Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദേശവും തള്ളി കർഷകർ; റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകും; നിയമം പൂർണ്ണമായും പിൻവലിക്കുംവരെ യാതൊരു ഒത്തുതുർപ്പിനുമില്ല; അവസാന പഴുതും അടഞ്ഞതോടെ കേന്ദ്ര സർക്കാർ വിഷമ വൃത്തത്തിൽ

കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദേശവും തള്ളി കർഷകർ; റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകും; നിയമം പൂർണ്ണമായും പിൻവലിക്കുംവരെ യാതൊരു ഒത്തുതുർപ്പിനുമില്ല; അവസാന പഴുതും അടഞ്ഞതോടെ കേന്ദ്ര സർക്കാർ വിഷമ വൃത്തത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിറപ്പിക്കുന്ന കർഷക സമരം അവസാനിപ്പിക്കാനുള്ള അവസാനത്തെ അടവും പൊളിഞ്ഞതോടെ, കേന്ദ്ര സർക്കാർ വിഷമ വൃത്തത്തിൽ.

കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്നും കർഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചർച്ച നടത്താമെന്നുമുള്ള കേന്ദ്രസർക്കാർ നിർദ്ദേശം കർഷകർ തള്ളി. വിവാദ കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കുന്നതു വരെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി തീരുമാനിച്ചു.

ബുധനാഴ്ച കർഷകരുമായി നടന്ന പത്താംവട്ട ചർച്ചയിലാണ് കേന്ദ്രം ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. എന്നാൽ ഉടൻ മറുപടി നൽകാൻ കർഷക സംഘടനകൾ തയ്യാറായില്ല. കൂടിയാലോചനകൾക്കു ശേഷം തീരുമാനം അറിയിക്കാമെന്ന നിലപാടാണ് കർഷകർ സ്വീകരിച്ചത്. തുടർന്ന് ഇന്ന് സംയുക്ത കിസാൻ മോർച്ച യോഗം ചേരുകയായിരുന്നു.

മൂന്ന് കാർഷിക നിയമങ്ങളും പൂർണമായി പിൻവലിക്കണമെന്നും എല്ലാ കർഷകർക്കും പ്രയോജനകരായ രീതിയിൽ താങ്ങുവില ഏർപ്പെടുത്തണമെന്ന ആവശ്യം ആവർത്തിക്കുകയാണെന്നും സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ പറഞ്ഞു. സമരം നടക്കുന്ന സിംഘു അതിർത്തിയിൽ ആയിരുന്നു യോഗം. വ്യാഴാഴ്ച കർഷകസമരം 58-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലി നടക്കുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാൻ ഔട്ടർ ഡൽഹിയിലെ റിങ് റോഡിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് കർഷകർ പ്രഖ്യാപിച്ചിട്ടുള്ളത്.

നേരത്തെ കാർഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഏകേദശം അഞ്ച് മണിക്കൂറോളമാണ് കേന്ദ്രം കർഷകരുമായി ബുധനാഴ്ച ചർച്ച നടത്തിയത്.നാൽപ്പതോളം കർഷക സംഘടനാ നേതാക്കളാണ് കേന്ദ്രസർക്കാരുമായുള്ള പത്താം ഘട്ട ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് കർഷകരുമായി ചർച്ചയ്‌ക്കെത്തിയത്. ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ചർച്ച.നിയമം ഒറ്റയടിക്ക് പിൻവലിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും അതിനു വേണമെങ്കിൽ കർഷക സംഘടനകൾക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കർഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കർഷകരോട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്ന നിർദ്ദേശം രണ്ട് മാസത്തോളമായി സമരം ചെയ്യുന്ന കർഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷ കേന്ദ്രത്തിനുണ്ടായിരുന്നു.

എന്നാൽ ആ പഴുതും കർഷകർ അടച്ചതോടെ കേന്ദ്രം ഇനിയെന്ത് തീരുമാനത്തിലെത്തുമെന്നത് ഉറ്റുനോക്കുകയാണ് സമരത്തിന് നേതൃത്വം നൽകുന്നവർ.ജനുവരി 26 ന് ഡൽഹിയിലേക്ക് കർഷകർ നടത്തുന്ന ട്രാക്ടർ റാലി നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹരജി കേന്ദ്രം ബുധനാഴ്ച പിൻവലിച്ചിരുന്നു.ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഹരജി പിൻവലിച്ചത്.കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകുന്നു എന്നറിയാൻ ജനുവരി 25 ന് ഹരജി വീണ്ടും പരിഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അപേക്ഷയും ജഡ്ജിമാർ അപേക്ഷ തള്ളിക്കളയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP