Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

കർഷക സമരത്തിൽ നിന്ന് രണ്ടുയൂണിയനുകൾ പിന്മാറി; ഇങ്ങനെ സമരം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ലെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടനും, ഭാരതീയ കിസാൻ യൂണിയനും; നടൻ ദീപ് സിദ്ധുവിനെ പോലുള്ള ചില സാമൂഹിക വിരുദ്ധരാണ് സമാധാനപരമായ പ്രക്ഷോഭത്തെ തകിടം മറിച്ചതെന്ന് സംയുക്ത കിസാൻ മോർച്ച

കർഷക സമരത്തിൽ നിന്ന് രണ്ടുയൂണിയനുകൾ പിന്മാറി; ഇങ്ങനെ സമരം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ലെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടനും, ഭാരതീയ കിസാൻ യൂണിയനും; നടൻ ദീപ് സിദ്ധുവിനെ പോലുള്ള ചില സാമൂഹിക വിരുദ്ധരാണ് സമാധാനപരമായ പ്രക്ഷോഭത്തെ തകിടം മറിച്ചതെന്ന് സംയുക്ത കിസാൻ മോർച്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങളെ തുടർന്ന് രണ്ട് കർഷക യൂണിയനുകൾ പ്രതിഷേധ സമരത്തിൽ നിന്ന് പിന്മാറി. മൂന്നുകാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരത്തിൽ നിന്ന് തങ്ങൾ പിന്മാറുകയാണെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടനും, ഭാരതീയ കിസാൻ യൂണിയനും ( ഭാനു) പ്രഖ്യാപിച്ചു. മറ്റ് ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവർക്കൊപ്പം പ്രതിഷേധ സമരം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ലെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ നേതാവ് വി എം.സിങ് പറഞ്ഞു. കർഷക നേതാവ് രാകേഷ് തികായത്താണ് ചൊവ്വാഴ്ചത്തെ അക്രമങ്ങൾക്ക് കാാരണമെന്നും അദ്ദേഹം ആരോപിച്ചു. യോഗേന്ദ്ര യാദവിനും മറ്റു നേതാക്കൾക്കും ഒപ്പം ഡൽഹി പൊലീസിന്റെ എഫ്‌ഐആറിൽ തികായത്തിന്റെ പേരുമുണ്ട്. വി എം.സിങ്ങിനെ അഖിലേന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി ദേശീയ കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ മാസം നീക്കം ചെയ്തിരുന്നു. ഇത് അഖിലേന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനമല്ലെന്നും രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടന്റെ തീരുമാനമാണെന്നും വി എം സിങ് വ്യക്തമാക്കി.

നേരത്തെ, പ്രക്ഷോഭം തകർക്കാനായി കേന്ദ്രസർക്കാർ സമരത്തിനെത്തിയ ഒരുവിഭാഗവുമായി ഗൂഢാലോചന നടത്തിയെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ ആരോപിച്ചിരുന്നു. നടൻ ദീപ് സിദ്ധുവിനെ പോലുള്ള ചില സാമൂഹിക വിരുദ്ധരാണ് സമാധാനപരമായ പ്രക്ഷോഭത്തെ തകിടം മറിച്ചതെന്നും സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. കർഷക പ്രക്ഷോഭത്തിൽ വിരണ്ട കേന്ദ്രസർക്കാർ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയിലെ ചിലരുമായി നീചമായ ഗൂഢാലോചന നടത്തിയെന്ന് പ്രസ്താവനയിൽ പറയുന്നു.41 യൂണിയനുകളുള്ള സംയുക്ത കിസാൻ മോർച്ച തീരുമാനമെടുക്കാൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഡൽഹിയിൽ അക്രമം അഴിച്ചുവിട്ടവരുമായി തങ്ങൾക്ക് ബന്ധമില്ലെന്ന മുൻനിലപാട് സംയുക്ത സമരസമിതി ആവർത്തിച്ചു. പ്രക്ഷോഭം തുടങ്ങി 15 ദിവസം കഴിഞ്ഞപ്പോൾ ഒരുവിഭാഗം സ്വന്തം നിലയ്ക്ക് സമരം ആരംഭിച്ചിരുന്നു. സംയുക്ത സമരസമിതിയുമായി അവർക്ക് ബന്ധമൊന്നുമില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

കലാപത്തിനും, പൊതുമുതൽ നശീകരണത്തിനും. പൊലീസിന് നേരേയുള്ള ആക്രമണത്തിവും 200 ഓളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 10 കർഷക നേതാക്കളുടെയെങ്കിലും പേരുകൾ പരാമർശിക്കുന്ന 22 എഫ്‌ഐആറുകൾ ഇതിനകം രജിസ്റ്റർ ചെയ്തു. കർഷക നേതാക്കളായ ദർശൻ പാൽ, രജീന്ദർ സിങ്, ബൽബീർ സിങ് രജേവാൾ, ബൂട്ടാ സിങ് ബുർജിൽ, ജോഗീന്ദർ സിങ് ഉഗ്രഹ എന്നിവരുടെ പേരുകൾ എഫ്‌ഐആറിലുണ്ട്. ചെങ്കോട്ടയിലും കർഷക പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി. രണ്ടുമാസത്തെ സമാധാനപരമായ സമരത്തിനും, 11 വട്ടം നടന്ന ചർച്ചകൾക്കും ശേഷമാണ് റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ പരേഡിനോട് അനുബന്ധിച്ച് അക്രമം ഉണ്ടായത്. ഒരുകർഷകൻ ട്രാക്ടർ മറിഞ്ഞ് മരിച്ചു. ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുകയും അവിടെ കൊടി നാട്ടുകയും ചെയ്തു. പിന്നീട് പ്രതിഷേധക്കാരെ മാറ്റി കൊടികൾ നീക്കം ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP