Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

മലയാളത്തിന്റെ പ്രിയ ​ഗായിക ജാനകിയമ്മയ്ക്ക് 82 വയസ്സ്; അറുപത് വർഷത്തെ പാട്ടുജീവിതത്തിൽ നിന്നും വിരമിച്ചിട്ടും ഒരു പൂങ്കുയിൽ നാദം പോലെ ഇന്നും മലയാളിക്ക് ജാനകിയമ്മ

മലയാളത്തിന്റെ പ്രിയ ​ഗായിക ജാനകിയമ്മയ്ക്ക് 82 വയസ്സ്; അറുപത് വർഷത്തെ പാട്ടുജീവിതത്തിൽ നിന്നും വിരമിച്ചിട്ടും ഒരു പൂങ്കുയിൽ നാദം പോലെ ഇന്നും മലയാളിക്ക് ജാനകിയമ്മ

മറുനാടൻ മലയാളി ബ്യൂറോ

മലയാളത്തിന്റെ പ്രിയ ​ഗായിക ജാനകിയമ്മയ്ക്ക് ഇന്ന് 82 വയസ്സ് പിന്നിടുകയാണ്. ഒരു പൂങ്കുയിൽ നാദം പോലെ ഇന്നും ജാനകിയമ്മയുടെ പാട്ടുകൾ നമ്മുടെ കാതോരത്തുണ്ട്.നാല് തവണയാണ് ജാനകിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് പതിനൊന്ന് പ്രാവശ്യവും തമിഴ് നാട് സർക്കാരിന്റെ അവാർഡ് 6 പ്രാവശ്യവും ആന്ധ്രാപ്രദേശ് സർക്കാരിന്റെ പുരസ്കാരം പന്ത്രണ്ട് തവണയും കർണ്ണാടക, ഒഡീഷ സർക്കാർ പുരസ്കാരങ്ങൾ ഓരോ പ്രാവശ്യവും സ്വന്തമാക്കുകയുണ്ടായി.

1957 മുതൽ 2017 വരെയുള്ള ആറ് ദശാബ്ദക്കാലമായി നാൽപ്പത്തിയെണ്ണായിരത്തോളം ഗാനങ്ങൾ പാടിയിട്ടുണ്ട് ജാനകിയമ്മ. 2017 ഒക്ടോബർ28നാണ് തന്റെ അറുപതുവർഷത്തെ പാട്ടുജീവിതത്തിൽ നിന്ന് വിരമിച്ചത്. അമ്മ മണമുള്ള പാട്ടുകൾ, താരാട്ടുപാട്ടുകൾ ഇവ പാടുന്നതിൽ ജാനകിയമ്മയുടെ ശബ്‍ദമായിരുന്നു മിക്ക സംഗീത സംവിധായകർക്കും താൽപര്യം. അതിനാൽ തന്നെ നിരവധി താരാട്ടുപാട്ടുകൾ ജാനകിയമ്മയുടെ ശബ്‍ദത്തിൽ നമുക്ക് ലഭിച്ചിട്ടുണ്ട്. ഓമനതിങ്കൾ കിടാവോ, രാരീരാരോ രാരീരാരോ, ആരാരോ ആരിരാരോ, ആഴക്കടലിന്റെ അങ്ങേകരയിലായ്, മാനത്തെ മാരികുറുമ്പേ തുടങ്ങി എത്രയെത്ര പാട്ടുകൾ. 10 കൽപനകൾ എന്ന സിനിമയിലെ 'അമ്മപ്പൂവിന്' എന്ന താരാട്ടുപാട്ടാണ് പാട്ടുലോകത്ത് നിന്ന് വിരമിക്കും മുമ്പ് ഒടുവിലായി ജാനകിയമ്മ പാടിയത്.

1938 ഏപ്രിൽ 23ന് ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിലാണ് എസ്.ജാനകി ജനിച്ചത്. ആയുർവേദ ഗുരുവായിരുന്ന ശ്രീരാമമൂർത്തി സിസ്റ്റ്ലയാണ് പിതാവ്. ബാല്യകാലം മുതൽ സംഗീതമായിരുന്നു എസ്.ജാനകിയുടെ ലോകം. ഒമ്പതാമത്തെ വയസ്സിലാണ് ആദ്യമായി ഒരു സ്റ്റേജിൽ ജാനകി പാട്ട് പാടിയത്. നാദസ്വരം വിദ്വാൻ പൈദിസ്വാമിയാണ് സംഗീതത്തിൽ ജാനകിയുടെ ആദ്യത്തെ ഗുരു. 1957-ലാണ് ജാനകിയമ്മ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തിയത്. 1959ൽ വി.രാമപ്രസാദ് എന്നയാളുമായി വിവാഹിതയായി. 1997 ൽ ഒരു ഹൃദയാഘാതത്തിൽ രാമപ്രസാദ് മരണമടഞ്ഞു. ഏകമകൻ മുരളീകൃഷ്ണയാണ്. മകനും ഭാര്യയ്ക്കും ഒപ്പം ഹൈദരാബാദിലാണ് ഇപ്പോൾ ജാനകിയമ്മ കഴിയുന്നത്.

തമിഴ് സിനിമകളിലായിരുന്നു ആദ്യമായി പാടിയിരുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിൽ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ’ എന്ന ഗാനത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തിയത്. തെന്നിന്ത്യൻ ഭാഷകളിലുൾപ്പെടെ ഇതുവരെ 17 ഭാഷകളിൽ ഗാനങ്ങൾ പാടിയിട്ടുണ്ട് ജാനകിയമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP