Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബവഴക്ക്: ഭാര്യ ഉറങ്ങി കിടന്ന മുറിക്ക് ഭർത്താവ് തീയിട്ടു; തീ നിയന്ത്രിക്കാൻ ശ്രമിച്ച മകൾക്കും പൊള്ളലേറ്റു; ആശുപത്രിയിലേക്ക് ഉള്ള യാത്രാമധ്യേ ഭാര്യ മരിച്ചതറിഞ്ഞ് ഭർത്താവ് തൂങ്ങിമരിച്ചു; സംശയരോഗം ദുരന്തത്തിൽ കലാശിച്ചത് തിരുവല്ല നെടുമ്പ്രത്ത്

കുടുംബവഴക്ക്: ഭാര്യ ഉറങ്ങി കിടന്ന മുറിക്ക് ഭർത്താവ് തീയിട്ടു;  തീ നിയന്ത്രിക്കാൻ ശ്രമിച്ച മകൾക്കും പൊള്ളലേറ്റു; ആശുപത്രിയിലേക്ക് ഉള്ള യാത്രാമധ്യേ ഭാര്യ മരിച്ചതറിഞ്ഞ് ഭർത്താവ് തൂങ്ങിമരിച്ചു; സംശയരോഗം ദുരന്തത്തിൽ കലാശിച്ചത് തിരുവല്ല നെടുമ്പ്രത്ത്

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ഭാര്യ ഉറങ്ങിക്കിടന്ന മുറിക്ക് ഭർത്താവ് തീയിട്ടു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മനസ്താപം തോന്നിയ ഭർത്താവ് വിടീന് സമീപം തൂങ്ങി മരിച്ചു. നെടുമ്പ്രം നാലൊന്നിൽപ്പടി പടിഞ്ഞാറ് തെക്കേവീട്ടിൽ മാത്തുക്കുട്ടി(63), ഭാര്യ സാറാമ്മ മാത്യു(59) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ രാത്രിയിൽ വഴക്കുണ്ടായരുന്നു. തുടർന്ന് സാറാമ്മ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടന്ന് ഉറങ്ങി. തൊട്ടടുത്ത മുറിയിൽ ഇവരുടെ മകൾ ലിജി മാത്യുവും ഉറക്കമായി. പുലർച്ചെ രണ്ടു മണിയോടെയാണ് ഉറങ്ങി കിടന്ന സാറാമ്മയുടെ ശരീരത്ത് മാത്തുക്കുട്ടി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടി വന്ന മകൾ ലിജിക്കും മാതാവിനെ രക്ഷിക്കാൻ നോക്കുന്നതിനിടെ പൊള്ളലേറ്റു.

80 ശതമാനം പൊള്ളലേറ്റ സാറാമ്മ പുലർച്ചെ 4.30 ന് വണ്ടാനം മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ മരിച്ചു. വിവരം അറിഞ്ഞതിന് പിന്നാലെ മാത്തുക്കുട്ടി വീടിനടുത്തുള്ള തോടിന്റെ കരയിലെ മരക്കൊമ്പിൽ കെട്ടിത്തൂങ്ങി മരിച്ചു.ഇയാളുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുളിക്കീഴ് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന പ്രാഥമിക വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP