Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ

ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: മാസങ്ങൾക്കു മുമ്പ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാൻ കൊല്ലം സ്വദേശിയായ 25കാരൻ, സുഹൃത്തിനോടൊപ്പം എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തു, മണിക്കൂറുകൾക്ക് ശേഷം കാമുകനെ കാണാൻ കോളജ് വിദ്യാർത്ഥിയായ കാമുകി ലോഡ്ജിലുമെത്തി. കോളേജ് യൂണിഫോമിലെത്തിയ പെൺകുട്ടി ലോഡ്ജിലേക്കുവരുന്നതുകണ്ട നാട്ടുകാരിൽ ചിലർ ഇവരെ പിന്തുടർന്നു, തുടർന്ന് പെൺകുട്ടി യുവാവ് പറഞ്ഞതനുസരിച്ച് ലോഡ്ജിലെ റൂമിലെത്തി വാതിൽ മുട്ടി. കാമുകനും സുഹൃത്തും വാതിൽ തുറന്ന് പെൺകുട്ടിയെ അകത്തേക്ക് ക്ഷണിച്ചു. ഇരുവരും സംസാരിക്കുന്നതിനിടയിൽ നാട്ടുകാർ വന്നു ചോദ്യംചെയ്യലും അടിപിടിയുമായി.

യുവാവിന്റെ നാട് കൊല്ലത്താണെന്നും ഞങ്ങൾ സുഹൃത്തുക്കളാണെന്നും പറഞ്ഞതോടെ സദാചാരന്മാർ ചമഞ്ഞ ഒരുകൂട്ടം കാമുകനേയും സുഹൃത്തിനേയും ക്രൂരമായി മർദിച്ചു, ഇതിനിടയിൽ കണ്ടുനിന്ന ചിലർ ചങ്ങരംകുളം സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി. ഇതിനിടയിൽ മർദിച്ച നാട്ടുകാർ മുങ്ങിയിരുന്നു. മർദനത്തിനിരയായ യുവാക്കളും, ലോഡ്ജിലെ ചിലരും മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. മർദനത്തിനിരയായ യുവാക്കളോട് മർദിച്ചതിന് പരാതി എഴുതി നൽകാൻ പറഞ്ഞെങ്കിലും ഇരുവരും മാനഹാനി ഭയന്ന് പരാതി നൽകാൻ തെയ്യാറായില്ല. ആർക്കും പരാതിയില്ലത്തതിനാൽ പൊലീസ് കേസും എടുത്തില്ല.


കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എടപ്പാളിൽ നാടകീയ സംഭവങ്ങൾ നടന്നത്. കാമുകനും, സുഹൃത്തും മദ്യപിച്ച നിലയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മദ്യപിച്ച നിലയിലായ യുവാക്കൾ സ്‌കൂൾ യൂണിഫോമിലുള്ള വിദ്യാർത്ഥിയുമായി സംസാരം തുടങ്ങിയതോടെ പന്തികേട് തോന്നിയ നാട്ടുകാർ ഇടപെടുകയായിരുന്നു. യുവാക്കൾ നാട്ടുകാരുമായി തർക്കത്തിലായതോടെ ചിലർ യുവാക്കളെ കൈകാര്യം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കാമുകിയും നാട്ടുകാരും സ്ഥലം വിട്ടിരുന്നു.
യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഫേസ്‌ബുക്ക് പ്രണയിനിയെ കാണാനാണ് സുഹൃത്തുമൊത്ത് എടപ്പാളിൽ മുറിയെടുത്തതെന്ന് 25 കാരനായ യുവാവ് പൊലീസിന് മൊഴി നൽകി.

ഫേസ്‌ബുക്കിലൂടെ പ്രണയിച്ച് കബളിപ്പിക്കപ്പെട്ട നിരവധികേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വെട്ടുക്കാട് സ്വദേശിനിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതും ഫേസ്‌ബുക്ക് പ്രണയത്തിലൂടെയായിരുന്നു. ഫേസ്‌ബുക്കിലൂടെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു യുവാവ്. കേസിൽ യുവാവ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. വലിയതുറ വലിയതോപ്പ് സെന്റ് ആൻഡ്‌സ് പള്ളിക്കു സമീപം താമസിക്കുന്ന യുവാവ് ആണ് പിടിയിലായിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്‌ബുക്കിലൂടെയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഒന്നരവർഷത്തോളം ഇവർ പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹവാദ്ഗാനം നൽകി പലയിടങ്ങളിൽ വെച്ച് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി. തുടർന്നു മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാവ് തീരുമാനിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP