Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കപ്പിൾ ചലഞ്ചും ചിരി ചലഞ്ചും എത്തിയതിന് പിന്നാലെ ഏകാന്തത അനുഭവിക്കുന്ന ചെറുപ്പക്കാരുടെ വക സിംഗിൾ ചലഞ്ചും; ഫേസ്‌ബുക്ക് തുറന്നാൽ ചലഞ്ച് കാരെ കൊണ്ട് പൊറുതി മുട്ടിയതോടെ ട്രോളന്മാർക്കും ചാകരക്കാലം; സ്വർണക്കടത്തും കർഷകബില്ലും രാജ്യത്ത് കത്തുമ്പോൾ സമകാലിക വിഷയങ്ങളെ മറയ്ക്കാനുള്ള ശ്രമമെന്ന് ബുദ്ധിജീവികളുടെ പക്ഷം; അൽഗോരിതത്തിലൂടെ വാർത്തകളെ മറയ്ക്കാൻ നീക്കമോ; ചലഞ്ചുകൾ ചർച്ചയാകുമ്പോൾ  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ട്രെൻഡിങ് ആയി ചലഞ്ചുകൾ മാറുകയാണ്. സിംഗിൾ ചലഞ്ച്, കപ്പിൾ ചലഞ്ച്, ചിരി ചലഞ്ച്്, ഫാമിലി ചലഞ്ച് ഇങ്ങനെ പോകുന്നു വിവിധ ഇനം ചലഞ്ചുകൾ.സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ ചലഞ്ച് ഏറ്റെടുത്തത്. വിവാഹിതർ തങ്ങളുടെ ദാമ്പത്യ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ കുടുംബ ഫോട്ടോ പങ്കുവച്ച് ചലഞ്ചിന് ക്ഷണിച്ച് മറ്റൊരു കൂട്ടരും എത്തുന്നുണ്ട്. എന്നാൽ വല്ലാത്ത ഏകാന്തത അനുഭവിക്കുന്ന സിങ്കിൾ പസങ്ക ടീംസ് സിംഗിൾ ചലഞ്ചുമായും രംഗത്തെത്തിയതോടെ ചലഞ്ച് ആകെ കൊഴുത്തു. സോഷ്യൽ മീഡിയ തുറന്നാൽ ഫേസ്‌ബുക്കിലെ ഈ ട്രെൻഡിങ് ചലഞ്ചാണ് ചൂടൻ ചർച്ചാവിഷയം.

എന്നാൽ ചലഞ്ചുകൾക്ക് പിന്നാലെ ട്രോളുകളും രംഗത്തെത്തി. സിനിമാ ട്രോളുകളാണ് ഏറെയും. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം. ഇനി ഇപ്പോൾ കുറച്ചു ദിവസം ഇങ്ങനെ ഒക്കെ ആകും എന്നാണ് കമന്റ് എത്തുന്നത്. ചിരിക്കാത്തവരും കപ്പിൾ അല്ലാത്തവരും എന്ത് ഫോട്ടോ ഇടും എന്നാണ് കമന്റ് എത്തുന്നത്.

എന്നാൽ ചലഞ്ചുകളെ മറയാക്കി കേരളത്തിലെ സമാകാലിക വിഷയത്തിൽ നിന്ന് ഒരുകൂട്ടർ ബോധപൂർവം ശ്രദ്ധ തിരിക്കുകയാണോ.അത്തരത്തിലുള്ള ചോദ്യമാണ് ചോദ്യമാകുന്നത്. സമകാലിക വിഷയങ്ങൾ കത്തി നിൽക്കുമ്പോഴാണ് ചലഞ്ച് എത്തിയത്. കർഷക പ്രക്ഷോഭവും, കേരളത്തിലെ സ്വർണക്കടത്ത് വിവാദവും കത്തി നിൽക്കുമ്പോൾ ചലഞ്ച് എത്തുന്നതോടെ ഒരു ദിവസത്തെ വാർത്ത മുഴുവൻ അപ്രതൃക്ഷമാകുന്നു എന്ന ആശങ്കയും വർധിക്കുന്നു.

ഫേസ്‌ബുക്ക് അൽഗോരിത നിയമപ്രകാരം സ്ഥിരമായി കമന്റ് ലൈക്ക് ചെയ്യുന്നവരുടെ പോസ്റ്റുകൾ മാത്രമായിരിക്കും ഒര് യൂസറിന് കാണാൻ സാധിക്കുന്നത്. അതിനാൽ തന്നെ ഫേസ്‌ബുക്കിലെ സുഹൃത്തുക്കളിലേക്ക് ഈ ചലഞ്ച് എത്തുന്നതോടെ വാർത്താധിഷ്ടിത വിഷങ്ങളിൽ ശ്രദ്ധ എത്താതെ പോകുകാണ്.

ആരോ കണക്കുകൂട്ടലുകളോടെ സമകാലിക സംഭവങ്ങളെ മറയ്ക്കാൽ ഇത് ഉപകരിക്കുമെന്നതാണ് ആശങ്ക വർധിക്കുന്നത്. സ്വർണക്കടത്ത് കേസിൽ സർക്കാർ പ്രതിരോധഡത്തിലായതോടെ ഇടത് കേന്ദ്രങ്ങളിൽ നിന്ന് പിറന്ന ചലഞ്ചാണ് ഇതെന്നാണ് വലത് കേന്ദ്രങ്ങളിലെ സംസാരം. കർഷക പ്രക്ഷോഭമുള്ള പ്രശ്‌നങ്ങളെ മറയ്ക്കാൻ വലത് കേന്ദ്രങ്ങളുടെ കളിയെന്ന് പരക്കെ ആക്ഷേപം ഉയരുന്നത്.

എന്നാൽ ഇതൊന്നും വിഷയമാക്കാതെ ട്രോളന്മാർ രംഗത്ത് എത്തിരിക്കുകയാണ്. ഇനി എന്ത് ചലഞ്ച് ആണോ വരാൻ പോകുന്നത് എന്നാണ് കമന്റ് എത്തുന്നത്. ഇതൊക്കെ കണ്ട് ഇപ്പോൾ സോഷ്യൽ മീഡിയ ഞെട്ടി ഇരിക്കുകയാണെന്നാണ് കമന്റ് എത്തുന്നത്. ട്രോളിന് താഴെ നിരവധി കമന്റുകൾ എത്തുന്നുണ്ട്.കുറേ വെറുപ്പിക്കൽ കഴിഞ്ഞു. ഇനി അടുത്തത് എന്താണാവോ എന്നാണ് കമന്റ് എത്തുന്നത്.

അപ്പൂപ്പനും അമ്മൂമ്മയും വരെ ഇപ്പോൾ ചലഞ്ചിൽ ആയിരിക്കുന്നു എന്നും കമന്റ് എത്തുന്നുണ്ട്.ട്രോളുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ട്രോളിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇനി അടുത്ത ചലഞ്ചിനായി കാത്തിരിക്കുകയാണെന്നാണ് കമന്റുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP