Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിലെയും യൂറോപ്പിയെയും വിലപിടിപ്പുള്ള ഫാഷൻ മോഡൽ; ബോളിവുഡിലെ താര സുന്ദരി; ബ്രിട്ടീഷ് വ്യവസായിയുടെ മകനെ കല്യാണം കഴിക്കുന്നതായി പ്രഖ്യാപിച്ച ലിസ ഹൈഡൻ ഒരു മലയാളി ആണെന്നു അറിയാമോ?

അമേരിക്കയിലെയും യൂറോപ്പിയെയും വിലപിടിപ്പുള്ള ഫാഷൻ മോഡൽ; ബോളിവുഡിലെ താര സുന്ദരി; ബ്രിട്ടീഷ് വ്യവസായിയുടെ മകനെ കല്യാണം കഴിക്കുന്നതായി പ്രഖ്യാപിച്ച ലിസ ഹൈഡൻ ഒരു മലയാളി ആണെന്നു അറിയാമോ?

കവൻട്രി: മലയാളി ആയ അച്ഛന് ചെന്നൈയിൽ ജനിച്ച ലിസ ഹെയ്ഡനെ കുറിച്ച് അധികമൊന്നും മലയാളികൾ കേട്ടിരിക്കാൻ ഇടയില്ല. എന്നാൽ ലിസ ഹെയ്ഡൻ എന്ന വിലപിടിപ്പുമുള്ള ഫാഷൻ ഐക്കണിനെ ഓസ്‌ട്രേലിയയിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഏറെ സുപരിചിതമാണ്. ഓസ്‌ട്രേലിയൻ വംശജ ആയ അമ്മ അന്നയ്ക്ക് പിറന്ന ആദ്യ കണ്മണി ചെന്നൈയിൽ നിന്നും നേരെ എത്തിയത് 'അമ്മ വീടായ ഓസ്‌ട്രേലിയയിൽ. എന്നാൽ 21 വയസുവരെ അമ്മയുടെ നാട്ടിലും അമേരിക്കയിലുമായി ജീവിതം പിന്നിട്ട ലിസ 9 വർഷം മുൻപ് അച്ഛന്റെ രാജ്യം തേടി മുംബൈയിൽ എത്തി. തന്റെ ലോകം ഫാഷൻ ആണെന്ന് ഇതിനകം തിരിച്ചറിഞ്ഞ ലിസ ഹെയ്ഡന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഈ സമയത്തിനകം ബോളിവുഡിലെ അറിയപ്പെടുന്ന നടിയായി മാറാൻ കഴിഞ്ഞ ലിസിനെ തേടി സ്വിറ്റ്‌സർലന്റിലെ നിന്നും സെലിബ്രിറ്റികൾ പോലും അണിയാൻ കൊതിക്കുന്ന കാൾ എഫ് ബകരാർ വാച്ചു കമ്പനി തങ്ങളുടെ ബ്രാൻഡ് അംബാസഡർ ആകാൻ അന്വേഷിച്ചു എത്തിയതും ഒട്ടും ചെറിയ കാര്യമല്ല. ഇങ്ങനെ കരിയറിൽ തിളങ്ങി നിൽക്കവേ, മുപ്പതാം വയസ്സിൽ, നടി തന്റെ ആരാധകരെ ഞെട്ടിച്ചു രണ്ടു ദിവസം മുൻപ് വിവാഹ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ലിസിന്റെ ജീവിതം പോലെ തന്നെ വിവാഹം പ്രഖ്യാപിച്ചതിലും ഏറെ കൗതുകം ഒളിഞ്ഞിരിക്കുന്നു. കാമുകനായ പാക് വംശജനായ ബ്രിട്ടീഷ് പൗരൻ ദിനോ ലവനിക്കൊപ്പം ഗ്രീസിൽ അവധിക്കാല യാത്ര നടത്തുന്നതിനിടെ എയർപോർട്ടിൽ വച്ച് കാമുകന് ചുംബനം നൽകി ഇൻസ്റ്റാഗ്രാം വഴിയാണ് നടി താൻ വിവാഹിതയാകാൻ പോകുന്ന കാര്യം മാളോരേ അറിയിച്ചിരിക്കുന്നത്.

ഒരു സിനിമ രംഗം പോലെ തോന്നിപ്പിക്കും വിധം വിവാഹ കാര്യം വെളിപ്പെടുത്തിയ ലിസ ഹെയ്ഡന്റെ വിവരം പാശ്ചാത്യ മാദ്ധ്യമങ്ങളും മറ്റും ആഘോഷിക്കുകയാണ്. കാമുകന് വികാര ഭരിതമായി ചുംബനം നൽകി ഇൻസ്റ്റാഗ്രാം വഴി പുറത്തു വിട്ട വിവരം ആകെ ആകാംക്ഷയോടെയാണ് മാദ്ധ്യമ ലോകവും ഏറ്റെടുത്തതു. ഇതിനു മുൻപും ദിനോ ലവനിക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ നടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അത് വിവാഹത്തിലേക്ക് നയിക്കുന്ന ബന്ധം ആയിരിക്കും എന്ന് പുറം ലോകം കരുതിയിരുന്നില്ല. മാത്രമല്ല തികച്ചും അപ്രതീക്ഷിതമായി വിവാഹം തിരഞ്ഞെടുത്ത സമയവും ഫാഷൻ ലോകത്തു വർത്തമാനമായിട്ടുണ്ട്.

ഫോട്ടോ പുറത്തു വിട്ട കൂട്ടത്തിൽ ഗൊണ മാരി ഹിം എന്ന ക്യാപ്ഷനും കൂട്ടിച്ചേർക്കാൻ ലിസ് ഹെയ്ഡൻ മറന്നില്ല. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ ബന്ധം നിലനിൽക്കുന്നുണ്ടെന്ന് ഫാഷൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് വംശജനായ ബിസിനസുകാരൻ ഗുലു ലവാനി പടുത്തുയർത്തിയ ബിസിനസ് ശ്യംഖലയുടെ ചെയർമാൻ ആണ് ദിനോ ലവാനി. ബിനാടോൺ ടെലികോം എന്ന ഗ്രൂപ്പിലാണ് ദിനോ ലാവാണിയുടെ വാണിജ്യ ലോകം ഇപ്പോൾ അറിയപ്പെടുന്നത്.

കഴിഞ്ഞ വർഷം യൂണിസെഫിനു വേണ്ടി ലണ്ടനിൽ നടന്ന ഒരു ചടങ്ങിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം ഉടലെടുത്തു എന്നാണ് പിന്നീട ഇരുവരും അടിക്കടി കൂടിക്കാണാൻ തുടങ്ങിയതോടെ വ്യക്തമാകുന്നത്. വൺ മെയ്‌ഫെയറിൽ നടന്ന ഹാലോവീൻ പാർട്ടിയിൽ സംബന്ധിച്ച ലിസ് ഹെയ്ഡനെ സ്വിസ് ബിസിനസുകാരൻ നാഥ് റോതഷീൽഡും കാമുകിയും മോഡലുമായ ലൊറേറ്റ ബാസിയാണ് ദിനോവിന് പരിചയപ്പെടുത്തുന്നത്.

പിന്നീട് ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും പുറത്തു വിട്ടു കൊണ്ടിരുന്നപ്പോഴും തങ്ങൾ പ്രണയത്തിലാണ് എന്ന സൂചന നൽകാനും ലിസ് മടിച്ചിരുന്നില്ല. ഈ വർഷം ആദ്യം സ്‌പെയിനിൽ നടന്ന ബോളിവുഡ് നൈറ്റിൽ കാമുകനെ തന്റെ ചെറുക്കൻ എന്ന മട്ടിൽ തന്നെയാണ് ലിസ് മറ്റുള്ളവർക്കായി പരിചയപ്പെടുത്തിയതും. അക്ഷയ് കുമാറിനും അഭിഷേക് ബച്ചനും ഒപ്പം അഭിനയിച്ച ഹൗസ് ഫുൾ 3 എന്ന ചിത്രമാണ് ലിസയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.

തങ്ങളുടെ ബ്രാൻഡിന് പറ്റിയ ഏറ്റവും ഇണങ്ങുന്ന മുഖം എന്ന മുഖവുരയോടെയാണ് കാൾസ് എഫ് ബക്കറർ ലിസയെ ബ്രാൻഡ് അംബാസിഡർ ആയി അവതരിപ്പിക്കുന്നത്. സ്‌റ്റൈലിഷ്, പെർഫെക്റ്റ്, കോൺഫിഡന്റ് എന്ന വാക്കുകളിൽ ലിസയെ കണ്ടെത്താൻ കഴിയും എന്നതാണ് ഈ സെലിബ്രിറ്റി വാച്ച് നിർമ്മാതാക്കളെ ആകർഷിച്ച ഘടകങ്ങൾ. അന്താരാഷ്ട്ര ഫാഷൻ വേദികളിൽ തിളങ്ങിയ ലിസയെ തേടി ആഗോള ബ്രാൻഡുകൾ ഒന്നിന് പിന്നാലെ ഒന്നായി എത്തുക ആയിരുന്നു.

ഫാഷൻ മാഗസിനുകളുടെ കവർ പേജുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ലിസ് കിട്ടിയ അവസരങ്ങൾ ഒന്ന് പോലും പാഴാക്കിയിരുന്നില്ല. ലിസ് ഹൈഡാനെ പോലെ സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുത്തു ഭയപ്പെടാതെ മുന്നോട്ട് പോകുന്നവർക്ക് വേണ്ടിയാണു തങ്ങൾ വാച്ചുകൾ നിർമ്മിക്കുന്നതെന്നാണ് കാൾസ് എഫ് ബക്കറർ പരസ്യ വാചകം തന്നെ.

മലയാളിയായ അച്ഛൻ വെങ്കട്ടിനും ഓസ്‌ട്രേലിയക്കാരി അമ്മ അന്നയ്ക്കും ഉണ്ടായ മകൾ ഒരിക്കലും താൻ ഒരു സെലിബ്രിറ്റി ഐക്കൺ ആയി ലോകം എങ്ങും അറിയപ്പെടും എന്നറിയാതെയാണ് ജീവിതം ആരംഭിക്കുന്നത്. തുടക്കത്തിൽ പഠന ചെലവിനായി സുഹൃത്തുക്കളുടെ പ്രേരണയിൽ ആണ് ലിസ് മോഡൽ രംഗത്ത് എത്തുന്നത്. അമേരിക്കൻ ജീവിതത്തിനിടയിൽ യോഗയിൽ ആകൃഷ്ടയായ ലിസ് തന്റെ ജീവിതം ഒരു യോഗ ട്രെയിനർ ആയി മാറിയേക്കും എന്ന ചിന്തയിൽ ആണ് വിദ്യാഭ്യാസ കാലം പിന്നിട്ടത്. എന്നാൽ രണ്ടു വർഷത്തിനകം ഇന്ത്യയിൽ മടങ്ങി എത്തിയ ലിസിന്റെ ജീവിതം പാടെ മാറുക ആയിരുന്നു. സഹോദരി മല്ലിക ഇതിനകം തന്നെ ഇന്ത്യൻ ഫാഷൻ രംഗത്ത് അറിയപ്പെട്ടു തുടങ്ങിയതാണ് ലിസിനും പ്രചോദനമായത്.

മുംബൈയിൽ എത്തിയ ഉടനെ കൈനിറയെ അവസരങ്ങളും ലഭിച്ചു. ലാക്‌മെ, ഹ്യൂണ്ടായ് ഐ 20, പാന്റീൻ ഷാംപൂ, ഇൻഡിഗോ നേഷൻ എന്നിവയുടെ ഒക്കെ വിൽപ്പനരംഗത്തു സഹായകമാകുന്നത് ലിസിന്റെ മുഖമാണ്. ഏറ്റവും പ്രശസ്തമായ ഫാഷൻ മാഗസിനുകളിൽ എല്ലാം തന്നെ ലിസ് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിനകം ആറു ബോളിവുഡ് ചിത്രങ്ങളിൽ മികച്ച വേഷം ചെയ്ത ലിസിന്റെ രണ്ടു ചിത്രങ്ങൾ പണിപ്പുരയിലാണ്. രണ്ടു വർഷം മുൻപ് പുറത്തു വന്ന ക്വീൻ എന്ന ചിത്രത്തിലെ വിജയലക്ഷ്മിയുടെ കഥാപാത്രം ഫിലിം ഫെയർ അവാർഡിൽ മികച്ച സഹ നടിയുടെ അംഗീകാരം നേടിയെടുക്കാനും ലിസിനെ സഹായിച്ചു. ലിസ് നന്നായി ഭരതനാട്യവും ചെയ്യും എന്ന പ്രത്യേകതയുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP