Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടക്കേ ഇന്ത്യയിലെ കർഷ ആത്മഹത്യയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ 18, 000 രൂപ മിനിം വേജ് നൽകുകയും ചെയ്യുമെന്ന് അവകാശപ്പെടുന്ന സിപിഎം ഭരിക്കുന്ന നാട്ടിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്തത് എത്ര കർഷകരെന്ന കണക്കെങ്കിലും ഉണ്ടോ? വയനാട്ടിൽ കടക്കെണി മൂലം ഇന്നലെയും ഒരു കർഷകൻ ആത്മഹത്യ ചെയ്തു; ഇടുക്കിയിലെ കർഷക ആത്മഹത്യയുടെ എണ്ണം എടുക്കാൻ പോലും മെനക്കെടാതെ സർക്കാർ

വടക്കേ ഇന്ത്യയിലെ കർഷ ആത്മഹത്യയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ 18, 000 രൂപ മിനിം വേജ് നൽകുകയും ചെയ്യുമെന്ന് അവകാശപ്പെടുന്ന സിപിഎം ഭരിക്കുന്ന നാട്ടിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്തത് എത്ര കർഷകരെന്ന കണക്കെങ്കിലും ഉണ്ടോ? വയനാട്ടിൽ കടക്കെണി മൂലം ഇന്നലെയും ഒരു കർഷകൻ ആത്മഹത്യ ചെയ്തു; ഇടുക്കിയിലെ കർഷക ആത്മഹത്യയുടെ എണ്ണം എടുക്കാൻ പോലും മെനക്കെടാതെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കാർഷിക മേഖലയുടെ തകർച്ചയും സംസ്ഥാന സർക്കാരിന്റെ അനാസ്ഥയും കാരണം ഏതാനും മാസങ്ങൾക്കുള്ളിൽ ജീവനൊടുക്കിയത് 22 കർഷകർ. അതിൽ മിക്കവയും ഇടുക്കി, വയനാട് ജില്ലകളിൽ. വയനാട്ടിൽ മാർച്ച് അവസാനമായപ്പോഴേക്കും ആത്മഹത്യ ചെയ്തത് പതിമൂന്നു കർഷകരാണ്. എന്നാൽ കണക്ക് പോലും സർക്കാരിന്റെ കൈയിലില്ല. കർഷകർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നുമില്ല. ഇടതുപക്ഷ ബുദ്ധിജീവികളും കേരളത്തലെ കർഷകരുടെ കണ്ണുനീർ കാണുന്നില്ല. ഇതിനിടെയാണ് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യുച്ചൂരിയുടെ പ്രകടന പത്രികയും ചർച്ചയാകുന്നത്. സിപിഎം ഭരിക്കുന്ന കേരളത്തിൽ കർഷകരുടെ കണ്ണുനീരിന് അറുതിയില്ല.

വടക്കേ ഇന്ത്യയിലെ കർഷ ആത്മഹത്യയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ 18, 000 രൂപ മിനിം വേജ് നൽകുകയും ചെയ്യുമെന്ന് അവകാശപ്പെടുന്ന സിപിഎം ഭരിക്കുന്ന നാട്ടിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്തത് എത്ര കർഷകരെന്ന കണക്ക് പോലും സർക്കാരിന്റെ കൈയിലിൽ ഇല്ല. കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്ന് പറയുന്നവ കേരളത്തിൽ ആദ്യം നടപ്പാക്കിയിരുന്നുവെങ്കിൽ കർഷക ആത്മഹത്യയെങ്കിലും മാറിയേനെയെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. വയനാട്ടിൽ കടക്കെണി മൂലം ഇന്നലെയും ഒരു കർഷകൻ ആത്മഹത്യ ചെയ്തു. ഇതോടെയാണ് ചർച്ച വീണ്ടും സജീവമായത്. ഇടുക്കിയിലെ കർഷക ആത്മഹത്യയുടെ എണ്ണം എടുക്കാൻ പോലും മെനക്കെടാതെ സർക്കാർ മുന്നോട്ട് പോവുകയാണ്.

വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി ആനപ്പാറ ദാസ് നിവാസിൽ പുളിയൻ കണ്ടി കൃഷ്ണകുമാറിനെ(52) ആണ് ഇന്നലെ രാവിലെ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. തൃശിലേരി സഹകരണ ബാങ്കിലും കൃഷി ആവശ്യത്തിന് പലരിൽ നിന്ന് വാങ്ങിയ ഇനത്തിലുമായി 7 ലക്ഷത്തോളം രൂപ കടമുണ്ട്. 1.30 ഏക്കർ വയലും അര ഏക്കർ കരഭൂമിയും ഉള്ള കൃഷ്ണകുമാറിന് കൃഷിയിൽ വൻ നഷ്ടം സംഭവിച്ചിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണം. ഇതോടെ ഏതാനും മാസങ്ങൾ-ക്കുള്ളിൽ ആത്മഹത്യ ചെയ്ത കർഷകർ ഇരുപത്തൊന്നായി. കാർഷിക ജില്ലകളായ വയനാട്ടിൽ പതിമൂന്നു പേരും ഇടുക്കിയിൽ ഏഴു പേരുമാണ് ആത്മഹത്യ ചെയ്തത്. ഒരാൾ തൃശൂരിലും.

മുമ്പ് കാട്ടിക്കുളം തെറ്റ് റോഡിൽ വനത്തിനുള്ളിലായിരുന്നു കൃഷ്ണകുമാറിന്റെ കുടുംബം താമസിച്ചിരുന്നത്. കാട്ടാന ശല്യം രൂക്ഷമായ ഇവിടെ നിന്ന് പത്ത് വർഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് മാറി താമസിച്ചത്. ഇവിടെ രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തതിനൊപ്പം പുതിയ വീടും നിർമ്മിച്ചിരുന്നു. ഇതിനായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാർ വലിയ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സഹോദരൻ സുന്ദരൻ പറഞ്ഞു. കാർഷിക വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയെന്നാണ് സംസ്ഥാന സർക്കാർ ഏതാനും മാസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചിരുന്നു. കർഷക ആത്മഹത്യകൾ തുടരുന്ന സമയത്തായിരുന്നു പ്രഖ്യാപനം.

എന്നാൽ സംസ്ഥാന സർക്കാരോ കാർഷിക വകുപ്പോ ഇതിനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ല. മൊറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുമില്ല. ഇത് വിവാദമായപ്പോൾ നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടിയതായി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. എന്നാൽ അതിറങ്ങിയപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനമായി, അതോടെ ചട്ടലംഘനമായതിനാൽ മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടാനുള്ള ഉത്തരവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മടക്കി. ഇപ്പോൾ നിലവിൽ മൊറട്ടോറിയം ഇല്ല. ഇതെല്ലാം കർഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

ഈ അടുത്ത കാലത്ത് ഇടുക്കിയിൽ എട്ടുപേരാണ് ജീവനൊടുക്കിയത്. ഏഴു കർഷകരും ഒരു കർഷക തൊഴിലാളിയും. ജീവനൊടുക്കിയവർക്കെല്ലാം ബാങ്കിൽ നിന്ന് തിരിച്ചടവിനായി നോട്ടീസ് ലഭിച്ചിരുന്നു. ഇതുമൂലമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണം. കെഎസ്എഫ്ഇയുടെ ജപ്തി നോട്ടീസ് വന്നതോടെ മാനക്കേട് ഭയന്ന് ബന്ധുവിന്റെ പുരയിടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു മുരിക്കാശ്ശേരി മേരിഗിരി താന്നിക്കാട്ടുകാലയിൽ സന്തോഷ് (37). പല ബാങ്കുകളിൽ നിന്നായി സന്തോഷ് 20 ലക്ഷത്തോളം രൂപ ലോണെടുത്തിരുന്നു. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന് (68) രണ്ട് ബാങ്കുകളിലായി 13 ലക്ഷത്തോളം രൂപയായിരുന്നു കടം. അടിമാലി ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രൻ (76) മക്കളുടെ വിവാഹത്തിനായി പണം കടമെടുത്തത് തിരിച്ചടയ്ക്കാനാകാതെ വന്നതോടെ ജപ്തി ഭയന്നാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

അതിനിടെ വയനാട്ടിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയേറെ കർഷകർ ആത്മഹത്യ ചെയ്തിട്ടും അത് തടയാൻ ഒന്നും ചെയ്യാതെ അവരെ കബളിപ്പിക്കുക മാത്രമാണ് സർക്കാർ. കാർഷിക കടങ്ങൾക്ക് മോറിട്ടോറിയം പ്രഖ്യാപിച്ച് മന്ത്രിസഭ തീരുമാനമെടുത്തെന്ന് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പറഞ്ഞതല്ലാതെ അത് ഉത്തരവായി ഇറക്കാൻ മിനക്കെടാത്ത സർക്കാരാണിത്. ഇപ്പോഴാകട്ടെ ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം വച്ചുകെട്ടി കൈകഴുകി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിതെന്ന് ചെന്നിത്തല പറുന്നു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച് കാർഷിക വായ്പകൾക്ക് മൊറോട്ടോറിയം വന്നെന്ന ആശ്വാസത്തിലിരുന്ന കർഷകരെയും സർക്കാർ വഞ്ചിക്കുകയായിരുന്നു. ഇപ്പോൾ ബാങ്ക് ഉദ്യേഗസ്ഥർ വീടുകൾ തോറും കയറി ഭീഷണിപ്പെടുത്തി വായ്പകൾ തിരിച്ചടപ്പിക്കാൻ ശ്രമിക്കുകയാണ്. സഹകരണ ബാങ്കുകളിൽ നിന്ന് പോലും ഇപ്പോഴും കർഷകർക്ക് ജപ്തി നോട്ടീസുകൾ വരുന്നുണ്ടെന്നും ചെന്നിത്തല പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP