Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതിലും മികച്ച ലിഫ്റ്റ് സ്വപ്‌നങ്ങളിൽ മാത്രം; കഞ്ചാവുമായി ലിഫ്റ്റ് ചോദിച്ച് കയറിയത് എക്‌സൈസ് വാഹനത്തിൽ; ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ കൈയോടെ പിടികൂടി ഉദ്യോഗസ്ഥൻ; കഞ്ചാവു കടത്ത് അപരിചിതരായ ഇരുചക്ര വാഹന യാത്രികരെ കരുവാക്കി; നഗരത്തിലെ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്ന 19കാരൻ കഞ്ചാവുകടത്തുന്നത് പതിവെന്നും അന്വേഷണ സംഘം

ഇതിലും മികച്ച ലിഫ്റ്റ് സ്വപ്‌നങ്ങളിൽ മാത്രം; കഞ്ചാവുമായി ലിഫ്റ്റ് ചോദിച്ച് കയറിയത് എക്‌സൈസ് വാഹനത്തിൽ; ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ കൈയോടെ പിടികൂടി ഉദ്യോഗസ്ഥൻ;  കഞ്ചാവു കടത്ത് അപരിചിതരായ ഇരുചക്ര വാഹന യാത്രികരെ കരുവാക്കി;  നഗരത്തിലെ  ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്ന 19കാരൻ കഞ്ചാവുകടത്തുന്നത് പതിവെന്നും അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇതിലും മികച്ച ലിഫ്റ്റ് ചോദിക്കൽ സ്വപ്‌നങ്ങളിൽ മാത്രം. കഞ്ചാവുമായി ലിഫ്റ്റ് ചോദിച്ച് യുവാവ് കയറിയത് എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഇരുചക്രവാഹനത്തിൽ. ഇരുചക്രവാഹന യാത്രികരോട് ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്തിയിരുന്ന യുവാവാണ് ഒടുവിൽ പെട്ടത്. ഒന്നേകാൽ കിലോ കഞ്ചാവുമായി ലഹരി കടത്തുകാരനെ എക്‌സൈസ് കൈയോടെ പിടികൂടി. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മൻസീൽവീട്ടിൽ മാഹിൻ (19) ആണ് കഞ്ചാവുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.

തിരഞ്ഞെടുപ്പ് പ്രമാണിച്ച് എക്‌സൈസ്, പൊലീസ് എന്നിവരുടെ കർശന പരിശോധന മറികടന്ന് ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുപോകുന്നത് ബുദ്ധിമുട്ടേറിയതിനാലും പിടിക്കപ്പെടാൻ സാധ്യത കൂടുതൽ ആയതിനാലും അപരിചിതരായ ഇരുചക്ര വാഹന യാത്രികരെ കരുവാക്കിയായിരുന്നു ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്.

ഇരുചക്ര വാഹന യാത്രികരോട് ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുമ്പോൾ വാഹന പരിശോധന നേരിടേണ്ടി വന്നാൽ ഈ വാഹനങ്ങളുടെ കാരിയറിലേക്ക് തന്ത്രപരമായി തന്റെ കൈവശമുള്ള കഞ്ചാവ് കാരിബാഗ് തൂക്കിയിടുന്നതായിരുന്നു പ്രതിയുടെ രീതി. ഇതോടെ വാഹന പരിശോധനയിൽ പിടിക്കപ്പെട്ടാൽ അപരിചിതനായ വാഹന ഉടമയുടെ തലയിൽ കുറ്റം ചാരി തടിയൂരാനും പ്രതിക്ക് സാധിക്കും. ഇതാണ് പ്രതി ഈ മാർഗം പ്രയോഗിക്കാൻ കാരണം.

എന്നാൽ, പ്രതിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇയാൾ ലിഫ്റ്റ് ആവശ്യപ്പെട്ടെത്തിയത് തിരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രത്യേക നിരീക്ഷണങ്ങൾക്കായി നിയോഗിച്ച എക്‌സൈസ് ഷാഡോ സംഘാംഗത്തിന്റെ വാഹനത്തിനു മുന്നിൽ. പ്രതി വാഹനത്തിൽ കയറിയതും കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാൽ വാഹനമോടിച്ച ഷാഡോ ടീമംഗം വാഹനത്തിന് പ്രശ്‌നമുണ്ടെന്നു പറഞ്ഞ് വാഹനം നിർത്തി. ശേഷം പ്രതിയെ തടഞ്ഞു നിർത്തുകയായിരുന്നു. ഉടൻ പട്രോളിങ്ങിലുണ്ടായിരുന്ന എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്ന പ്രതി ശനിയാഴ്ച ദിവസം നാട്ടിലേക്ക് പോകുമ്പോൾ കഞ്ചാവ് അവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം നടത്തിവരികയായിരുന്നു. നിരവധി തവണ ഇപ്രകാരം കഞ്ചാവ് കടത്തിയതായി പ്രതി എക്‌സൈസിനോട് സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചും ഇതിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ രാം പ്രസാദ്, ജയൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ, റൂബൻ, സിദ്ധാർത്ഥകുമാർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP