Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

'ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാൻ പറ്റണില്ല.. പുറത്തുള്ള ആൾക്കാരോട് ഞാൻ വിളിച്ചുപറയും; ഭാര്യയുടെയും ഉമ്മയുടെയും നിലവിളികൾക്കിടെ ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്; ഇനി വിളവെടുക്കുമോ എന്ന് ചോദിച്ച് വടി കൊണ്ടടിച്ചും മുട്ടുകാലിലും തലകീഴായും നിർത്തി ശിക്ഷാമുറകൾ; മട്ടാഞ്ചേരി ചെറളായിയിൽ പിതാവ് കസ്റ്റഡിയിൽ

'ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാൻ പറ്റണില്ല.. പുറത്തുള്ള ആൾക്കാരോട് ഞാൻ വിളിച്ചുപറയും;  ഭാര്യയുടെയും ഉമ്മയുടെയും നിലവിളികൾക്കിടെ ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്; ഇനി വിളവെടുക്കുമോ എന്ന് ചോദിച്ച് വടി കൊണ്ടടിച്ചും മുട്ടുകാലിലും തലകീഴായും നിർത്തി ശിക്ഷാമുറകൾ;  മട്ടാഞ്ചേരി ചെറളായിയിൽ പിതാവ് കസ്റ്റഡിയിൽ

ആർ പീയൂഷ്

കൊച്ചി: മട്ടാഞ്ചേരി ചെറളായി കടവിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ റിക്ഷാ ഡ്രൈവറായ സുധീറാണ് 18 വയസുള്ള മകൻ മുഹമ്മദ് ബിലാലിനെ വടി കൊണ്ട് അടിച്ച് അവശനാക്കുന്നത്. ഭിന്നശേഷിക്കാരനായ കുട്ടിയെ തലകുത്തി നിർത്തുന്നതടക്കം ക്രൂരമായ ശിക്ഷാ മുറകൾക്കും ഇയാൾ വിധയേനാക്കുന്നുണ്ട്. കുട്ടി വികൃതി കാട്ടിയതിനാണ് ക്രൂരമായ പീഡനം. അമ്മ ഷീബയുടെ പരാതിയിൽ സുധീറിനെ ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വീഡിയോയിൽ കാണുന്നത് ഇങ്ങനെ

'ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാൻ പറ്റണില്ല.. പുറത്തുള്ള ആൾക്കാരോട് ഞാൻ വിളിച്ചുപറയും..സ്തീകളുടെ ശബ്ദം കേൾക്കാം..

ഇനി വിളവെടുക്കുവോ എന്നു ചോദിച്ചാണ് മർദ്ദനം. ഉമ്മ വന്ന് വടിയൊക്കെ പിടിച്ചുവാങ്ങി പോകുന്നെങ്കിലും അയാൾ മർദ്ദനം തുടരുകയാണ്. നാട്ടുകാർ വന്ന് കാണട്ടെ എന്ന് കുട്ടിയുടെ അമ്മ ഷീബയുടെ ശബ്ദം കേൾക്കാം. നാട്ടുകാരിക്ക് എല്ലാവർക്കും അറിയാം. ഈ സൂക്കേട്.

നിലത്ത് തളർന്നിരിക്കുന്ന കുട്ടിയെ എണീക്കെടാ എന്ന് പറഞ്ഞ് നിർബന്ധിച്ച് എഴുന്നേൽപ്പിക്കുന്നു. ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചാണ് ഇയാൾ കുട്ടിയെ ഉയർത്തുന്നത്. കൈപൊക്കടാ എന്നുപറയുമ്പോൾ കുട്ടി കൈ ഉയർത്തുന്നു. കാല് പൊക്കടാ എന്നും പറയുന്നുണ്ട്. ( കുട്ടിയെ അടിക്കുന്നു) കുട്ടി ഇടതുകാൽ വലതുകാൽമുട്ടിൽ വച്ച് നിൽക്കുന്നു. തികച്ചു നിസ്സഹായനായി തലകുനിച്ച് കൊണ്ട്.

കുറച്ചുപിന്നോട്ട് നടന്ന ശേഷം വീണ്ടും കുട്ടിയുടെ കരണത്ത് ആഞ്ഞാഞ്ഞ് അടിക്കുന്നു. ഇത് ഭ്രാന്താണെന്ന് ഉമ്മയും ഭാര്യയും പറയുന്നത് കേൾക്കാം. കൈകൊണ്ട് അടിച്ചതും ഇടിച്ചതും പോരാഞ്ഞ് കൈമുട്ടുകൊണ്ടും ഇയാൾ കുത്തുന്നത് കാണാം. ഇളയ രണ്ടുകുട്ടികൾ ഈ കാഴ്ചയെല്ലാം കണ്ട് പകച്ച് നിൽക്കുന്നു. അമ്മ കരയുന്ന ശബ്ദം കേൾക്കാം.

തുടർന്ന് കുട്ടിയെ തലകീഴായി നിർത്തുന്നു. മുട്ടുമടക്കി കൈയിൽ ചവിട്ടുകയും മറ്റും ചെയ്യുന്നു. മുഴുഭ്രാന്തെന്ന് ഉമ്മയും ഭാര്യയും പറയുന്നത് കേൾക്കാം.

10 ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കുട്ടി മുഹമ്മദ് ബിലാലിന് ചെറിയ തോതിൽ മാനസിക വിഭ്രാന്തി ഉണ്ടായി. കുട്ടി ഇടയ്ക്ക് അക്രമം കാട്ടാറും ഉണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ആ സമയത്ത് കുട്ടിയെ നിയന്ത്രിക്കാൻ ചില്ലറ ശാസനകളും ഭീഷണികളും പ്രയോഗിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം, കുട്ടി വികൃതി കാട്ടിയപ്പോൾ പിതാവ് സുധീർ അതിക്രൂരമായാണ് പ്രതികരിച്ചത്. തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കുട്ടിയുടെ ഭിന്നശേഷി കണക്കിലെടുക്കാതെ ശിക്ഷാമുറകൾ നടപ്പാക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഷീബ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. അമ്മയുടെ പരാതിയിലാണ് സുധീറിനെ കസ്റ്റഡിയിൽ എടുത്തത്. തന്റെ പരാതിയിൽ ഇവർ ഉറച്ചുനിൽക്കുകയാണെന്ന് ഫോർട്ട് കൊച്ചി പൊലീസ് പറഞ്ഞു. സംഭവത്തിൽ സുധീറിനെ ചോദ്യം ചെയ്തുവരികയാണ്.

സുധീർ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.കുട്ടിയെ കലകീഴായി നിർത്തി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഫോർട്ട് കൊച്ചി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. പൊലീസ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യയെയും സുധീർ മർദ്ദിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

https://fb.watch/5unfN8canS/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP