് അവരുടെ കുടുംബത്തിന്റെ ഹാട്രിക് വിജയമാണ്.

ആദ്യ ഊഴത്തിൽ ജയിച്ച് എംഎൽഎ ആയ അച്ഛൻ യോഗേന്ദ്ര സാവിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉയർന്നു. അന്വേഷണങ്ങൾ നടന്നു. ഒടുവിൽ 2014 -ൽ അടുത്ത തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം ജയിലിനുള്ളിലാക്കി ബിജെപി. എന്നാൽ, സീറ്റ് മറ്റാർക്കും വിട്ടുനൽകാതെ അദ്ദേഹം ഭാര്യയെക്കൊണ്ട് മത്സരിപ്പിച്ച് സീറ്റ് നിലനിർത്തി. ആകെ 24 കേസുകളാണ് സാവിനെതിരെ ചുമത്തപ്പെട്ടത്. അതിൽ രാംഗഡ് സ്‌പോഞ്ച് അയൺ ഫാക്ടറിയുടെ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഹൈക്കോടതി അദ്ദേഹത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു.

2016 ഒക്ടോബർ ഒന്നാം തീയതി ഝാർഖണ്ഡിൽ മൃതദേഹസമരം നടന്നു. ഇതിൽ ഗ്രാമീണരോടൊപ്പം യോഗേന്ദ്ര സാവ്, നിർമലാ ദേവി എന്നിവരും രംഗത്തെത്തി. NTPC മൈനിങ്ങിനു വേണ്ടി പ്രദേശത്തു നടത്തിക്കൊണ്ടിരുന്ന സ്ഥലമെടുപ്പ് പ്രക്രിയയിൽ നൽകുന്ന നഷ്ടപരിഹാരം ഏറെ കുറഞ്ഞുപോയി എന്നാക്ഷേപിച്ചായിരുന്നു സമരം. ഈ സമരത്തിനിടെ പൊലീസും ഗ്രാമീണരും തമ്മിൽ സംഘട്ടനം നടന്നു. പൊലീസിന്റെ വെടിവെപ്പിൽ നാലു ഗ്രാമീണർ കൊല്ലപ്പെട്ടു. ഇത് ഝാർഖണ്ഡിൽ ബഡ്കാഗാവ് വെടിവെപ്പ് എന്നപേരിലാണ് അറിയപ്പെടുന്നത്. എന്തായാലും, ഈ വെടിവെപ്പും മരണവും ഒക്കെ കഴിഞ്ഞതോടെ ഏക്കറിന് 4.25 ലക്ഷം വെച്ച് ഗ്രാമീണർക്ക് കിട്ടുമായിരുന്നത് ഒറ്റയടിക്ക് ഇരുപത് ലക്ഷമായി വർധിച്ചു. അത് ഈ പ്രദേശത്ത് യോഗേന്ദ്രയുടെയും കുടുംബത്തിന്റെയും സ്വാധീനമേറ്റി.

എന്നാൽ, ഈ സമരത്തിനിടെ പലരെയും അറസ്റ്റു ചെയ്ത കൂട്ടത്തിൽ നിർമലാ ദേവിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്ന് പക്ഷേ, ഗ്രാമീണർ സംഘടിച്ചെത്തി അവരെ മോചിപ്പിച്ചു. ഈ കേസിൽ വിചാരണ തുടങ്ങിയപ്പോഴേക്കും, അറസ്റ്റൊഴിവാക്കാൻ വേണ്ടി നിർമല ദേവിക്ക് ഒളിവിൽ പോകേണ്ടി വന്നു. അതോടെ, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പറ്റാത്ത അവസ്ഥവന്നു. അവർ ബാറ്റൺ മകൾ അംബാ ദേവിക്ക് കൈമാറി. അച്ഛനും അമ്മയ്ക്കും വേണ്ടി ഇത്തവണ കളത്തിലിറങ്ങിയത് ചെറുപ്പക്കാരിയായ മകളായിരുന്നു.

ബിബിഎയ്ക്ക് ശേഷം ഹ്യൂമൻ റിസോഴ്‌സസിൽ എംബിഎ, തുടർന്ന് എൽഎൽബി. നിയമപഠനം പൂർത്തിയാക്കിയ ശേഷം, 2014 മുതൽ ഡൽഹിയിൽ താമസിച്ചുകൊണ്ട് സിവിൽ സർവീസിന് തയ്യാറെടുക്കുകയായിരുന്നു അംബ. ആയിടെയാണ് അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായി എന്നറിഞ്ഞ് അവർക്ക് തിരികെ വരേണ്ടി വരുന്നത്. അന്ന് ബഡ്കാഗാവിലേക്ക് തിരികെ വന്ന അംബാ പ്രസാദ് പിന്നെ തിരികെ ഡൽഹിക്ക് പോയിട്ടില്ല. രാഹുൽ ഗാന്ധി സംബന്ധിച്ച തെരഞ്ഞെടുപ്പ് റാലിയോടെയാണ് അംബയുടെ പേര് മാധ്യമശ്രദ്ധയിലേക്ക് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP