Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രമാണ് കളിയിൽ ഉള്ളതെന്ന് വ്യക്തമാക്കി പിണറായിയുടെ പോസ്റ്റ്; കുട്ടികളെ ആപത്തിൽ പെടുത്തുന്ന ഗെയ്മിനെ കരുതിയിരിക്കാനും മുഖ്യമന്ത്രി; കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും എന്നാലും ജാഗ്രത വേണമെന്നും കേരള പൊലീസ്; ചിത്രങ്ങൾ അയച്ചു വെട്ടിലാക്കാൻ ആവില്ലെന്നും ആപ്പുകൾ സൂക്ഷിക്കണമെന്നും സൈബർ വാരിയേഴ്‌സ്; സോഷ്യൽ മീഡിയയെ വിറപ്പിച്ച് ജപ്പാനിൽ നിന്ന് വരുന്ന കില്ലർ ഗെയിം മോമോ

ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രമാണ് കളിയിൽ ഉള്ളതെന്ന് വ്യക്തമാക്കി പിണറായിയുടെ പോസ്റ്റ്; കുട്ടികളെ ആപത്തിൽ പെടുത്തുന്ന ഗെയ്മിനെ കരുതിയിരിക്കാനും മുഖ്യമന്ത്രി; കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും എന്നാലും ജാഗ്രത വേണമെന്നും കേരള പൊലീസ്; ചിത്രങ്ങൾ അയച്ചു വെട്ടിലാക്കാൻ ആവില്ലെന്നും ആപ്പുകൾ സൂക്ഷിക്കണമെന്നും സൈബർ വാരിയേഴ്‌സ്; സോഷ്യൽ മീഡിയയെ വിറപ്പിച്ച് ജപ്പാനിൽ നിന്ന് വരുന്ന കില്ലർ ഗെയിം മോമോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിങ്ങൾക്ക് അറിയാവുന്ന പെൺകുട്ടികളോട് പറയുക.. വാട്‌സാപ്പിൽ ഓട്ടോ വീഡിയോ ഡൗൺലോഡ് വേണ്ടെന്ന് എന്ന് ചില സന്ദേശങ്ങൾ. അവർ കുട്ടികളെ കുടുക്കുമെന്നും ബ്‌ളൂവെയിൽ ഗെയിം പോലെ മറ്റൊരു കൊലയാളി ഗെയിമും എത്തിയെന്ന് മറ്റു ചിലർ. രക്ഷപ്പെടാൻ വാട്‌സാപ്പിലെ സെറ്റിംഗുകൾ ഉടൻ മാറ്റാനും ഓട്ടോ ഡൗൺലോഡ് പോലുള്ള ഫീച്ചറുകൾ ഓഫാക്കാനും മുന്നറിയിപ്പുകൾ. - സോഷ്യൽ മീഡിയ വഴി പുതുതായി പ്രവഹിക്കുന്ന പുതിയ കൊലയാളി ഗെയിം 'മോമോ'യെ കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ.

ഇത്തരത്തിൽ നിരവധി തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിലും വാട്‌സ്ആപ്പിലും പ്രവഹിക്കുന്നതെങ്കിലും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാലും ആശങ്കയൊഴിയാതെയും വസ്തുതകൾ മനസ്സിലാക്കാതെയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് പലരും. ആശങ്ക വേണ്ടെന്ന് അധികൃതർ പറയുമ്പോഴും സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിക്കുകയാണ് മോമോ ഗെയിമിനെ പറ്റിയുള്ള വിശേഷങ്ങൾ. പൊടിപ്പും തൊങ്ങലുംവച്ച് ഭാവനാത്മകമായി, ഭീതിപരത്തുന്ന നിലയിലാണ് പ്രചരണങ്ങൾ.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മോമോ ഗെയിമിനെ പറ്റി കുറപ്പിട്ടതോടെ ഇക്കാര്യം കൂടുതൽ ചർച്ചയായി. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് പിണറായിയുടെ ഫേസ്‌ബുക്കിൽ മോമോ ഗെയിമിനെ പറ്റി പോസ്റ്റ് വന്നത്.

അത് ഇപ്രകാരം:

നിരവധി കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയ ബ്ലൂവെയിൽ ഗെയിമിനു ശേഷം സമാന സ്വഭാവ വിശേഷങ്ങളോട് കൂടിയ മറ്റൊരു ഗെയിം പ്രചരിക്കുന്നതായി സൈബർ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. വാട്‌സാപ്പ് വഴിയാണ് മോമൊ എന്ന ഈ കളി പ്രചരിക്കുന്നത്. കുട്ടികളുടെ ജീവനു തന്നെയാണ് ഇവിടെയും വെല്ലുവിളി.

ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രമാണ് മോമൊ എന്ന കളിയിലുള്ളത്. നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാൻ പറഞ്ഞുതരാം എന്നു പറഞ്ഞു കൊണ്ട് കളിയാരംഭിക്കുന്നത് കളിയിലേക്ക് ആളുകളെ ആകർഷിക്കാനാണ്. ഇതുവരെ നിരവധിപേർ ഈ ഗെയിമുമായി മുന്നോട്ട് പോകുന്നെണ്ടെന്നാണ് അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളിയുടെ ഗുരുതരമായ വശങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പല മാനസികാരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു.

കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളിൽ നിഷേധാത്മക ചിന്തകൾ ഉണർത്തുകയും തുടർന്നവർ ദേഹത്തു മുറിവുകൾ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കുട്ടികൾ ഇത്തരം ഗെയിമുകൾ കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ എല്ലാ രക്ഷിതാക്കളോടും ആവശ്യപ്പെടുന്നു. മൊബൈലിന്റേയും ഇന്റർനെറ്റിന്റെയും ലോകത്ത് നമ്മുടെ കുട്ടികൾ ശരിയായ ദിശയിലാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നമ്മുടെ സമൂഹത്തിനുണ്ട്.

ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ പോസ്റ്റ് വന്നതിന് മുമ്പുതന്നെ മോമോ ഗെയിമിനെ ചൊല്ലി ആശങ്കകൾ പങ്കുവച്ച്് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാന പൊലീസിന്റെ വിഭാഗമായ സൈബർ ഡോമും സൈബർ രംഗത്തെ മോശം പ്രവണതകൾക്ക് എതിരെ പോരാടുന്ന കേരള സൈബർ വാരിയേഴ്‌സും പ്രതികരിച്ചിട്ടുണ്ട്. എന്നാലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ മോമോ എന്ന 'കില്ലർ ഗെയിമിനെ' പറ്റി പ്രചരണങ്ങൾ സജീവമാകുകയാണ്. വ്യാജവാർത്തകൾ വരുന്നുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് സൈബർ ഡോം നൽകുന്ന മുന്നറിയിപ്പ്. കേരളത്തിൽ ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാലും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കൾ കരുതിയിരിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

കേരള പൊലീസിന്റെ പ്രതികരണം:

സമാനമായ രീതിയിലാണ് സൈബർ വാരിയേഴ്‌സും പ്രതികരിച്ചിട്ടുള്ളത്. ഇത്തരത്തിൽ ചിത്രങ്ങൾ വഴി കുട്ടികളെ കീഴടക്കാൻ ആകില്ലെന്നും എന്നാൽ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, ഇത്തരത്തിൽ മൊബൈൽ ആപ്പുകൾ സൃഷ്ടിച്ച് അവ ഇൻസ്റ്റാൾ ചെയ്യിക്കാൻ നിർബന്ധിക്കുന്ന സാഹചര്യം ഉണ്ടാകാമെന്നും അതിനെതിരെ കരുതലോടെയിരിക്കണമെന്നും സൈബർ വാരിയേഴ്‌സ് മുന്നറിയിപ്പ് നൽകുന്നു.

സൈബർ വാരിയേഴ്‌സിന്റെ പ്രതികരണം:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP