Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രക്ഷോഭം രാജ്യമാകെ വ്യാപിപ്പിക്കാനൊരുങ്ങി കർഷകർ; ഡിസംബർ അഞ്ച് ദേശവ്യാപക പ്രക്ഷോഭ ദിനമായി ആചരിക്കും; ക്രാന്തികാരി കിസാൻ യൂണിയൻ നിലപാട് കടുപ്പിക്കുന്നത് കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിൽ; കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ

പ്രക്ഷോഭം രാജ്യമാകെ വ്യാപിപ്പിക്കാനൊരുങ്ങി കർഷകർ; ഡിസംബർ അഞ്ച് ദേശവ്യാപക പ്രക്ഷോഭ ദിനമായി ആചരിക്കും; ക്രാന്തികാരി കിസാൻ യൂണിയൻ നിലപാട് കടുപ്പിക്കുന്നത് കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിൽ; കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. രാജ്യ വ്യാപക പ്രക്ഷോഭത്തിനാണ് ക്രാന്തികാരി കിസാൻ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബർ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ വാർത്താ സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്. അതിനിടെ, കർഷകരുമയി നാളെയും ചർച്ച നടത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതിനിടെ, സർക്കാർ നിർദ്ദേശം അനുസരിച്ച് ബുറാഡി മൈതാനത്തേക്ക് മാറിയ തങ്ങളെ സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് ഒരു വിഭാ​ഗം കർഷകർ രം​ഗത്തെത്തി. ബുറാഡി മൈതാനത്തേക്ക് മാറിയാൽ ചർച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉപാഝി അം​ഗീകരിച്ച കർഷകരാണ് കേന്ദ്ര സർക്കാർ തങ്ങളെ ചർച്ചക്ക് വിളിച്ചില്ല എന്ന ആരോപണമുയർത്തി രം​ഗത്തെത്തിയത്. ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധികളാണ് കേന്ദ്ര സർക്കാർ പറഞ്ഞുപറ്റിച്ചു എന്ന ആരോപണമുയർത്തുന്നത്.

' ബുറാഡി സ്റ്റേഡിയത്തിലേക്ക് മാറിയാൽ ചർച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും കർഷകർ ഇങ്ങോട്ടേക്ക് മാറിയത്. പക്ഷേ, കഴിഞ്ഞദിവസം നടന്ന ചർച്ചയിലേക്ക് ഞങ്ങളെ ക്ഷണിച്ചില്ല.'- ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി കൺവീനർ സർദാർ വി എം സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവരോട് മാത്രമേ സർക്കാർ ചർച്ച നടത്തുള്ളു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിൽ നിന്നും യുപിയിൽ നിന്നുമുള്ള കർഷകരെ സർക്കാർ വഞ്ചിച്ചു. ബുറാഡിയിൽ തുടരുന്നതുകൊണ്ട് ഇനി അർത്ഥമില്ല'- സർദാർ കൂട്ടിച്ചേർത്തു.

ഡൽഹി അതിർത്തിയിലെത്തിയ ഒരു വിഭാഗം കർഷകർ സർക്കാർ നിർദ്ദേശത്തെ തുടർന്ന്‌ ബുറാഡി സ്റ്റേഡിയത്തിലേക്ക് മാറിയിരുന്നു. എന്നാൽ ബുറാഡി തുറന്ന ജയിലാണെന്ന് ആരോപിച്ച് മറ്റു വിഭാഗങ്ങൾ അതിർത്തികളിൽ തന്നെ തമ്പടിക്കുകയായിരുന്നു. ഇവരെയാണ് സർക്കാർ കഴിഞ്ഞദിവസം ചർച്ചയ്ക്ക് വിളിച്ചത്. കർഷകരുമായി ആദ്യഘട്ടം നടത്തിയ ചർച്ച പരാജയമായിരുന്നു. വ്യാഴാഴ്ച വീണ്ടും ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

സംയുക്ത കർഷക സമിതിയുടെ ഡൽഹിചലോ മാർച്ച് ഏഴാം ദിവസത്തിലേക്കു നീങ്ങുകയാണ്. പ്രശ്നപരിഹാര ചർച്ച പരാജയപ്പെട്ടതോടെ സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണ്.വിവാദ കരിനിയമങ്ങൾ പിൻവലിക്കാതെ യാതൊരുവിധ ചർച്ചയ്ക്കും തങ്ങൾ ഒരുക്കമല്ലെന്നു കർഷക സംഘടനകൾ നിലപാടു കടുപ്പിച്ചതോടെ കേന്ദ്ര നേതൃത്വങ്ങളുടെ സമവായനീക്കങ്ങൾ അപ്പാടെ തകർന്നു. അമിത് ഷ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കളുടെ എല്ലാ നിർദ്ദേശങ്ങളും തള്ളിയാണ് കർഷക സമരം മുന്നോട്ട് പോകുന്നത്.

പരാതികൾ പരിശോധിക്കാൻ അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിക്കാമെന്നു മാത്രമായിരുന്നു സർക്കാരിന്റെ വാഗ്ദാനം. നാളെ വീണ്ടും ചർച്ച നടത്താമെന്നു കേന്ദ്രം അറിയിച്ചെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതു സംബന്ധിച്ചല്ലാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് നേതാക്കൾ മറുപടി നൽകി. നിയമങ്ങൾ തൽക്കാലം മരവിപ്പിക്കാൻ ഓർഡിനൻസ് ഇറക്കാമെന്ന കേന്ദ്ര വാഗ്ദാനവും തള്ളി.

പഞ്ചാബിലെ വിവിധ സംഘടനകളിലെ 32 നേതാക്കളും സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റിയിലെ 3 അംഗങ്ങളുമാണു കർഷകരെ പ്രതിനിധീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ എന്നിവർ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ ചേർന്ന യോഗത്തിലെ ധാരണപ്രകാരമാണ് അഞ്ചംഗ സമിതിയെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. 4 മണിക്കുറോളം നീണ്ട ചർച്ചക്കിടയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ചായസൽക്കാരത്തിനുള്ള ക്ഷണം കർഷകർ നിഷേധമടക്കമുള്ള നാടകീയ രംഗങ്ങൾക്കും വേദിയായി.

ചർച്ചയുടെ ഇടവേളയിൽ ചായയ്ക്കുള്ള മന്ത്രിമാരുടെ ക്ഷണവും നിരസിച്ച കർഷകർ, കേന്ദ്രത്തിനെതിരെ പോരാടാനുറച്ചാണു തങ്ങൾ എത്തിയിരിക്കുന്നതെന്ന വ്യക്തമായ സൂചന നൽകി. നിയമങ്ങൾ കർഷകർക്കു വരുമാന വർധനയ്ക്കുള്ള പുതിയ അവസരങ്ങൾ തുറക്കുമെന്ന പഴയ നിലപാട് മന്ത്രിമാർ ആവർത്തിച്ചു. നിയമങ്ങൾ താങ്ങുവില ഇല്ലാതാക്കുമെന്നും കോർപറേറ്റുകളുടെ അടിമകളാകാൻ തങ്ങളില്ലെന്നും കർഷകർ തിരിച്ചടിച്ചു.മാത്രമല്ല കർഷക സംഘടനാ നേതാക്കൾ കൃഷി വകുപ്പ് മന്ത്രിയെ സിംഘുവിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ ചായയും ജിലേബിയും കഴിച്ച് പ്രശ്നങ്ങൾ ഹൃദയം തുറന്ന് ചർച്ച ചെയ്യാമെന്നായിരുന്നു കർഷക നേതാക്കളുടെ മറുപടി.

സമരം കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംയുക്ത സമര സമിതി ഭാവി പരിപാടികൾ ആലോചിക്കുകയാണ്. കൂടുതൽ കർഷകരെ ഇറക്കി ഡൽഹിയുടെ മറ്റ് അതിർത്തികൾ കൂടി ഉപരോധിക്കുന്ന കാര്യവും ആലോചനയിലുണ്ട്. സംയുക്ത കർഷക സമിതി കൂടുതൽ കർഷകരെ പങ്കെടുപ്പിച്ചു കൊണ്ടു സമരം വ്യാപിപ്പിച്ചാൽ ഡൽഹിയുടെ തുറന്നു ഇരിക്കുന്ന അതിർത്തികളിൽ കൂടി ഗതാഗത സ്തംഭനം ഉണ്ടാകാൻ ഇടയുണ്ടു.

പ്രധാനമായും ഉത്തർ പ്രദേശിന്റെയും മധ്യപ്രദേശിന്റെയും അതിർത്തികൾ അടഞ്ഞാൽ ഡൽഹി കൂടുതൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും,ഇതു കാര്യങ്ങൾ കൂടുതൽ വഷളാക്കും.രണ്ടര ലക്ഷത്തോളം കർഷകർ ഡൽഹി അതിർത്തികളിലുണ്ട്. ഹരിയാന ഡൽഹി അതിർത്തിയിലെ സിംഘുവിൽ 14 കിലോമീറ്ററും തിക്രിയിൽ 11 കിലോമീറ്ററും നീളത്തിൽ ദേശീയപാതയിൽ കർഷകർ തമ്പടിച്ചിരിക്കുകയാണ്. യുപി ഡൽഹി അതിർത്തിയിലെ ഗസ്സിപ്പുരിലും ആയിരക്കണക്കിനു പേരുണ്ട്. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി വഴിതടയൽ സമരം നടത്തുമെന്നു കിസാൻ സഭ അറിയിച്ചു.

അതേസമയം കർഷക സമരത്തിന് പിന്തുണ ഏറിവരികയാണ്.കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഹരിയാനയിലെ ദാദ്രിയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ: സോംബിർ സാങ്വാൻ ബിജെപി ജെജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന നിലയിലേക്കെത്തുമ്പോൾ പ്രശ്നത്തിൽ എത്രയും പെട്ടെന്ന് ഒത്തുതീർപ്പിനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറും പീയുഷ് ഗോയലും ആഭ്യന്തര മന്ത്രി അമിത്ഷാ യും ആയുള്ള ഉന്നതതല കൂടി കാഴ്‌ച്ച ഡൽഹിയിൽ നടന്നു വരുകയാണ്,കർഷക സമരം കൂടുതൽ നീണ്ടു പോകുന്നതു ഡൽഹിയിൽ കൂടുതൽ പ്രശ്‌നങ്ങൾക്കു വഴിവെയ്ക്കും ഇപ്പോൾ തന്നെ പച്ചകറികൾക്കും പഴങ്ങൾക്കും തലസ്ഥാനത്തു കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP