Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ആദ്യ വരവിനേക്കാൾ ഭയാനകമാണ് രണ്ടാമത്തെ കൊടുങ്കാറ്റ്; ഒന്നും ചെയ്തില്ലെങ്കിൽ 4 ലക്ഷം പാവങ്ങൾ മരണത്തിന് കീഴടങ്ങും; മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ്; ഫ്രഞ്ച് ജനതയോട് മാപ്പ് ചോദിച്ച് ഒരു മാസത്തേയ്ക്ക് സമ്പൂർണ്ണമായി അടച്ചുപൂട്ടി പ്രസിഡണ്ട്

ആദ്യ വരവിനേക്കാൾ ഭയാനകമാണ് രണ്ടാമത്തെ കൊടുങ്കാറ്റ്; ഒന്നും ചെയ്തില്ലെങ്കിൽ 4 ലക്ഷം പാവങ്ങൾ മരണത്തിന് കീഴടങ്ങും; മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ്; ഫ്രഞ്ച് ജനതയോട് മാപ്പ് ചോദിച്ച് ഒരു മാസത്തേയ്ക്ക് സമ്പൂർണ്ണമായി അടച്ചുപൂട്ടി പ്രസിഡണ്ട്

മറുനാടൻ ഡെസ്‌ക്‌

പാരിസ്: കാര്യമായ നടപടികൾ എടുത്തില്ലെങ്കിൽ 4 ലക്ഷത്തോളം പേർക്ക് ജീവഹാനി സംഭവിച്ചേക്കും എന്ന മുന്നറിയിപ്പോടെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്ന് രണ്ടാം ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ ഡിസംബർ 1 വരെ നീണ്ടുനിൽക്കും. എന്നാൽ ആദ്യ ലോക്ക്ഡൗണിന്റത്ര കർക്കശമല്ല, രണ്ടാം ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ. എല്ലാ പൊതുസേവനങ്ങളും, സ്‌കൂളുകളും, അത്യാവശ്യ തൊഴിലിടങ്ങളും തുറന്നു പ്രവർത്തിക്കും.

എന്നാൽ, വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ, അത് എന്തിനു വേണ്ടിയാണെന്ന് ബോധിപ്പിക്കുന്ന രേഖകൾ കൈയിൽ കരുതണം. ബാറുകളും റെസ്റ്റോറന്റുകളും അടച്ചിടും. അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനും, ചികിത്സാ ആവശ്യങ്ങൾക്കായും അതുപോലെ ദിവസേന ഒരു മണിക്കൂർ കായികാഭ്യാസത്തിനുമായി വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവാദമുണ്ട്. തീർച്ചയായും ഈ നിയന്ത്രണങ്ങൾ വേദനാജനകമാണെങ്കിലും, മനുഷ്യർ തെരുവിൽ മരിച്ചുവീഴാതിരിക്കാൻ ഇത് അത്യാവശ്യമാണെന്ന് മാക്രോൺ പറഞ്ഞു.

ഇപ്പോൾ തന്നെ ഫ്രാൻസിലെ മിക്ക ആശുപത്രികളിലും, ഉൾക്കൊള്ളാവുന്നതിന്റെ അമ്പതു ശതമാനംരോഗികളായിരിക്കുന്നു. നവംബർ മാസത്തോടെ ഐ സി യുവിൽ മാത്രം 9000 രോഗികളെ പ്രവേശിപ്പിക്കേണ്ടതായി വരുമെന്നാണ് കണക്കാക്കുന്നത്. അയൽക്കാരായ ജർമ്മനി ബാറുകളും റെസ്റ്റോറന്റുകളും അടച്ചുകൊണ്ടൊരു സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഫ്രാൻസും ഇത്തരത്തിലൊരു നടപടിയുമായി രംഗത്തെത്തുന്നത്.

ഇന്നലെ 33,417 പേർക്കാണ് ഫ്രാൻസിൽ പുതിയതായി രോഗംസ്ഥിരീകരിച്ചത്. 523 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിനു ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ പ്രതിദിന മരണസംഖ്യയാണിത്. കോവിഡ് പ്രതിസന്ധിയിൽ ഇപ്പോൾ തന്നെ തകർന്നടിയുന്ന ഫ്രഞ്ച് സമ്പദ്വ്യവസ്ഥ, രണ്ടാം ലോക്ക്ഡൗണോടെ കൂടുതൽ പ്രതിസന്ധികളെ അഭിമുഖീകരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. എന്നാൽ, ബിസിനസ്സുകൾക്ക് ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ തന്നെ രോഗ വ്യാപനത്തിന്റെ തോത് വർദ്ധിച്ചിരിക്കുകയാണ്. ശൈത്യകാലം എത്തുന്നതോടെ ഇത് ഇനിയും വർദ്ധിച്ചേക്കും എന്ന ആശങ്കയും നിലനിൽക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, സാമ്പത്തിക വിദഗ്ദർ, ശാസ്ത്രജ്ഞർ എന്നിവരുമായി ചർച്ചകൾ നടത്തിയതിനു ശേഷമാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ലോക്ക്ഡൗണിന് രണ്ടാഴ്‌ച്ചയ്ക്ക് ശേഷം, വിദഗ്ദർ അടങ്ങിയ സമിതി സാഹചര്യം വിലയിരുത്തും. കാര്യങ്ങൾ പുരോഗമിച്ചിട്ടുണ്ടെങ്കിൽ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തിയേക്കും.

നേരത്തെ, ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഉൾപ്പടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ, ഇതൊന്നും രോഗവ്യാപനം തടയാൻ പര്യാപ്തമാകില്ല എന്ന വിദഗ്ദാഭിപ്രായമാണ് ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലേക്ക് നീങ്ങിയിരിക്കുന്നത്. മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിൽ സംഭവിച്ചതുപോലെ ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭങ്ങൾ ഫ്രാൻസിലും അരങ്ങേറുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ഇരലിയിലും ജർമ്മനിയിലുമൊക്കെ പലയിടങ്ങളിലും ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭണങ്ങൾ അക്രമത്തിൽ കലാശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP