Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

'സമര വേദിയിലിരിക്കുന്ന നാല് പേരെ് കൊല്ലാനായിരുന്നു പദ്ധതി'; 'ഞങ്ങളെ പരിശീലിപ്പിച്ചത് റായ് പൊലീസ് മേധാവി പ്രദീപ് സിങാണ്'; കർഷക സമരം അട്ടിമറിക്കാൻ കലാപത്തിന് പദ്ധതിയിട്ടിരുന്നെന്ന് ഏറ്റുപറഞ്ഞ് അക്രമി; കർഷകർ പിടികൂടിയ അക്രമിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി പൊലീസിന് കൈമാറി

'സമര വേദിയിലിരിക്കുന്ന നാല് പേരെ് കൊല്ലാനായിരുന്നു പദ്ധതി'; 'ഞങ്ങളെ പരിശീലിപ്പിച്ചത് റായ് പൊലീസ് മേധാവി പ്രദീപ് സിങാണ്'; കർഷക സമരം അട്ടിമറിക്കാൻ കലാപത്തിന് പദ്ധതിയിട്ടിരുന്നെന്ന് ഏറ്റുപറഞ്ഞ് അക്രമി; കർഷകർ പിടികൂടിയ അക്രമിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി പൊലീസിന് കൈമാറി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക സമരം അട്ടിമറിക്കാനും റിപ്പബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി അലങ്കോലപ്പെടുത്താനും വ്യാപക ശ്രമമെന്നു കർഷക നേതാക്കൾ. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ചെയ്യുന്ന സിംഘു അതിർത്തിയിൽ നേതാക്കളെ കൊലപ്പെടുത്താൻ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമെന്ന് ആരോപിച്ച് ഒരാളെ പിടികൂടി. വെള്ളിയാഴ്ച രാത്രിയോടെ മുഖംമൂടിധാരിയായ അക്രമിയെ മാധ്യമങ്ങൾക്കു മുന്നിൽ ഹാജരാക്കിയതിനുശേഷം കർഷകർ പൊലീസിന് കൈമാറി.

ജനുവരി 26ന് കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലിയിൽ നുഴഞ്ഞ് കയറി കലാപമുണ്ടാക്കാനും കർഷക നേതാക്കളെ കൊല്ലാനുമായിരുന്നു അക്രമിയുടെ നീക്കം. ഹരിയാന പൊലീസ് അയച്ച പത്തംഗ സംഘത്തിലെ ഒരാളെയാണ് പിടികൂടിയതെന്നാണ് കർഷകർ പറയുന്നത്.

ട്രാക്ടർ റാലി അലങ്കോലപ്പെടുത്താനും കർഷക നേതാക്കളെ കൊലപ്പെടുത്താനും രണ്ട് സംഘങ്ങളെ പ്രതിയോഗികൾ നിയോഗിച്ചതായും കർഷകർ ആരോപിച്ചു. പ്രതിഷേധക്കാരുടെ കയ്യിൽ ആധുധം ഉണ്ടോയെന്നു പരിശോധിക്കുകയാണ് തങ്ങളുടെ ചുമതലയെന്നും ജനുവരി 26ലെ റാലിയിൽ നുഴഞ്ഞു കയറി ആക്രമണത്തിനു പദ്ധതിയിട്ടതായും കർഷകർ ഹാജരാക്കിയ മുഖംമൂടിധാരി മാധ്യമങ്ങളോടു പറഞ്ഞു.

നാല് കർഷക നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ഇയാൾ സമ്മതിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് പദ്ധതിയെന്നു അവകാശപ്പെട്ട ഇയാൾ ഗൂഢാലോചന നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേര് അക്കമിട്ടു നിരത്തുകയും ചെയ്തു.

കേന്ദ്രവുമായി നടത്തിയ പത്താംഘട്ട ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് അക്രമി കർഷകരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇയാളെ പിടികൂടി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുകയായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ ഇയാൾ കുറ്റം സമ്മതിച്ചു.

'ജനുവരി 26 ലക്ഷ്യമിട്ടായിരുന്നു ഞങ്ങളുടെ പദ്ധതി. ഡൽഹി പൊലീസ് ട്രാക്ടർ റാലി തടയാൻ ശ്രമിക്കുമ്പോൾ റാലിയുടെ പിൻനിരയിൽവെച്ച് തോക്കുപയോഗിച്ച് വെടിയുതിർക്കും. അവസാനിപ്പിക്കാൻ കർഷകർക്ക് കൊടുക്കുന്ന അവസാന മുന്നറിയിപ്പാണത്. അവർ പിന്മാറിയില്ലെങ്കിൽ വെടിയുതിർക്കും', അക്രമി മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ മുഖം മറച്ചുവച്ചാണ് കർഷകർ മാധ്യമങ്ങളുടെ മുന്നിലെത്തിച്ചത്.

'സമര വേദിയിലിരിക്കുന്ന നാല് പേരെ ജനുവരി 24ന് കൊല്ലാനായിരുന്നു പദ്ധതി. ഞങ്ങളെ പരിശീലിപ്പിച്ചയത്ത് റായ് പൊലീസ് മേധാവി പ്രദീപ് സിങാണ്. അദ്ദേഹം ഞങ്ങളെ കാണാൻ വരുമ്പോഴെല്ലാം മാസ്‌ക് ധരിക്കാറുണ്ട്', അക്രമി വിവരിച്ചു. തനിക്കൊപ്പം രണ്ട് സ്ത്രീകളടക്കം ഒമ്പത്പേർക്കൂടിയുണ്ടെന്നും ട്രാക്ടർ റാലിയുടെ വിവിധ ഭാഗത്തായി നിലയുറപ്പിക്കാനായിരുന്നു തീരുമാനമെന്നും അക്രമി വ്യക്തമാക്കി. മറ്റുള്ളവരുടെ പേരുകൾ തനിക്ക് അറിയില്ലെന്നും അയാൾ പറഞ്ഞു.

സംശയം തോന്നിയപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് സംയുക്ത കിസാൻ മോർച്ച അംഗം കെവി ബിജു പറഞ്ഞു. പൊലീസിനുവേണ്ടി ചാരപ്പണി നടത്തുകയായിരുന്നെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. ജാട്ട് ആന്തോളൻ സമയത്ത് അക്രമം ഉണ്ടാക്കിയത് ഇവരുടെ സംഘമാണെന്ന് കുറ്റസമ്മതം നടത്തി. അക്രമിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും ബിജു അറിയിച്ചു.

എന്നാൽ ഇയാൾ പറഞ്ഞത് തെറ്റായ വിവരങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. റായ് പൊലീസ് സ്റ്റേഷൻ മേധാവിയുടെ പേര് വിവേക് മാലിക് എന്നാണ്. പ്രദീപ് കുമാർ എന്ന പേരുള്ള ഒരാളും ഇവിടെയില്ല. മനപ്പൂർവ്വം കർഷകരെ വഴിതിരിച്ച് വിടാനുള്ള ശ്രമമാണോ എന്ന സംശയവും ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP