Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് ജില്ലയിൽ വ്യാജമദ്യ വേട്ട ശക്തമാക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്; ഇന്ന് മാത്രം പിടിച്ചെടുത്ത് നശിപ്പിച്ചത് 360 ലിറ്റർ വാഷ്; 34 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ പിടികൂടാനായത് 4 പേരെ മാത്രം; 5500 ലിറ്ററിലധികം വാഷ് നശിപ്പിച്ചതായും എക്സൈസ്

കോഴിക്കോട് ജില്ലയിൽ വ്യാജമദ്യ വേട്ട ശക്തമാക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്; ഇന്ന് മാത്രം പിടിച്ചെടുത്ത് നശിപ്പിച്ചത് 360 ലിറ്റർ വാഷ്; 34 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ പിടികൂടാനായത് 4 പേരെ മാത്രം; 5500 ലിറ്ററിലധികം വാഷ് നശിപ്പിച്ചതായും എക്സൈസ്

ജാസിം മൊയ്ദീൻ

കോഴിക്കോട്: രാജ്യത്താകെ ലോക്ഡൗൺ നീട്ടുകയും സംസ്ഥാനത്തെ മദ്യശാലകൾ ഉടൻ തുറക്കാനുള്ള സാധ്യത അവസാനിക്കുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും വ്യാജമദ്യവേട്ട ശക്തമാക്കാനൊരുങ്ങി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്. ജില്ലയിൽ വിവിധയിടങ്ങളിൽ നടന്ന റെയ്ഡുകളിൽ ഇന്ന് മാത്രം 360 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.

ജില്ലയിലെ കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിനു പരിധിയിൽ രണ്ടിടങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. വിയ്യൂർ, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നടന്ന റെയ്ഡുകളിൽ 200 ലിറ്റർ വീതം കൊള്ളുന്ന ഒരു ബാരലും 80 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലിലുമായി സൂക്ഷിച്ചിരുന്ന വ്യാജമദ്യ നിർമ്മാണത്തിനായുള്ള വാഷും അനുബന്ധ സാമഗ്രികളുമാണ് എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പരിശോധ നടക്കുമെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് സംഘം അറിയിച്ചു.

ലോക്ഡൗണിനെ തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതുവരെ നടന്ന സ്പെഷൽ സ്‌ക്വാഡ് റെയ്ഡുകളിൽ ഇതിനോടകം 33 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും 4 കേസുകളിൽ മാത്രമാണ് പ്രതികളെ കണ്ടെത്താനായിട്ടുള്ളത്. ഇതിനോടകം 5500 ലിറ്ററിലധികം വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വിദേശമദ്യലഭ്യത ഇനിയും വൈകുമെന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ റെയ്ഡുകൾക്കാണ് എക്സൈസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്നത്തെ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ബിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ ആന്റണി, ഫെബിൻ എൽദോസ്, ഡ്രൈവർ സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP