Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലുമിനിയം പാത്രത്തിൽ ഭക്ഷണം ഉണ്ടാക്കിയാൽ കാൻസർ വരുമോ? സോഷ്യൽ മീഡിയയിൽ പ്രചരണം കനത്തതോടെ ആർസിസി ഡോക്ടറുടെ പേരിൽ അന്ന അലുമിനിയത്തിന്റെ പത്രപ്പരസ്യം; കച്ചവടം കൊഴുപ്പിക്കാൻ കമ്പനിയുടെ പേര് രഹസ്യമാക്കി വച്ച് നടത്തിയ പരസ്യത്തിനെതിരെ നിയമ നടപടി എടുക്കുമെന്ന് ആർസിസി

അലുമിനിയം പാത്രത്തിൽ ഭക്ഷണം ഉണ്ടാക്കിയാൽ കാൻസർ വരുമോ? സോഷ്യൽ മീഡിയയിൽ പ്രചരണം കനത്തതോടെ ആർസിസി ഡോക്ടറുടെ പേരിൽ അന്ന അലുമിനിയത്തിന്റെ പത്രപ്പരസ്യം; കച്ചവടം കൊഴുപ്പിക്കാൻ കമ്പനിയുടെ പേര് രഹസ്യമാക്കി വച്ച് നടത്തിയ പരസ്യത്തിനെതിരെ നിയമ നടപടി എടുക്കുമെന്ന് ആർസിസി

അരുൺ ജയകുമാർ

തിരുവനന്തപുരം: ആർസിസിയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ അന്നാ അലുമിനിയം അധികൃതരെ നേരിട്ട് വിളിച്ച് വരുത്തി ശകാരിച്ച് ആർസിസി. സംഭവത്തിൽ അന്ന അലുമിനിയത്തിനെതിരെ നിയമനടപടിയുമായി നീങ്ങാൻ ഒരുങ്ങുകയാണ് ആർസിസി അധികൃതർ. അലുമിനിയം പാത്രത്തിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ചാൽ ക്യാൻസർ വരുമെന്നും പരമാവധി ഇത് ഒഴിവാക്കണമെന്നും കാണിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ആർസിസി ഡോക്ടർമാരുടേതെന്ന രീതിയിൽ സന്ദേശങ്ങൾ നിരവധി പാറി നടന്നു. ഇതോടെ അലുമിനിയം പാത്രങ്ങൾ ഉൽപാദിപ്പിക്കുകയും അതിന്റെ വ്യാപരം നടത്തുകും ചെയ്യുന്ന കമ്പനികൾക്ക് വൻ നഷ്ടവും ഉണ്ടായി. ബിസിനസിൽ ഇടിവ് വന്നപ്പോൾ അലുമിനിയം പാത്ര കമ്പിനികൾ കണ്ട മാർഗമാകട്ടെ ആർസിസി തന്നെ നൽകിയതെന്ന് തോന്നുന്ന വിധത്തിൽ അലുമിനിയം പാത്രങ്ങൾ പ്രശ്നക്കാരല്ലെന്ന് വാദിക്കുന്ന മുഴുനീളൻ പരസ്യം പത്രങ്ങളുടെ മുൻ പേജിൽ തന്നെ നൽകുക എന്നതായിരുന്നു.ഇതിനായി ആർസിസിയിൽ നിന്നും ലഭിച്ച ഒരു കത്തും പരസ്യത്തിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അലുമിനിയം കമ്പനിയായ അന്നാ അലുമിനിയമാണ് പരസ്യം നൽകിയിരിക്കുന്നത്. സാമൂഹ്യ മാദ്യമങ്ങളിലെ പ്രചരണങ്ങൾ വർദ്ധിച്ചതോടെയാണ് ആർസിസിയിൽ നിന്നും ലഭിച്ച കത്തുമായി അന്ന അലുമിനിയം പരസ്യം നൽകിയത്. പരസ്യം വായിക്കുന്ന ഏതൊരാൾക്കും അത് ആർസിസി തന്നെ നൽകിയതാണെന്നേ പ്രഥമ ദൃഷ്ടിയിൽ തോന്നുകയുള്ളു. എന്നാൽ ഇത്തരമൊരു പരസ്യം പ്രസിദ്ധീകരിക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പരസ്യം ആർസിസി നൽകിയതല്ലെന്നും ഇടിവ് സംഭവിച്ച കച്ചവടം വീണ്ടും കൊഴുപ്പിക്കാൻ അന്ന അലുമിനിയം കണ്ട മാർഗമാണെന്നും മനസ്സിലായത്.

മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളിൽ മുൻ പേജിൽ തന്നെ പരസ്യം പ്രത്യക്ഷപ്പെട്ടു. റീജിയണൽ ക്യാൻസർ സെന്ററിന്റെ പേരിൽ അലുമിനിയം പാത്രങ്ങൾക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ആർസിസി അറിയിച്ചു എന്നാണ് തലക്കെട്ട്. പരസ്യം കണ്ടാൽ ആർസിസി തന്നെ നേരിട്ട് നൽകിയതാണെന്ന് തോന്നുന്ന വിധത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരസ്യം നൽകിയത് തങ്ങളല്ലെന്നും തങ്ങളുടെ പരസ്യമാണെന്ന് തോന്നും വിധം അന്ന അലുമിനിയം തന്നെ നൽകിയ പരസ്യമാണെന്നും ആർസിസി പബ്ലിക്ക് റിലേഷൻസ് വകുപ്പ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അലുമിനിയം പാത്രമുപയോഗിച്ചാൽ ക്യാൻസർ വരുമെന്ന രീതിയിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ സന്ദേശങ്ങൾ വർദ്ധിച്ചതോടെയാണ് അന്ന അലുമിനിയം ഈ വിഷയങ്ങൾ ശരിയാണോ എന്ന് അന്വേഷിച്ച്കൊണ്ട് ആർ.സി.സിക്ക് കത്തെഴുതിയത്. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നും ആർസിസി ഡോക്ടർമാരുടെ അഭിപ്രായം എന്ന രീതിയിൽ വരുന്ന വാർത്തകൾക്ക് ആർസിസിയുമായി ബന്ധമില്ലെന്നും റീജിയണൽ ക്യാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ ഡബ്ല്യു ഡബ്ല്യു ഡബ്ല്യു. ആർസിസിടിവി എം.ഓർഗിൽ (www.rcctvm.org)  വരുന്ന വിവരങ്ങൾക്ക് മാത്രമേ ഉത്തരവാദിത്വമുള്ളൂവെന്ന മറുപടിയാണ് അന്ന അലുമിനിയത്തിന് ഈ മാസം 7ാം തീയതി നൽകിയ മറുപടിയിൽ പറയുന്നത്.

ആർസിസി നൽകിയ ഈ കത്തും ചേർത്താണ് അന്ന അലുമിനിയം ഇന്നത്തെ ദിനപത്രങ്ങളിൽ പരസ്യം നൽകിയതും. അന്ന അലുമിനിയനമാണ് പരസ്യം നൽകിയതെന്ന് പരസ്യത്തിൽ ഒരു സ്ഥലത്തും പറയുന്നുണ്ടായിരുന്നില്ല. മാത്രമല്ല ആർസിസി നൽകിയ കത്തിന്റെയൊപ്പം നിത്യേന ജീവിതത്തിൽ അലുമിനിയം ഉപയോഗിക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ആർസിസി നൽകിയ കത്തിന്റെയൊപ്പം ഇത്തരം വാചകങ്ങൾ കൂടി ചേർത്തത് അന്ന അലുമിനിയം അധികൃതരെ നേരിട്ട് വിളിച്ച് വരുത്തിയാണ് ആർസിസി ചോദ്യം ചെയ്തത്.



അലുമിനിയിമം പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് ക്യാൻസർ വർദ്ധിപ്പിക്കുമെന്ന സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചരണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന കത്താണ് ആർസിസി അന്ന അലുമിനിയം കമ്പനിക്ക് നൽകിയതെന്നും അതിൽ ആർസിസി പറയാത്ത കാര്യങ്ങളും ചേർത്ത് പൊതു ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് പരസ്യം നൽകിയിരിക്കുന്നതെന്നും ആർസിസി അധികൃതർ മറുനാടനോട് പറഞ്ഞു.

അലുമിനിയം പാത്രങ്ങൾ ഉപയോഗിച്ചാൽ ക്യാൻസർ ബാധിക്കാൻ സാധ്യതയുണ്ടോ ?

അലുമിനിയം പാത്രങ്ങളിൽ സൂക്ഷിച്ച ഭക്ഷണം കഴിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത എത്ത്രതോലം ഉയർത്തുമെന്ന ഞങ്ങളുടെ ചോദ്യത്തിന് അത്തരമൊരു വിഷയത്തെക്കുറിച്ച് പഠനം നടത്തുന്നത് പോലും അപ്രായോഗികമാണെന്നാണ് തിരുവനന്തപുരം ആർസിസിയിലെ ഒരു മുതിർന്ന അദ്ധ്യാപകൻ പറഞ്ഞത്. ഒന്നാമതായി ഒരു അലുമിനിയം പാത്രത്തിൽ നാം സ്ഥിരമായി സൂക്ഷിക്കുന്നത് ഒരേ ഭക്ഷണ പദാർഥമല്ല. മാത്രമല്ല ഒരാൾക്ക് ക്യാൻസർ വരുന്നത് അലുമിനിയം പാത്രത്തിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രമാമോ എന്ന് കണ്ടെത്തുന്നതിനായി അയാൾ കഴിച്ച ഭക്ഷണ പദാർഥങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കേമ്ടി വരും. ഒരു മനുഷ്യൻ കഴിച്ച എല്ലാ ഭക്ഷണത്തിന്റേയും പരിശോധന നടത്താൻ കഴിയില്ലല്ലോ. മറ്റൊരു മാർഗം എന്നത് അലുമിനിയം പാത്രത്തിൽ മാത്രം ഭക്ഷമം കഴിക്കുന്ന ഒരാളെയും മറ്റ് പാത്രങ്ങളിൽ കഴിക്കുന്ന ഒരാളേയും താരതമ്യം ചെയ്ത് പരിശോധിക്കുക എന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP