Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ കുറ്റ വിമുക്തനായത് ഒമ്പത് വർഷത്തോളം വിചാരണത്തടവ് അനുഭവിച്ചിട്ട്; ഇപ്പോൾ ബംഗളുരു സ്‌ഫോടനക്കേസ് വിചാരണയും പത്താം വർഷത്തിലേക്കു കടക്കുന്നു; വിചാരണ പൂർത്തിയായ രണ്ടുകേസിലും പങ്കാളിത്തം തെളിയിക്കാനായില്ല; കടുത്ത പ്രമേഹവും അന്ധതയുമായി ജീവിതം ദുരിതത്തിൽ; അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ അതീവ ആശങ്കയെന്ന് കുടുംബം

കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ കുറ്റ വിമുക്തനായത് ഒമ്പത് വർഷത്തോളം വിചാരണത്തടവ് അനുഭവിച്ചിട്ട്; ഇപ്പോൾ ബംഗളുരു സ്‌ഫോടനക്കേസ് വിചാരണയും പത്താം വർഷത്തിലേക്കു കടക്കുന്നു; വിചാരണ പൂർത്തിയായ രണ്ടുകേസിലും പങ്കാളിത്തം തെളിയിക്കാനായില്ല; കടുത്ത പ്രമേഹവും അന്ധതയുമായി ജീവിതം ദുരിതത്തിൽ; അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ അതീവ ആശങ്കയെന്ന് കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: കോയമ്പത്തുർ സഫോടനക്കേസിൽ 9 വർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞ ശേഷം കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയാണ് അബ്ദൂൽ നാസർ മഅ്ദനി. ഇപ്പോഴിതാ ബംഗളുരു സ്‌ഫോടനക്കേസ് വിചാരണ പത്താം വർഷത്തിലേക്കു കടക്കുമ്പോൾ അബ്ദുൾനാസർ മഅദനിയുടെ ആരോഗ്യനില അതീവ ആശങ്കാജനകമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ശാരീരിക അവശതകൾക്കൊപ്പം അന്ധതയും പ്രമേഹവുമാണ് മഅദനിയെ അലട്ടുന്നത്. 2008-ൽ ബംഗളുരുവിൽ നടന്ന തുടർസ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് മഅദനിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ എട്ടിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളിൽ രണ്ടുപേർ മരിക്കുകയും ഇരുപതോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

2010-ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എട്ടിടത്ത് നടന്ന സ്‌ഫോടനങ്ങളിൽ ഓരോന്നും പ്രത്യേകമായാണ് വിചാരണ നടത്തുന്നത്. ഇവയിൽ രണ്ടു കേസുകളുടെ വിചാരണ മാത്രമാണ് പൂർത്തിയായത്. ഇതിൽ മഅദനിയുടെ പങ്കാളിത്തം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ശേഷിക്കുന്ന ആറു കേസുകളുടെ വിചാരണാ നടപടികളാണ് ഇഴയുന്നത്. സുരക്ഷാപ്രശ്‌നം പറഞ്ഞ് കേസിലെ മറ്റ് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് മടിക്കുന്നതാണ് കേസ് നീളാൻ കാരണമെന്ന് മഅദനിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

2013-ൽ അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം കിട്ടി കേരളത്തിൽ വന്നതൊഴിച്ചാൽ, പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷത്തെ തടവും ശേഷിച്ചകാലം വീട്ടുതടലിലുമാണ് മഅദനി. പ്രമേഹം കാരണം ഞരമ്പുകൾക്കു ബലക്ഷയം വന്ന് അവശനായ മഅദനിയെ ചികിത്സിക്കുന്നത് ഡോ. ഐസക് മത്തായിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ്. ഭാര്യ സൂഫിയ മാത്രമാണ് മഅദനിക്കൊപ്പമുള്ളത്. പക്ഷാഘാതംവന്ന പിതാവിനെ കാണണമെന്ന ആഗ്രഹം ബാക്കിയാണ്.കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ഒമ്പത് വർഷത്തോളം വിചാരണത്തടവുകാരനായിരുന്ന അബ്ദുൾ നാസർ മഅദനി പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP