Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

തൊട്ടാൽ കുടുംബം വരെ കാച്ചികളയുന്ന ഇത്തിരികുഞ്ഞന്മാർ; കൂട്ടമായി എത്തി ഇരതേടൽ മുതൽ കൂട്ടമായുള്ള ജീവിതരീതിയും; അടുത്ത തലമുറയെ സൃഷ്ടിക്കുന്നത് രാഞ്ജി ഉറുമ്പ് മാത്രം; ഭക്ഷണത്തിനും കൂട്കൂട്ടാനും തോഴിമാരായി പെണ്ണുറുമ്പുകൾ; ആൺ ഉറുമ്പുകളുടെ ജോലി ഇരതേടലും പരിപാലനവും; ഇത്തരിക്കുഞ്ഞന്മാരായ ഉറുമ്പുകളുടെ ഒത്തിരി കാര്യങ്ങൾ അറിയാം

മറുനാടൻ ഡെസ്‌ക്‌

കൂട്ടമായി എത്തി കൂട്ടായി താമസിച്ച് ഒരു കൂരയിൽ ഒന്നിച്ച് കഴിയുന്ന ജീവവർഗം. സംഘകാലഘട്ടത്തിലെ മനുഷ്യരാശിയുടെ കൂടിച്ചേർന്നുള്ള ആവാസരീതിക്ക് ഉദാഹരണം കൂടിയാണ് ഈ ഉറുമ്പുകളുടെ ജീവിതം. ഉറുമ്പിൻ കൂട്ടത്തെ ആക്രമിച്ചാലും ജീവൻ പോയാലും കൂട്ടമായി എത്തി ആക്രമിക്കുന്നതാണ് ഇവരുടെ രീതി. ലോകത്ത് ഇന്നും നിലനിൽക്കുന് അന്റാർട്ടിക്കയൊഴികെ ഏഷ്യയിലും ആഫ്രിക്കയിലും തുടങ്ങി എല്ലാ വൻകരയിലും ജീവിക്കുന്ന ഈ കുഞ്ഞൻ ജീവിയെക്കുറിച്ച് ചില വിശേഷങ്ങളറിയാം.

ലോകത്തുടനീളം 12,000-ത്തിൽപ്പരം ഉറുമ്പു വർഗങ്ങളുണ്ടെന്നാണ് കണക്ക്. ആറുകാലുള്ള ഇവ ഷഡ്പദങ്ങളുടെ ഗണത്തിലാണ് പെടുന്നത്. പൊതുവേ കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. കോളനികളെന്നാണ് ഇവരുടെ വാസസ്ഥലം അറിയപ്പെടുന്നത്. ഓരോ കോളനിയിലും ഒരു രാജ്ഞി ഉറുമ്പുണ്ടാകും. പുതിയ തലമുറയ്ക്ക് ജന്മം നൽകാനുള്ള കഴിവ് ഈ റാണിക്ക് മാത്രമാണുണ്ടാവുക. ഈ റാണി ജന്മം നൽകുന്ന ഉറുമ്പിൻ കുഞ്ഞുങ്ങളെ നോക്കി വളർത്തുകയാണ് മറ്റ് പെൺ ഉറുമ്പുകളുടെ കർത്തവ്യം. ഇവർ ജോലിക്കാരെന്ന് അറിയപ്പെടുന്നു. ഇത്തരം ജോലിക്കാരാണ് ഭക്ഷണം കണ്ടെത്തുന്നതും കൂട് ഭംഗിയാക്കി വെക്കുന്നതുമെല്ലാം. രാജ്ഞിയുമായി ഇണ ചേരുക മാത്രമാണ് ആൺ ഉറുമ്പുകളുടെ ജോലി. ഇവയ്ക്ക് ചിറകുകളുമുണ്ടാകും.

നൂറുദശലക്ഷം വർഷങ്ങൾ മുൻപേ ഉറുമ്പുകൾ ഭൂമിയിൽ ജീവിച്ചിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. സ്വന്തം ശരീരത്തിനേക്കാൾ 20 മടങ്ങ് അധികഭാഗം ഉയർത്താൻ കഴിയുമെന്നത് ഇവരുടെ പ്രത്യേകതയാണ്. നല്ല ഭാരമുള്ള വസ്തുക്കൾ കൂട്ടമായി ഉയർത്താനുള്ള കഴിവും ഇവയ്ക്കുണ്ട്. ഇത്രയൊക്കെ പണിയെടുക്കുന്നുണ്ടെങ്കിലും ഇവ ഉറങ്ങാറില്ലെന്നതാണ് വസ്തുത. ചെവികളില്ലാത്ത ജീവികളാണ് ഉറുമ്പുകൾ. തറയിലുണ്ടാകുന്ന കമ്പനങ്ങൾ വഴിയാണ് ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ ഇവ ' കേൾക്കുന്നത്'. ചെവിക്ക് പുറമേ ഇവർക്ക് ശ്വസിക്കാൻ ശ്വാസകോശവുമില്ല. ശരീരത്തിലെ ചെറു സുഷിരങ്ങളിലൂടെ ഓക്‌സിജൻ വലിച്ചെടുത്തും കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളിയുമാണ് ഇവ ശ്വസിക്കുന്നത്. ചിലയിനം ഉറുമ്പുകൾക്ക് കാഴ്ചശക്തിയുമുണ്ടാകാറില്ല.

ഭക്ഷണം തിരഞ്ഞ് എത്ര ദൂരം വേണമെങ്കിലും ഇവ യാത്ര ചെയ്യും. യാത്ര ചെയ്ത വഴി മറ്റ് ഉറുമ്പുകൾക്ക് കാണിച്ചു കൊടുക്കാനായി ഫെറമോണുകളെന്ന രാസവസ്തു പുറപ്പെടുവിക്കുന്ന ശീലവും ഉറുമ്പുകൾക്കുണ്ട്. ഇതിന് പുറമേ അപകടങ്ങളെപ്പറ്റി അറിയിക്കാനും ഭക്ഷണസ്രോതസ്സുകൾ കാണിച്ചു കൊടുക്കാനുമെല്ലാം ഈ ഫെറമോണുകൾ ഉപയോഗപ്പെടുത്താറുണ്ടിവ. തലയുടെ ഭാഗത്തായുള്ള ആന്റിനകൾ വഴിയും ഇവ ആശയവിനിമയം നടത്താറുണ്ട്. പാറ്റ, ചിത്രശലഭം തുടങ്ങിയ ചെറുജീവികളെ മുതൽ അരി, പഞ്ചസാര എന്നീ വസ്തുക്കൾ വരെ ഭക്ഷണമാക്കുന്ന ഇവ മിശ്രഭുക്കുകളാണ്.

ഭക്ഷ്യവസ്തുക്കൾ ചവച്ചരച്ച് കഴിക്കാൻ ഉറുമ്പുകൾക്കാവില്ല. അതിനാൽത്തന്നെ ഭക്ഷ്യവസ്തുക്കളിലെ സത്ത് വലിച്ചെടുത്ത് ബാക്കിഭാഗം ഉപേക്ഷിച്ച് പോകുകയാണ് ഇവയുടെ പതിവ്. റാണി ഉറുമ്പ് മരിച്ചാൽ കോളനി മുഴുവൻ മരിക്കും. 30 വർഷം വരെ റാണി ഉറുമ്പുകൾ ജീവിക്കാറുണ്ട്. സാധാരണ ഉറുമ്പുകൾ 1-3 വർഷം വരെയും ജീവിക്കും. അഞ്ചോ ആറോ ആഴ്ചകളാണ് ആൺ ഉറുമ്പുകളുടെ പരമാവധി ആയുസ്സ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP