Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

മകനും കുടുംബാംഗങ്ങളും മറ്റു സ്ഥലങ്ങളിൽ കോവിഡ് നിരീക്ഷണത്തിൽ; വയോധിക കോവിഡ് ബാധിച്ച് മരിച്ചത് വീട്ടിൽ ചികിൽസയിൽ കഴിയവേ; മൃതദേഹം ദഹിപ്പിച്ചത് പള്ളി പരിസരത്ത്: ഭൗതികാവശിഷ്ടം കുടുംബ കല്ലറയിലേക്ക് മാറ്റി

മകനും കുടുംബാംഗങ്ങളും മറ്റു സ്ഥലങ്ങളിൽ കോവിഡ് നിരീക്ഷണത്തിൽ; വയോധിക കോവിഡ് ബാധിച്ച് മരിച്ചത് വീട്ടിൽ ചികിൽസയിൽ കഴിയവേ; മൃതദേഹം ദഹിപ്പിച്ചത് പള്ളി പരിസരത്ത്: ഭൗതികാവശിഷ്ടം കുടുംബ കല്ലറയിലേക്ക് മാറ്റി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം പള്ളി പരിസരത്ത് ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടം കുടുംബ കല്ലറയിലേക്ക് മാറ്റി. റാന്നി ഐത്തല കിഴക്കേമുറിയിൽ പരേതനായ ഡോ. കെഐ സഖറിയയുടെ ഭാര്യ അന്നമ്മയുടെ(85)മൃതദേഹമാണ് ബുധനാഴ്ച മൂന്നിന് ഐത്തല സെന്റ് കുറിയാക്കോസ് ക്നാനായ പള്ളി കോമ്പൗണ്ടിൽ ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടം കുടുംബ കല്ലറയിലേക്ക് മാറ്റിയത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിലാണ് ചികിൽസയിൽ കഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ട് രോഗം കലശലായപ്പോൾ റാന്നി താലൂക്കാശുപത്രിയിലേക്കു മാറ്റി. അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചു. കോഴഞ്ചേരിയിലെ ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പള്ളി വളപ്പിൽ ദഹിപ്പിച്ചത്.

മകനും മറ്റു ചില കുടുംബാംഗങ്ങളും കോവിഡ് ചികിത്സയ്ക്കായി ആശുപത്രികളിലും കെയർ സെന്ററുകളിലും കഴിഞ്ഞു വരവേയാണ് അന്നമ്മ മരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരുന്നു സംസ്‌കാരം. ചിങ്ങവനം കല്ലിശ്ശേരിൽ കുടുംബാംഗമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP