Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളിമേട മണിയറയാക്കിയ അച്ചനെ ഇടവകക്കാർ കയ്യോടെ പിടിച്ചു; കരഞ്ഞു പറഞ്ഞിട്ടും രക്ഷയില്ലെന്നു വന്നതോടെ അച്ചൻ പള്ളിയിൽ നിന്ന് ഒളിച്ചോടി; പൊട്ടൻപ്ലാവിലെ പള്ളി വികാരിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം; നിഷേധിച്ച് തലശ്ശേരി രൂപതയും; ഒളിച്ചോട്ടമല്ല സ്ഥലം മാറ്റമെന്ന് വിശദീകരണം; സോഷ്യൽ മീഡിയാ പ്രചരണത്തിനെതിരെ കേസ് കൊടുക്കാനും സഭാ നേതൃത്വം; കണ്ണൂരിൽ ചർച്ചയാകുന്ന വൈദികന്റെ 'ഒളിച്ചോട്ടം' വിവാദത്തിലേക്ക്

പള്ളിമേട മണിയറയാക്കിയ അച്ചനെ ഇടവകക്കാർ കയ്യോടെ പിടിച്ചു; കരഞ്ഞു പറഞ്ഞിട്ടും രക്ഷയില്ലെന്നു വന്നതോടെ അച്ചൻ പള്ളിയിൽ നിന്ന് ഒളിച്ചോടി; പൊട്ടൻപ്ലാവിലെ പള്ളി വികാരിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം; നിഷേധിച്ച് തലശ്ശേരി രൂപതയും; ഒളിച്ചോട്ടമല്ല സ്ഥലം മാറ്റമെന്ന് വിശദീകരണം; സോഷ്യൽ മീഡിയാ പ്രചരണത്തിനെതിരെ കേസ് കൊടുക്കാനും സഭാ നേതൃത്വം; കണ്ണൂരിൽ ചർച്ചയാകുന്ന വൈദികന്റെ 'ഒളിച്ചോട്ടം' വിവാദത്തിലേക്ക്

എം മനോജ് കുമാർ

കണ്ണൂർ: പള്ളിമേട മണിയറയാക്കിയ അച്ചനെ ഇടവകക്കാർ കയ്യോടെ പിടിച്ചു. കരഞ്ഞു പറഞ്ഞിട്ടിട്ടും രക്ഷയില്ലെന്നു വന്നതോടെ അച്ചൻ പള്ളിയിൽ നിന്ന് ഒളിച്ചോടുകയും ചെയ്തു. ഭർതൃമതിയായ യുവതിയുമായി രമിക്കാനാണ് അച്ചൻ പള്ളിമേട തന്നെ അവിഹിതത്തിനുള്ള വേദിയാക്കിയതെന്നാണ് ആരോപണം. കണ്ണൂർ ജില്ലയിലെ പൊട്ടൻപ്ലാവിലെ ഒരു പള്ളിവികാരിയാണ് അപവാദത്തിൽപ്പെട്ടത്. വിവാദ വൈദികനെ തലശേരി അതിരൂപത കാസർകോടുള്ള പള്ളിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ബിജു ജോസഫ് എന്ന വ്യക്തി നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റൊടെയാണ് വിവാദം സോഷ്യൽ മീഡിയയിലും അതിരൂപതയിലും പുകഞ്ഞു തുടങ്ങിയത്. എന്നാൽ ആരോപണങ്ങൾ അതിരൂപത നിഷേധിക്കുകയാണ്.

ഇടുക്കി വെള്ളയാംകുടി വികാരിയും വീട്ടമ്മയും തമ്മിലുള്ള അവിഹിതം മൊബൈൽ ഫോൺ ദൃശ്യങ്ങൾ വഴി പുറത്തായതിനു പിന്നാലെയാണ് പൊട്ടൻപ്ലാവ് പള്ളിമേടയിൽ നടന്ന അവിഹിത ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഭർതൃമതിയായ സ്ത്രീയുമായി ഇടവക വികാരി നടത്തിയ അവിഹിതം വ്യാജമാണെന്ന ആരോപണവും ശക്തമാണ്. ഏഴുമാസം മുൻപ് പൊട്ടൻപ്ലാവ് പള്ളിയിൽ വികാരിയായെത്തി നാട്ടുകാരുടെയും ഇടവകയുടെയും സമ്മിതി നേടിയ അച്ചനാണ് അവിഹിതം പിടിക്കപ്പെട്ടതിനെ തുടർന്ന് ഒളിച്ചോടെണ്ടി വന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

ഇടവകയിൽ മരിച്ച വ്യക്തിയുടെ സംസ്‌ക്കാര ചടങ്ങുകൾക്ക് മൃതദേഹവുമായി ബന്ധുക്കൾ എത്തിയപ്പോഴാണ് അച്ചൻ പള്ളിയിൽ ഇല്ലെന്നു മനസിലായത്. ഇതോടെ വിവാദം കത്തിപ്പടരുകയും ചെയ്തു. അച്ചനും യുവതിയും തമ്മിലുള്ള അവിഹിതം ഇടവകക്കാർ അറിഞ്ഞപ്പോൾ ഈ വിവരം അച്ചൻ അറിയാൻ വൈകി. പിന്നെയും അവിഹിതത്തിനു ശ്രമിച്ചതോടെയാണ് ക്യാമറാ സഹിതം ദൃശ്യങ്ങൾ ഇടവകാംഗങ്ങൾ ഒപ്പിയെടുത്തത്. ക്യാമറ വെച്ചതും ഇടവകാംഗങ്ങൾ നിരീക്ഷിക്കുന്നതും ഒന്നും അച്ചൻ അറിഞ്ഞതുമില്ല. സംഭവം വിവാദമായപ്പോൾ അച്ചൻ ഒളിച്ചോടുകയും ചെയ്തു. ഇതോടെ രൂപതാ നേതൃത്വം ഇടപ്പെട്ട് അച്ചന് കാസർകോടെക്ക് സ്ഥലം മാറ്റം നൽകുകയും ചെയ്തു.

അവിഹിതവും ഒളിച്ചോട്ടവും തലശ്ശേരി അതിരൂപതയ്ക്ക് തലവേദനയായിട്ടുണ്ട്. പള്ളിമേടയിൽ അച്ചൻ അവിഹിതം നടത്തിയിട്ടില്ലെന്നാണ് രൂപതയുടെ വക്താക്കൾ മറുനാടനോട് പ്രതികരിച്ചത്. അച്ചനു പൊട്ടൻപ്ലാവ് പള്ളിയിൽ നിന്നും കാസർകോട് പള്ളിയിലേക്ക് ട്രാൻസ്ഫർ നൽകിയിട്ടുണ്ട്. അത് അച്ചൻ ആവശ്യപ്പെട്ടപ്രകാരമാണ്. ഇപ്പോൾ സഭയിൽ ട്രാൻസ്ഫർ നടക്കുന്ന സമയമാണ്. അതിനാലാണ് ട്രാൻസ്ഫർ നടക്കുന്നത്. വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഞങ്ങൾ കണ്ടു. പള്ളിയിൽ അവിഹിതമൊന്നും നടന്നിട്ടില്ല. വ്യക്തി വിരോധമുണ്ട് അച്ചനെതിരെ. അത് ഈ രീതിയിൽ തീർക്കുകയാണ്. സോഷ്യൽ മീഡിയയിൽ അച്ചന് എതിരെ നടക്കുന്ന അപകീർത്തി പ്രചാരണത്തിനു കണ്ണൂർ എസ്‌പിക്ക് ഞങ്ങൾ ഇന്നു പരാതി നൽകാൻ ആലോചിക്കുന്നുണ്ട്-തലശ്ശേരി അതിരൂപതയിൽ നിന്നും പ്രതികരണമായി പറഞ്ഞു.

അച്ചനും യുവതിയും തമ്മിൽ നടത്തിയ അവിഹിതം ഇടവട അംഗങ്ങൾ തന്നെ കയ്യോടെ പിടിച്ചു എന്നാണ് ബിജു ജോസഫ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. എല്ലാവർക്കും ഏതു സമയത്തും പള്ളിയിൽ എത്താം എന്ന് ആദ്യം തന്നെ ആഹ്വാനം നടത്തി ലോക്ക് ഡൗൺ കാലത്ത് ഒട്ടുവളരെ സഹായങ്ങൾ ഇടവക അംഗങ്ങൾക്ക് വേണ്ടി നടത്തിയ അച്ചനെയാണ് ഒരു വിഭാഗം ഇടവകാംഗങ്ങൾ കയ്യോടെ പിടികൂടിയത്. അച്ചൻ പൊതുസമ്മതനാണെങ്കിലും സ്ത്രീ വിഷയത്തിൽ മോശമാണ് എന്ന സൂചനകൾ ആദ്യം തന്നെ ദൃശ്യമായിരുന്നു. അച്ചനുമായി അവിഹിതം നടത്തിയ സ്ത്രീ സംഭവം പുറത്ത് പറഞ്ഞതാണ് അച്ചന്റെ അവിഹിതം പുറത്ത് വരാൻ കാരണമായത്.

അച്ചനെ ഇടവാകാംഗങ്ങൾ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന വിവരം അറിയാതെ പോയത് അച്ചൻ മാത്രമായിരുന്നു. ക്യാമറകൾ വരെ ഇടവകാംഗങ്ങൾ തയ്യാറാക്കി വെച്ചു എന്നാണ് വെളിയിൽ വരുന്ന വിവരം. ഭർതൃമതിയായ യുവതി സംഭവം പുറത്ത് പറഞ്ഞതോടെ നാട്ടുകാർ അച്ചനെ നോട്ടമിട്ടു. ഈ സ്ത്രീ വീണ്ടും പള്ളിമേടയിൽ എത്തിയപ്പോൾ ജനൽ വഴി സംഭവം നാട്ടുകാർ കയ്യോടെ പിടിച്ചു എന്നാണ് ബിജു ജോസഫ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. പുറത്തായത് മുതൽ അച്ചൻ ഉൾപ്പെട്ട കരഞ്ഞു പറയുന്നത് അടക്കമുള്ള സംഭവങ്ങൾ പൊട്ടൻപ്ലാവ് പള്ളിയുമായി ബന്ധപ്പെട്ട ഇടവകയിൽ പരന്നു നടക്കുന്നുണ്ട്.

ഇത് മനസിലാക്കിക്കൊണ്ടാണ് ഈ സ്ത്രീയുടെ തൊഴിലുടമ അമ്പിലോത്ത് പോൾ എന്ന വ്യക്തിയോട് അച്ചൻ ക്ഷമ ചോദിച്ചു കൊണ്ട് ഫോൺ വിളിച്ചതും പുറത്തായി എന്ന് ബിജു ജോസഫ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. തെറ്റ് പറ്റിപ്പോയെന്നും, പുറത്തറിഞ്ഞാൽ താൻ കുപ്പായം ഊരേണ്ടി വരുമെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ചൻ മാപ്പ് പറഞ്ഞു എങ്കിലും കഥകൾ നാട്ടിൽ പാട്ടായി, സംഗതി ഒതുക്കി തീർക്കാൻ ശ്രമം നടന്നു എങ്കിലും വിജയിച്ചില്ല പള്ളിമുറിയിലെ ബലിയർപ്പണ വീഡിയോയും, ഫോൺ സംഭാഷണങ്ങളും നാട്ടിൽ പടർന്നു.

പിടിച്ച് നിൽക്കാൻ യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ ഇടവകയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ദിവസം ഞാൻ ഉണ്ടാകില്ല എന്ന സന്ദേശവുമിട്ട് അലക്കിയിട്ട തിരുവസ്ത്രവും, അടിവസ്ത്രവുമെടുക്കാതെയാണ് ഈ വൈദികൻ സ്വന്തം വാഹനത്തിൽ ലോക്ക് ഡൗണിനിടയിൽ കടന്ന് കളഞ്ഞത്. ഇടവകക്കാർ അറിഞ്ഞതുമില്ല. ഇതിനിടയിൽ ഇടവകയിൽ ഒരു മരണം നടന്നു. ചടങ്ങുകൾക്കായി പള്ളിമുറിയിലെത്തിയ ഇടവകക്കാർനോക്കിയപ്പോൾ അച്ചനുമില്ല അച്ചന്റെ വണ്ടിയുമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നമ്പർ ഓഫും, പിന്നീട് ഈ ഇടവകയിലുള്ള ഒരു ആശ്രമത്തിലെ വൈദികനാണ് മൃതസംസ്‌കാര ശുശ്രൂഷക്ക് നേതൃത്യം കൊടുത്തത് എന്നാണ് ബിജു ജോസഫ് കുറിക്കുന്നത്.

അച്ചന്റെ സ്ഥലം മാറ്റത്തെക്കുറിച്ച് ബിജുവിന്റെ വിവരണം ഇങ്ങനെ: കാസർഗോഡ് ജില്ലയിലെ ചുള്ളി എന്ന ഇടവകയിലാണ് ഇദ്ദേഹത്തെ തലശ്ശേരിയിലെ തല മൂത്തവർ ട്രാൻസ്ഫർ എന്ന പേരിൽ ഒളിവിൽ വിട്ടിരിക്കുന്നത്. മുണ്ടാനൂരിൽ പ്രാർത്ഥിച്ച് ചാമ്പമരം വരെ കായ്‌പ്പിച്ചതും, ഫോൺ ലോക്ക് ചെയ്യാത്തതിനെ തുടർന്ന് ഇടവകക്കാരിയുമായുള്ള അവിഹിതം പുറത്തായി പ്രശസ്തിയാർജിച്ച ചെമ്പേരി സ്വദേശി കരിമ്പുഴിയിൽ മനോജ് എന്ന വൈദികനെയും ഒളിവിൽ വിട്ടിരിക്കുന്നത് കാസർഗോഡ് ജില്ലയിലെ ഉൾപ്രദേശമായ നെല്ലിയടുക്കം എന്ന സ്ഥലത്താണ്.

ഇത്തരം തെമ്മാടികളെ ഒളിപ്പിക്കുന്നതിനാണ് പ്രധാനമായും കാസർഗോഡ് ജില്ലയിലെ ഇടവകകളും, ഫരീദാബാദ് രൂപതയും ഉപയോഗിക്കുന്നത്. പല ക്രിമിനലുകളായ വൈദികരും ഫരീദാബാദിൽ വിലസി നടക്കുന്നു.. ഒരു കുട്ടിയുടെ പിതാവായ സെബാസ്റ്റ്യൻ മുല്ലമംഗലവും ഈ രൂപതക്ക് കീഴിലുണ്ട്. ബിജു കരിങ്ങാലി കാട്ടിൽ, കരിവേടകം, തലശ്ശേരി അതിരൂപതാ യുവജന കോ . ഓർഡിനേറ്റർ, നഴ്‌സുമായി ഒളിച്ചോടി, ഇയാളുടെ സഹോദരൻ ഷാജി കരിങ്ങാലി കാട്ടിൽ, തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ചെമ്പേരി സ്വാന്തനത്തിലെ അദ്ധ്യാപികയായ കന്യാസ്ത്രീയുമായി മുങ്ങി.

ഫാ.മനോജ് കരിമ്പൂഴി ചെമ്പേരി സ്വദേശി, മുണ്ടാനൂർ ഇടവകയിലെ അവിഹിതം. ഫാ: ഷിന്റ്റോ ആലപ്പാട്, പ്ലാച്ചിക്കരയിലെ പ്രമുഖ വ്യവസായിയുടെ മകന്റെ ഭാര്യയെ കൊണ്ടുപോയി ബലിയർപ്പിച്ചു, കൂടാതെ ചന്ദനക്കാംപാറ പള്ളിമുറ്റയിലടക്കം നടത്തിയ നിരവധി ലൈംഗിക ബലിയർപ്പണങ്ങൾ. വായാട്ട് പറമ്പ് പ്ലസ്ടു അദ്ധ്യാപകനും മുൻ വൈദികനുമായ സെബാസ്റ്റ്യൻ തടത്തിൽ എന്ന വ്യക്തിയുടെ പട്ടം നഷ്ടപ്പെട്ടത് ഈ ഷിന്റോ ആലപ്പാടാൻ എന്ന വൈദികന്റെ കന്യാസ്ത്രീയിലുണ്ടായ കുട്ടിയുടെ പിതൃത്യത്തിന്റെ പേരിൽ. ഇത്തരത്തിൽ നിരവധി കാമവെറിയന്മാരായ ക്രിമിനലുകളാണ് കൂദാശ പരികർമ്മം ചെയ്യുന്നത്, ഇവരുടെ ലക്ഷ്യം ഒന്ന് മാത്രം നമ്മുടെ സ്വത്ത്, നമ്മുടെ കുടുംബങ്ങളിലെ സ്ത്രീകളും മാത്രം എന്ന സത്യം ഇനിയും മനസ്സിലാക്കിയില്ലാ എങ്കിൽ ഈ കൊറോണയെക്കാൾ വലിയ അപകടമായിടും എന്നതിൽ യാതൊരു സംശയവും വേണ്ട.

ഇവർക്കെല്ലാം ഒത്താശ പാടുന്നത് സ്വന്തം അമ്മയേയും, ഭാര്യയെയും വരെ ഈ കാമവെറിയന്മാർക്ക് വച്ച് നീട്ടാൻ തയ്യാറായി നടക്കുന്ന ചില ചുങ്കക്കാരും, ഫരിസേയരുമാണ്. വിശ്വാസികളുടെ പേരിൽ സ്ഥാപനങ്ങൾ കെട്ടിപൊക്കുക, ഇതിൽ നിന്നും പണമുണ്ടാക്കുക, ഈ സമ്പത്തുപയോഗിച്ച് ധൂർത്തും,ആഡംബര ജീവിതവും നയിക്കുക. ഇവരുടെ ക്രിമിനൽ കേസുകൾ നമ്മുടെ പണം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുക. വെള്ള നൈറ്റിയുമിട്ട് ദൈവത്തിന്റെ പ്രതിപുരുഷർ എന്ന പേരിൽ വിലസി നടക്കുക .... ഇതല്ലെ സത്യം? സ്വർഗ്ഗത്തിലെ സൗഭാഗ്യവും നരകത്തിലെ യാതനകളും പറഞ്ഞ് വിശ്വാസികളെ ചെൽപ്പടിക്ക് നിർത്തുക എന്നതാണ് ഇവരുടെ വിജയം എന്ന് ബിജു കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP