Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെന്നൈയ്ക്കും ട്രിങ്കോമലിക്കും ഇടയിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി; തമിഴ്‌നാട് തീരത്തേക്ക് പാഞ്ഞടുക്കുന്നത് സംഹാര താണ്ഡവത്തിന്; മുൻകരുതലുകളൊരുക്കി ആന്ധ്രയും തമിഴ്‌നാടും; ആഞ്ഞടിക്കുക നവംബറിലെ 'ഗജ'യെക്കാൾ തീവ്രമായ കൊടുങ്കാറ്റ്; സഞ്ചാരപഥത്തിൽ കേരള തീരമില്ലാത്തത് ആശ്വാസം; കേരളം പ്രതീക്ഷിക്കുന്നത് നിലയ്ക്കാത്ത മഴയും ആഞ്ഞു വീശുന്ന കാറ്റും; തെക്കേ ഇന്ത്യ 'ഫാനി' ഭീതിയിൽ

ചെന്നൈയ്ക്കും ട്രിങ്കോമലിക്കും ഇടയിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി; തമിഴ്‌നാട് തീരത്തേക്ക് പാഞ്ഞടുക്കുന്നത് സംഹാര താണ്ഡവത്തിന്; മുൻകരുതലുകളൊരുക്കി ആന്ധ്രയും തമിഴ്‌നാടും; ആഞ്ഞടിക്കുക നവംബറിലെ 'ഗജ'യെക്കാൾ തീവ്രമായ കൊടുങ്കാറ്റ്; സഞ്ചാരപഥത്തിൽ കേരള തീരമില്ലാത്തത് ആശ്വാസം; കേരളം പ്രതീക്ഷിക്കുന്നത് നിലയ്ക്കാത്ത മഴയും ആഞ്ഞു വീശുന്ന കാറ്റും; തെക്കേ ഇന്ത്യ 'ഫാനി' ഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ടിരുന്ന അതി തീവ്ര ന്യൂനമർദം ഫാനി ചുഴലിക്കാറ്റായി മാറി. ചെന്നൈയിൽ നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഇതിന് ശേഷമാകും തമിഴ്‌നാടിനെ ലക്ഷ്യമാക്കി എത്തുക.

ഫാനിയുടെ സ്വാധീനം കേരളത്തിൽ ഞായറാഴ്ച രാവിലെമുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 50 കിലോമീറ്റർവരെ വേഗത്തിലും കാറ്റിന് സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗത്തിലുമുള്ള കാറ്റിന് സാധ്യതയുണ്ട്. നവംബറിൽ വീശിയ 'ഗജ' ചുഴലിക്കാറ്റിനെക്കാൾ തീവ്രമായ കാറ്റായിരിക്കും ഫാനി. ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റ് നേരിടാൻ എല്ലാവിധ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.

വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലി ചൊവ്വാഴ്ചയോടെ തമിഴ്‌നാട്, ആന്ധ്ര തീരത്തോട് അടുക്കം. ഈ സാഹചര്യത്തിൽ വരും മണിക്കൂറുകളിൽ കാറ്റ് കൂടുതൽ ശക്തിപ്രാപിക്കും. ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുംു. 170 കിലോമീറ്റർവരെ വേഗത്തിൽ ഫാനി വീശാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഫാനിയുടെ സ്വാധീനത്തിൽ തിങ്കളും ചൊവ്വയും കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ജാഗ്രതാനിർദ്ദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ കേരള തീരക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മീൻപിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഞായറാഴ്ചയ്ക്കുമുമ്പ് തിരിച്ചെത്തണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയും കാലാവസ്ഥാവിഭാഗവും കർശന നിർദ്ദേശം പുറപ്പെടുവിച്ചു. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രതപാലിക്കണം. വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രയുടെ തെക്കൻ തീരമേഖലയിൽ ഏപ്രിൽ 30, മെയ്‌ ഒന്ന് തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഫാനിയിൽ കേരളത്തിലും ജാഗ്രത

'ഫാനി' ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്നു മുതൽ 30 വരെ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാവകുപ്പ്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ജനങ്ങൾക്കു ജാഗ്രതാനിർദ്ദേശം നൽകി. ഇന്നുമുതൽ കേരളത്തിൽ വ്യാപകമായി മഴയുണ്ടാകും. ഫാനി ചുഴലിക്കാറ്റ് 30-ന് ആന്ധ്ര, തമിഴ്‌നാട് തീരത്തെത്തും. മണിക്കൂറിൽ 90-115 കിലോമീറ്ററാകും വേഗം. കാറ്റിന്റെ ഗതി ഇന്നു കൂടുതൽ വ്യക്തമാകും. ശക്തമായ മഴ പ്രതീക്ഷിക്കുന്ന നാളെയും മറ്റന്നാളും സംസ്ഥാനത്തു മണിക്കൂറിൽ 40-50 കി.മീ. വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിനു സാധ്യതയുള്ളതിനാൽ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നു ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ സുരക്ഷയ്ക്കായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കും കലക്ടർമാർക്കും ഈ സാഹചര്യം നേരിടാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. തുടർന്നും ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP