Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

'തേപ്പ്' കിട്ടിയാലുള്ള ഡിപ്രഷൻ തൊട്ട് ലൈംഗിക ബലഹീനതകൾക്കു വരെ കൗൺസലിങ്; മിക്കവരുടെയും സ്പെഷ്യലൈസേഷൻ സ്ത്രീകളുടെ മനഃശാസ്ത്രവും ലൈഗിക വിദ്യാഭ്യാസവും; മോട്ടിവേഷൻ ക്ലാസുകളും മദ്യപാനം നിർത്തലും പ്രധാന വരുമാന മാർഗം; മൂന്നാഴ്‌ച്ച കൊണ്ട് തപാൽ വഴി പഠിക്കാവുന്ന കോഴ്സുകളും നിരവധി; അശ്ലീല വീഡിയോയിൽ അടിമേടിച്ച വ്യാജ ഡോക്ടർ വിജയ് പി. നായർ ഒറ്റക്കല്ല; നവമാധ്യമങ്ങളിൽ വ്യാജ ക്ലിനിക്കൽ സെക്കോളജിസ്റ്റുകൾ നിറയുമ്പോൾ

'തേപ്പ്' കിട്ടിയാലുള്ള ഡിപ്രഷൻ തൊട്ട് ലൈംഗിക ബലഹീനതകൾക്കു വരെ കൗൺസലിങ്; മിക്കവരുടെയും സ്പെഷ്യലൈസേഷൻ സ്ത്രീകളുടെ മനഃശാസ്ത്രവും ലൈഗിക വിദ്യാഭ്യാസവും; മോട്ടിവേഷൻ ക്ലാസുകളും മദ്യപാനം നിർത്തലും പ്രധാന വരുമാന മാർഗം; മൂന്നാഴ്‌ച്ച കൊണ്ട് തപാൽ വഴി പഠിക്കാവുന്ന കോഴ്സുകളും നിരവധി; അശ്ലീല വീഡിയോയിൽ അടിമേടിച്ച വ്യാജ ഡോക്ടർ വിജയ് പി. നായർ ഒറ്റക്കല്ല; നവമാധ്യമങ്ങളിൽ വ്യാജ ക്ലിനിക്കൽ സെക്കോളജിസ്റ്റുകൾ നിറയുമ്പോൾ

എം മാധവദാസ്

കോഴിക്കോട്: സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ വീഡിയോ ചെയ്ത് അടിമേടിച്ച വിജയ് പി നായർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്നതും ഡോക്ടറേറ്റ് ഉണ്ടെന്നതും വ്യാജമാണെന്ന് കണ്ടെത്തിയതോടെ വ്യാജ സൈക്കോളജിസ്റ്റുകളെ കണ്ടെത്തണം എന്നും ആവശ്യവും ഉയരുന്നു. ഇതുസംബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് തന്നെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. വന്ന് വന്ന് മൂന്നുമാസം കൊണ്ട് തപ്പാൽ വഴി പഠിക്കാവുന്ന രീതിയിൽ ഇത്തരം കോഴ്സുകൾ നടക്കുന്നുണ്ട്. റിഹാബിലിറ്റേഷൻ കൗൺസിലിൽ ഓഫ് ഇന്ത്യയിൽ രജിസ്‌ട്രേഷനുള്ളവർക്കു മാത്രമേ ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്ന പേര് ഉപയോഗിക്കാൻ കഴിയു. വിജയ് പി നായർക്കു രജിസ്‌ട്രേഷനില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അറിയിച്ചിട്ടുണ്ട്.

പക്ഷേ നവമാധ്യമങ്ങളിൽ ഇത്തരം വ്യാജന്മ്മാർ നിരവധിയാണ്. ഇതിൽ മക്കവരും തങ്ങളുടെ അശ്ളീല വീഡിയോകൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ മറവിൽ ഇട്ട് ഹിറ്റ് കൂട്ടി യ്യട്യൂബിൽനിന്ന് വരുമാനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സ്വയംഭോഗം തൊട്ട് പങ്കാളിയുടെ സംതൃപ്തിവരെ ഇവർ ചർച്ചയാക്കുന്നു. മിക്കവരുടെ സ്ഷ്യെലൈസേഷൻ തന്നെ സ്ത്രീ മനഃശാസ്ത്രമാണ്. പ്രണയഭംഗം ഉണ്ടായാൽ എങ്ങനെ ഡിപ്രഷൻ മറികടക്കാം എന്നതടക്കമുള്ള വിവിധ വിഷയങ്ങളാണ് ഇവർ കൈകാര്യം ചെയ്യുന്നത്. മോട്ടിവേഷൻ ക്ലാസുകളും മദ്യപാനം നിർത്തലും പ്രധാന വരുമാന മാർഗം. പക്ഷേ ഇത്തരം കാര്യങ്ങൾ പറയാനുള്ള യാതൊരു ശാസ്ത്രീയ അറിവും ഇവർക്കില്ല. മദ്യപാനം നിർത്താനായി ഇത്തരക്കാർ അരച്ചുകലക്കിക്കൊടുക്കുന്ന പല സാധനങ്ങളും അങ്ങേയറ്റം ദോഷകരവുമാണ്്

അതിനിടെ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് ആവശ്യപ്പെട്ടു. 'ക്ലിനിക്കൽ സൈക്കോളജിസ്റ്റ്' എന്ന പേര് ഇയാൾ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ക്ലിനിക്കൽ സൈക്കോളജിയിൽ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകൾക്കു വിശ്വാസ്യത കൂട്ടാനായി ഇയാൾ പറയുന്നത്.

സംഭവത്തിൽ റിഹാബിലിറ്റേഷൻ കൗൺസിലിനും സംസ്ഥാന സർക്കാരിനും പരാതി നൽകുമെന്നും ഇതിൽ നടപടിയുണ്ടായില്ലെങ്കിൽ മറ്റു നിയമവഴികൾ തേടുമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരളാ ചാപ്റ്റർ അധികൃതർ പറഞ്ഞു. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ പ്രവർത്തികൾ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ പ്രഫഷനെ തന്നെ ബാധിക്കുന്നതാണ്. നിരവധി പേരാണ് അംഗീകാരമില്ലാതിരുന്നിട്ടും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുന്നതെന്നും ഇവർ പറഞ്ഞു.

ക്ലിനിക്കൽ സൈക്കോളജിയിൽ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് വിജയ് പി നായർ അകാശപ്പെട്ടിരുന്നത്. എന്നാൽ ഇയാൾക്ക് പി.എച്ച്.ഡി ബിരുദം നൽകിയ ചെന്നൈയിലെ ഗ്ലോബൽ പീസ് യൂണിവേഴ്സിറ്റി ചെന്നൈയിലോ പരിസരങ്ങളിലോ ഇല്ലെന്നാണ് റിപ്പോർട്ട്.ആകെയുള്ള വെബ് സൈറ്റിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യുജിസിയുടേയോ അനുമതിയില്ലെന്നും പറയുന്നു.വിജയ് പി നായരെ കരിമഷി പ്രയോഗം നടത്തിയ അതേ ദിവസം തന്നെ ബെംഗളൂരിൽ ഇന്റർനാഷണൽ ഗ്ലോബൽ പീസ് യൂണിവേഴ്സിറ്റി നടത്തിയ ഡോക്ടറേറ്റ് വിതരണം പൊലീസ് തടഞ്ഞു. ഹുൻസൂർ റോഡിലെ രുചി ദ പ്രിൻസ് ഹോട്ടലിൽ നടത്താനിരുന്ന വിതരണ വേദിയിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ട് ഉണ്ട്.

കപട ഡോക്ടർമാരെ എങ്ങനെ തിരച്ചറിയാം

ഇതിനു പിന്നാല എന്താണ് സൈക്കോളജിയെന്നും സൈക്കോളജിസ്റ്റെന്നും വിശദമാക്കി ഈ മേഖലയിലെ നിരവധി വിദഗ്ദ്ധർ രംഗത്ത് എത്തിയിരുന്നു. സൈക്കോളജിസ്റ്റ് ദീപ മേരി തോമസ് ഫേസ്‌ബുക്കിൽ ഇങ്ങനെ പ്രതികരിക്കുന്നു. ദീപ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂർണരൂപം:

വിജയ് പി. നായർ എന്നൊരാൾ MSc Applied സൈക്കോളജി പഠിച്ചു എന്നു പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്നു പറയുന്നു. ഹോണററി ഡോക്ടറേറ്റ് ഉണ്ടന്ന് പറയുന്നു. പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്. അത് ഓർത്തെടുത്ത് പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ്.ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല. ഇതു പോലെയുള്ള ഒരുപാട് വിദഗ്ദ്ധർ യൂട്യൂബിൽ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്. ഏറ്റവും പ്രധാന മാനസിക പ്രശ്നം സ്ത്രീകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടുള്ളത് ആയതു കൊണ്ട് മിക്കവരുടെയും സ്പെഷ്യലൈസേഷൻ നഖവും മുടിയും മൂക്കിന്റെ നീളം എന്നു തുടങ്ങി നോക്കാൻ പറ്റുന്നതും കാണാൻ പറ്റാത്തതുമായ കുറേ കാര്യങ്ങൾ അളന്ന് സ്ത്രീകൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കലാണ്.

വേറെ ചിലരുടെ സ്പെഷ്യലൈസേഷൻ പ്രേമത്തിലാണ്. പിണങ്ങിപ്പോയ കാമുകനെ/ കാമുകിയെ തിരിച്ചു കൊണ്ടരാനുള്ള വൈവിധ്യമാർന്ന രീതികൾ, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയേയോ ആകർഷിച്ച് പ്രേമിപ്പിക്കാനുള്ള ടിപ്സ്. പിന്നെ കുറച്ചും കൂടി കൂടിയ ഇനമാണ്. അവര് ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി പോലുള്ളതെല്ലാം കൗൺസലിങ് നൽകി ചികിത്സിച്ചങ്ങ് മാറ്റിക്കളയും. സൈക്കോളജി എന്നെഴുതാൻ അറിയാത്തവർ മുതൽ ഏതെങ്കിലും പേരോർത്തെടുക്കാൻ പറ്റാത്ത യൂണിവേഴ്സിറ്റികളിൽനിന്ന് തപാൽ വഴി മൂന്നു മണിക്കൂർ മുതൽ മൂന്നു മാസം വരെയുള്ള ഏതെങ്കിലും കോഴ്സ് ചെയ്തവരും ഹോണററി PhD ഉള്ളവരുമൊക്കെയുണ്ട്.

ഇത്തരം വ്യാജ മനഃശാസ്ത്രജ്ഞർക്കെതിരേ പലരീതിയിൽ പ്രതികരിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇവിടെയില്ല. അതുകൊണ്ട് നിലവിൽ മാനസികാരോഗ്യ സേവനങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നവരും അല്ലാത്തവരും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുക.

കൗൺസലിങ്, സൈക്കോ തെറാപ്പി എന്നിവ ചെയ്യാനുള്ള അടിസ്ഥാന യോഗ്യത സ്വന്തമായുള്ള നാക്ക്, നാണം ബോധം എന്നിവ ഇല്ലായ്മ, കോട്ടിടൽ, പുതപ്പ് പുതയ്ക്കൽ, സ്വന്തമായി യുട്യൂബ് ചാനൽ, വായിൽ തോന്നിയത് പറയാനുള്ള കഴിവ് എന്നിവയല്ല. കൃത്യമായ വിദ്യാഭ്യാസ യോഗ്യതകളും പരിശീലനവും ഇതിന് ആവശ്യമുണ്ട്. അതുകൊണ്ട് സൈക്കോളജിസ്റ്റെന്നോ ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്നോ, തെറാപ്പിസ്റ്റെന്നോ, സൈക്കോളജിക്കൽ കൗൺസിലർ എന്നൊക്കെ പേരും വച്ചിരിക്കുന്നവരോട് (വെറൈറ്റി പേരുകൾ വേറെയുമുണ്ട് ) അവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുക, പഠിച്ച സ്ഥാപനത്തെക്കുറിച്ച് ചോദിക്കുക. പേരോർമയില്ലാത്ത സ്ഥാപനമോ, ഭൂപടത്തിൽ ഇല്ലാത്ത സർവ്വകലാശാലയോ ഒക്കെ ആണേൽ സ്വന്തം മാനസികാരോഗ്യവും കൊണ്ട് ഉള്ള നേരത്തെ തിരിച്ചു പോരുക.

മൂന്നാഴ്ച കൊണ്ടോ മൂന്നു മാസം കൊണ്ടോ രണ്ടു കൊല്ലം കൊണ്ടോ പഠിച്ച് കൗൺസിലർ ആവാം എന്ന് കരുതി പഠനം തുടങ്ങിയവരോടും പറയാനുള്ളത് നിങ്ങൾ കാണുന്നതും കേൾക്കുന്നതും ഇനി കാണാൻ പോകുന്നതുമല്ല ഈ പറഞ്ഞതൊന്നും. മാനസികാരോഗ്യ മേഖലയിലെ പ്രഫഷണൽ സർവ്വീസുകളെക്കുറിച്ചും യോഗ്യരായ പ്രഫഷണൽസിനെക്കുറിച്ചും ഒന്നു വായിച്ചറിഞ്ഞ് വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

1. സൈക്യാട്രിസ്റ്റ്: മെഡിക്കൽ ബിരുദവും സൈക്യാട്രിയിലുള്ള PG ബിരുദമോ , ഡിപ്ലോമയോ.
2 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള മനഃശ്ശാസ്ത്രത്തിലെ പി.ജി ബിരുദം. RCI അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിയിലെ MPhil / അല്ലെങ്കിൽ sPy D. R CI അംഗീകാരമുള്ള PDCP കോഴ്സുകൾ കഴിഞ്ഞ അസോസിയേറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ
3. സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സ് : ങടണ, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സൈക്യാട്രിക് സോഷ്യൽ വർക്കിലെ ങജവശഹ.
4. ഗവ: അംഗീകൃത ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ ചികിത്സാ എന്നിവയിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർ
5. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് : അംഗീകൃത സർവ്വകലാശാലകളിൽ നിന്നും മനഃശ്ശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദം.

അപ്പൊ പറഞ്ഞു വന്നത് ഇത്രേയുള്ളൂ ഈ കൗൺസിലിങ് എന്ന കാര്യം കൊടുക്കാൻ ചുരുങ്ങിയത് 5 കൊല്ലം പഠിക്കണം. അതിനു പുറമെ പരിശീലനം വേറേം വേണം.ഇനി മന:ശ്ശാസ്ത്ര വിദ്യാർത്ഥികളോട്, നാടു മൊത്തം വ്യാജന്മാരാണേന്ന് പറഞ്ഞ് കരയാതെ അവനവന്റെ സ്‌കില്ലും കോംപീറ്റൻസിയും വളർത്തി ക്വാളിറ്റി സർവീസു നൽകുക.ഇനി ആദ്യം പറഞ്ഞ കാറ്റഗറി വിദഗ്ധരുടെ വിഡിയോകൾ കാണുന്ന, അന്ധമായി വിശ്വസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളോട്, എത്രയും പെട്ടന്ന് ശരിയായ പ്രഫഷണലുകളെ കാണുക. വേണ്ട സഹായം സ്വീകരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP