Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴ് മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മർദിച്ച് മദ്യപാനിയായ പിതാവ്; പരിക്കേറ്റ കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി; ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി തന്നെയും കുഞ്ഞിനെയും മർദിക്കാറുണ്ടെന്ന് ഭാര്യയുടെ മൊഴി; പരാതി നൽകാതിരുന്നത് മർദനം ഭയന്നെന്നും യുവതി; ദാരുണ സംഭവം തൃപ്പുണിത്തുറയിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തൃപ്പൂണിത്തുറ തിരുവാങ്കുളത്ത് ഏഴ് മാസം പ്രായമായ കുഞ്ഞിനെ പിതാവ് മർദിച്ചതായി പരാതി. പരിക്കേറ്റ കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചെത്തിയ പിതാവ് കുഞ്ഞിനെ വലിച്ചെറിയാൻ ശ്രമിച്ചെന്നും എന്നാൽ താൻ തടഞ്ഞതിനാൽ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു. ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി തന്നെയും കുഞ്ഞിനെയും മർദിക്കാറുണ്ടായിരുന്നു. എന്നാൽ, ഭർത്താവിനെ പേടിച്ചാണ് പരാതി നൽകാതിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.

കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെയും പൊള്ളലിന്റെയും പാടുകളുണ്ട്. എന്നാൽ, പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.ശിശുക്ഷേമസമിതി കുഞ്ഞിന്റെ സംരക്ഷണം താത്കാലികമായി ഏറ്റെടുത്തു. ആവശ്യമെങ്കിൽ അമ്മയുടേയും കുഞ്ഞിന്റെയും ചുമതല ശിശുസംരക്ഷണ സമിതി ഏറ്റെടുക്കുമെന്ന് സമിതി അംഗങ്ങൾ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP