Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായി രാജ്യതലസ്ഥാനം; സംഘർഷത്തിൽ രണ്ട് കർഷകർ മരിച്ചു; ഒരാൾ വെടിവെപ്പിൽ ട്രാക്ടർ മറിഞ്ഞ് മരിച്ചെന്ന് കർഷകർ; ചോരയും തലച്ചോറും ചിതറി; ദേശീയ പതാക പുതപ്പിച്ച് കർഷകന്റെ മൃതദേഹം തെരുവിൽ; വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്; ചെങ്കോട്ട വളഞ്ഞ് പതാക നാട്ടി; കൊണാട്ട് പ്ലെയ്‌സും ഐടിഒയും 'കീഴടക്കി'; പ്രക്ഷോഭം നിയന്ത്രിക്കാൻ ലാത്തിച്ചാർജ്ജും ടിയർഗ്യാസ് പ്രയോഗവും; തലസ്ഥാന നഗരം എന്തും സംഭവിക്കാവുന്ന സ്ഥിതിയിൽ

റിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായി രാജ്യതലസ്ഥാനം; സംഘർഷത്തിൽ രണ്ട് കർഷകർ മരിച്ചു; ഒരാൾ വെടിവെപ്പിൽ ട്രാക്ടർ മറിഞ്ഞ് മരിച്ചെന്ന് കർഷകർ; ചോരയും തലച്ചോറും ചിതറി; ദേശീയ പതാക പുതപ്പിച്ച് കർഷകന്റെ മൃതദേഹം തെരുവിൽ; വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്; ചെങ്കോട്ട വളഞ്ഞ് പതാക നാട്ടി; കൊണാട്ട് പ്ലെയ്‌സും ഐടിഒയും 'കീഴടക്കി'; പ്രക്ഷോഭം നിയന്ത്രിക്കാൻ ലാത്തിച്ചാർജ്ജും ടിയർഗ്യാസ് പ്രയോഗവും; തലസ്ഥാന നഗരം എന്തും സംഭവിക്കാവുന്ന സ്ഥിതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ടുമാസം പിന്നിട്ട കർഷക പ്രക്ഷോഭം റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തെ പൂർണമായും നിശ്ചലമാക്കി. ട്രാക്ടറുകളുമായി ഡൽഹി നഗരത്തെ വലം വെക്കുന്ന കർഷകർ തലസ്ഥാനത്തെ പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി. ഡൽഹിയുടെ ഹൃദയ ഭാഗത്തുള്ള ചെങ്കോട്ടയും ഐടിഒയും കോണാട്ട് പ്ലെയ്സും കർഷകർ കീഴടക്കി.

പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. ഐടിഒയിലുണ്ടായ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ളയാളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. പൊലീസ് വെടിവയ്പിലാണ് മരണമെന്ന് കർഷകർ ആരോപിച്ചു. ട്രാക്ടർ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു.

നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞാണ് കർഷകന്റെ മരണമെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും അതിനെ തള്ളി രംഗത്തെത്തുകയാണ് കർഷകർ. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചിറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കർഷകർ പൊലീസ് നടപടിയെ തള്ളുന്നത്.

'പൊലീസ് വെടിവെച്ചു, അയാൾക്ക് വെടിയേറ്റു. ട്രാക്ടറിന്റെ നിയന്ത്രണം പോയി മറിഞ്ഞു. മുഖം തകർന്നു. ഒരു കണ്ണ് മാത്രം മുഖത്ത് ബാക്കി. തലച്ചോർ അടക്കം റോഡിൽ ചിതറി..' കർഷകന്റെ സഹോദരന്റെയും സഹസമരക്കാരുടെയും വാക്കുകൾ ഇങ്ങനെ. മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച് മൃതദേഹവുമായി കർഷകർ അതേ തെരുവിൽ ഇരിക്കുകയാണ്.

നേരത്തെ നിശ്ചയിച്ച റൂട്ടുകളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പലയിടങ്ങളിലും ട്രാക്ടർ പരേഡ് നടന്നത്. പ്രക്ഷോഭകരെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഐടിഒയിൽ പൊലീസുകാരെ കർഷകർ ട്രാക്ടറുകൾ ഉപയോഗിച്ച് ഓടിച്ചിട്ടിടിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. സുപ്രധാന സർക്കാർ ഓഫീസുകളും മറ്റു നിലകൊള്ളുന്ന ഇടമാണ് ഐടിഒ.

കർഷക പ്രതിഷേധത്തിൽ ഡൽഹിയിൽ വൻ സംഘർഷത്തിലമർന്നു.ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടർ റാലിയിൽ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കർഷകർ മുന്നേറി.

കണ്ണീർവാതകം പ്രയോഗിച്ചിട്ടും സമരക്കാർ പിൻവാങ്ങിയില്ല. അതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവർക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അക്ഷരാർഥത്തിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡൽഹി. സംഘർഷം തുടരുകയാണ്.

ട്രാക്ടറുമായി മുന്നേറിയ കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിൽ പ്രവേശിച്ചത്. അക്ഷരാർഥത്തിൽ കർഷക കോട്ടയായി മാറുകയായിരുന്നു ചെങ്കോട്ട.

#WATCH A protestor hoists a flag from the ramparts of the Red Fort in Delhi#FarmLaws #RepublicDay pic.twitter.com/Mn6oeGLrxJ

- ANI (@ANI) January 26, 2021

Delhi: Following farmer-police clash at ITO, a group of farmers reach Red Fort pic.twitter.com/kZ7QYVBwyr

- ANI (@ANI) January 26, 2021
പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ കർഷകർ ഡൽഹി നഗരഹൃദയത്തിലേക്ക് 12.30 ഓടെ പ്രവേശിച്ചു. സെൻട്രൽ ഡൽഹിയിലെ ഐടിഒയിൽ ഇരമ്പിയെത്തിയ ട്രാക്ടർ റാലിയെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

മുൻകട്ടി നിശ്ചയിച്ച റൂട്ടിൽനിന്നുമാറി നൂറുകണക്കിന് കർഷകർ പോയത് ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും കലാശിച്ചു. ഐടിഒയിൽ ഒരു ബസ് കർഷകർ നശിപ്പിച്ചു. അതിർത്തിയിൽ പലയിടത്തും കർഷകർ ബാരിക്കേഡുകൾ മറികടന്നു. രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മാത്രം ട്രാക്ടർ പരേഡ് നടത്താനുള്ള അനുമതിയാണ് ഡൽഹി പൊലീസ് നൽകിയത്.

പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു.

ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകൾ ഉപേക്ഷിച്ച് കർഷകർ പിൻവാങ്ങി.

ഐടിഒയിൽ കർഷകരെ തുരത്താൻ പൊലീസ് ശ്രമം തുടരുകയാണ്. ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ മറികടന്ന് കർഷകർ മുന്നോട്ടു നീങ്ങിയതോടെ റോഡിൽ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീർക്കാൻ ശ്രമിച്ചു. കർഷകരും പൊലീസും തമ്മിൽ കല്ലേറുണ്ടായി. സെൻട്രൽ ഡൽഹിയിൽ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

അതേസമയം, നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

നേരത്തെ, ഹരിയാന അതിർത്തിയായ കർനാലിൽ എത്തിയ കർഷകർ ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്കു ശേഷം സിംഘുവിലേക്കു മടങ്ങി. രാവിലെ സിംഘുവിൽനിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടങ്ങിയത്. സിംഘുവിൽ നിന്നുള്ളവർ ബാരിക്കേഡുകൾ തകർത്ത് ജി.ടി. റോഡു വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടർ മാർച്ച് എത്തി.

പൊലീസ് ബാരിക്കേഡ് മറികടന്ന് നടത്തിയ ട്രാക്ടർ മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സംഘർഷത്തിൽ ഏതാനും പൊലീസുകാർക്ക് പരുക്കേറ്റു. ഡൽഹി - മീററ്റ് എക്സ്‌പ്രസ് വേയിൽ പാണ്ഡവ് നഗറിനു സമീപം കർണാൽ ബൈപാസിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കർഷകർ മറികടന്നു.

#WATCH | Farmers tractor rally reaches Red Fort in Delhi#FarmLaws #RepublicDay pic.twitter.com/9j1zb51vHn

- ANI (@ANI) January 26, 2021

#WATCH Visuals from ITO in central Delhi as protesting farmers reach here after changing the route pic.twitter.com/4sEOF41mBg

- ANI (@ANI) January 26, 2021
കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനും ഗീൻ ലൈനിലെ സ്റ്റേഷനുകളും അടച്ചു. ഡൽഹിയിലേക്കുള്ള റോഡുകളും അടച്ചു.

A Delhi Police personnel was looked after by other Police personnel as he fell unconscious while on duty at Dilshad Garden, during the farmers' protest. He is now being taken to a hospital after regaining consciounsess. pic.twitter.com/9Rmp9BtAQR

- ANI (@ANI) January 26, 2021
റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂർ റാലി എന്ന് പൊലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റിൽ പറത്തിയാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തിയത്.

ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നടക്കുന്ന കർഷക സമരത്തിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരുമെന്ന് എംപി കെ.കെ രാഗേഷ്. സമരത്തിനിടെ ഒരു കർഷകൻ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. നിലവിൽ നടക്കുന്ന സംഘർഷങ്ങൾക്കും അനിഷ്ട സംഭവങ്ങൾക്കും പൂർണ ഉത്തരവാദികൾ കേന്ദ്ര സർക്കാരാണ്. കരിനിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കെകെ രാഗേഷ് വ്യക്തമാക്കി.

ചെങ്കോട്ടയിലെ പതാക ഉയർത്തലും രാജ്പഥ് മാർച്ചും മുൻപ് നിശ്ചയിച്ച പ്രതിഷേധപരിപാടിയുടെ ഭാഗമായിരുന്നില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പരിശോധിക്കാതെ അഭിപ്രായം പറയാൻ കഴിയില്ലെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

''ഇതൊന്നും നമ്മുടെ പരിപാടിയിൽ പെട്ടതല്ല. ഞങ്ങൾ നിശ്ചയിച്ച പ്രകാരമുള്ള പരിപാടിയുടെ ഭാഗമായി അഞ്ഞൂറോളം കർഷക സംഘടനകൾ ഉണ്ട്. ആ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്നത് പ്രകാരമുള്ള റിപ്പോർട്ട് പരിശോധിക്കാതെ അഭിപ്രായം പറയാൻ കഴിയില്ല. ഞങ്ങൾ നിശ്ചയിച്ച പരിപാടിയിൽ ചെങ്കോട്ടയോ രാജ്പഥോ ഉൾപ്പെട്ടതല്ല. ഞങ്ങൾ മനസിലാക്കിയിടത്തോളം നിശ്ചയിച്ച രീതിയിലുള്ള മാർച്ച് മുന്നോട്ട് പോവുകയാണ്. മാർച്ച് സമാധാനപരമാണ്. മറ്റ് സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് പരിശോധിക്കതെ പറയാൻ കഴിയില്ല.' കൃഷ്ണപ്രസാദ് പറഞ്ഞു.

റിപബ്ലിക് ഡേ പരേഡിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷകർക്ക് പൊലീസ് അനുമതി നൽകിയിരുന്നത്. ഇത് ലംഘിച്ചാണ് കർഷകർ വമ്പിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 12 മണിക്ക് ട്രാക്ടർ റാലി നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ കർഷകർ സംഘമായി എത്തുകയായിരുന്നു. സിംഘു, തിക്രി അതിർത്തികളിലൂടെയാണ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചത്. കർഷകർ പ്രതിഷേധവുമായി എത്തുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP