Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ ബില്ലിനെതിരെ ആളിക്കത്തി കർഷക പ്രക്ഷോഭം; പഞ്ചാബിലും ഹരിയാനയിലും തുടങ്ങി മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച കർഷക പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും കത്തി പടരുന്നു: കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് വിദ്യാർത്ഥി സംഘടനകളും

വിവാദ ബില്ലിനെതിരെ ആളിക്കത്തി കർഷക പ്രക്ഷോഭം; പഞ്ചാബിലും ഹരിയാനയിലും തുടങ്ങി മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച കർഷക പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും കത്തി പടരുന്നു: കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് വിദ്യാർത്ഥി സംഘടനകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക ബില്ലിനെതിരെ ഇന്ത്യയിൽ ഒട്ടാകെ പ്രക്ഷോഭം കത്തി പടരുന്നു. പഞ്ചാബ്, ഹരിയാന, ഡൽഹി, ബംഗാൾ, കർണാടക സംസ്ഥാനങ്ങളിൽ മാർച്ചുകളും ധർണയും അരങ്ങേറി. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പാർലമെന്റ് മാർച്ച് നടത്തി. ഉത്തരേന്ത്യയ്ക്ക് പുറമേ തെലുങ്കാന, തമിഴ്‌നാട് ഉൾപെടയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാങ്ങളിലും പ്രതിഷേധം ശക്തമായ്ക്കഴിഞ്ഞു. അതേ സമയം വിവിധ കർഷക സംഘടനകൾ മറ്റന്നാൾ ആഹ്വാനം ചെയ്ത ദേശീയ ബന്ദിന് ഇടത് വിദ്യാർത്ഥി സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊൽക്കത്തയിൽ തൃണമൂൽ വനിതാ വിഭാഗം കുത്തിയിരിപ്പു സമരം നടത്തി. പഞ്ചാബിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും ശക്തമായ കർഷക പ്രക്ഷോഭമാണ് , കർഷക ബില്ലുകൽക്കെതിരെ കേന്ദ്ര സർക്കാരിനെതിരെ വ്യാപിക്കുന്നത്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിൽ ആരംഭിച്ച കാർഷക പ്രതിഷേധം ഒഡിഷ, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാങ്ങളിലേക്ക് ആളിപ്പടരുന്നു. ഓഡിഷയിൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ ഭീകരരാണെന്ന ബോളിവുഡ് നടി കങ്കണ റനൗത്തിന്റെ പരാമർശം കർഷക രോഷത്തിനിടയാക്കി. പാർലമെന്റിനു പുറത്തും പ്രതിപക്ഷ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നതിന്റെ സൂചനകളുമായി കോൺഗ്രസ് രംഗത്തുവന്നു.

നാളെ മുതൽ ശനിയാഴ്ച വരെ റെയിൽ ഗതാഗതം അടക്കം തടഞ്ഞുള്ള സംരങ്ങൾക് വിവിധ കർഷക സംഘടനകൾ ആഹ്വാനം നല്കിയിട്ടുണ്ട്. അതോടൊപ്പം മറ്റന്നാൾ ഭാരത് ബന്ദിനും ദേശീയ കർഷക സംയുക്ത സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. വലിയ പിന്തുണയാണ് വിദ്യാർധിസംഘടനകളിൽ നിന്നടക്കം 25ന് നടത്തുന്ന ദേശീയ പ്രതിഷേധത്തിന് ലഭിക്കുന്നത്. എസ്എഫ്ഐ ഉൾപ്പെടെ എല്ലാ ഇടത് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും. രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കർഷക പ്രക്ഷോഭമാകും വെള്ളിയാഴ്ച നടക്കുക. ഡൽഹിയിലേക്ക് മാർച്ചു നടത്താനും തീരുമാനം ഉണ്ട്. ഈ സാഹചര്യത്തിൽ ഡൽഹി അതിർത്തികളിൽ രണ്ട് ദിവസമായി പൊലീസ് വ്യന്യാസം ശക്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ തെലുങ്കാന, തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP