Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കാൻ കർഷകർ; രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും; കർഷക നിയമം പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ കർഷകർ; അമരീന്ദർ സിംഗിനെ മധ്യസ്ഥനാക്കി സമരം അവസാനിപ്പിക്കാൻ ശ്രമം നടത്തി അമിത്ഷാ; നിയമം പിൻവലിക്കാതെ, താങ്ങുവില വിഷയത്തിൽ കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രം ഒരുങ്ങുന്നു

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കാൻ കർഷകർ; രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും; കർഷക നിയമം പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ കർഷകർ; അമരീന്ദർ സിംഗിനെ മധ്യസ്ഥനാക്കി സമരം അവസാനിപ്പിക്കാൻ ശ്രമം നടത്തി അമിത്ഷാ; നിയമം പിൻവലിക്കാതെ, താങ്ങുവില വിഷയത്തിൽ കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രം ഒരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരുമായുള്ള രണ്ടാം ഘട്ട ചർച്ചയിലേക്ക് കടന്ന് കേന്ദ്രസർക്കാർ. 40 കർഷക സംഘടന പ്രതിനിധികൾ ചർച്ചകൾക്കായി വിജ്ഞാൻ ഭവനിലെത്തിയിട്ടുണ്ട്. ചർച്ച ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടികത് പറഞ്ഞു. അതേസമയം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കർഷകർ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ അടിയന്തരമായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷക പ്രതിഷേധം ഇന്ന് എട്ടാമത്തെ ദിവസത്തിലേക്ക് കടന്നു. എന്നാൽ കാർഷിക നിയമങ്ങൾ ഒരു കാരണവശാലും പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ എന്നാണ് പുറത്തുവരുന്ന വാർത്തകൾ. അതേസമയം, താങ്ങുവില വിഷയത്തിൽ കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാകുമെന്നും സൂചനയുണ്ട്.

പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങളുടെ പകർപ്പ് കേന്ദ്രത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു നടക്കുന്ന ചർച്ചയിൽ ഇതിലെ ആവശ്യങ്ങൾ ഓരോന്നും കർഷക സംഘടനകളുമായി സർക്കാർ ചർച്ച ചെയ്യും. അതേസമയം ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ സർക്കാർ നിർദേശിക്കുന്ന വിദഗ്ധരും കർഷകരുടെ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കാനാകും സർക്കാർ നീക്കം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും അതിൽ ഒത്തുതീർപ്പിനും ഇല്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള അവസാനത്തെ അവസരമാണ് ഇന്നത്തെ ചർച്ചയെന്ന് നേരത്തെ കർഷക സംഘടനകൾ പ്രതികരിച്ചിരുന്നു. അതേസമയം കർഷകരുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തും. സിംഘു, നോയ്ഡ, ഘാസിപുർ, തിക്രി അതിർത്തികളിലാണ് കർഷകർ പ്രതിഷേധിക്കുന്നത്.

അതേസമയം ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കർഷകർ കൂടുതൽ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തിൽ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീർക്കാനാണ് കേന്ദ്രവും ബിജെപിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കർഷകരുമായി തിരക്കിട്ട് ചർച്ചകൾ നടത്തുന്നത്. എന്നാൽ ഈ ചർച്ച സർക്കാരിന് നൽകുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കർഷകർ.

അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ ഉപയോഗിച്ചു കർഷകരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും അമിത്ഷാ ആലോചിക്കുന്നുണ്ട്. നേരത്തെ ആദ്യഘട്ടത്തിൽ കർഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറുകയായിരുന്നു. ഇപ്പോൾ കർഷകരെ അനുനയിപ്പിക്കാൻ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് ഷായും അമരീന്ദർ സിംഗും തമ്മിൽ കൂടിക്കാഴ്‌ച്ച നടന്നിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് കർഷകരെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഷാ പദ്ധതി തയ്യാറാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP