Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഖിലിനെ കുത്തിവീഴ്‌ത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സർവ്വകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തി; പേപ്പറുകൾ കണ്ടെത്തിയത് കന്റോൺമെന്റ് എസ്‌ഐയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ; കോപ്പിയടിക്ക് വേണ്ടിയാവാം ഉത്തരക്കടലാസുകൾ ഉപയോഗിച്ചതെന്ന സംശയത്തിൽ പൊലീസ്; സർവ്വകലാശാലയും സംശയനിഴലിൽ; റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യപ്രവർത്തകരെ കയ്യേറ്റം ചെയ്ത് പ്രതിയുടെ ബന്ധുക്കൾ

അഖിലിനെ കുത്തിവീഴ്‌ത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സർവ്വകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തി; പേപ്പറുകൾ കണ്ടെത്തിയത് കന്റോൺമെന്റ് എസ്‌ഐയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ; കോപ്പിയടിക്ക് വേണ്ടിയാവാം ഉത്തരക്കടലാസുകൾ ഉപയോഗിച്ചതെന്ന സംശയത്തിൽ പൊലീസ്; സർവ്വകലാശാലയും സംശയനിഴലിൽ; റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യപ്രവർത്തകരെ കയ്യേറ്റം ചെയ്ത് പ്രതിയുടെ ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു. ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സർവ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകൾ കണ്ടെത്തിയത്. അതേസമയം റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യപ്രവർത്തകരെ പ്രതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു. ഇരുമ്പു കമ്പികൊണ്ടായിരുന്നു ആക്രമണം. ദൃശ്യങ്ങൾ പകർത്താതിരിക്കാനായിരുന്നു ആക്രമണം.

എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകൾ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല. കോപ്പിയടക്കി വേണ്ടിയാവാം ഉത്തരക്കടലാസുകൾ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്. കത്തിക്കുത്ത് കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇതോടെ കേരള സർവ്വകലാശാലയും സംശയ നിഴലിൽ ആയിരിക്കുകയാണ്. സുതാര്യമായിട്ടുള്ള അന്വേഷണമാണ് നടക്കുന്നതെങ്കിൽ ഇതിന് പിന്നിലുള്ള സംഘത്തെ തന്നെ പുറത്തുകൊണ്ടു വരാമെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.

അതേസമയം കോളജിൽ തന്നെ കുത്തിയത് എസ്എഫ്‌ഐ യുണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന് ഡോക്ടർക്കാണ് അഖിൽ മൊഴി നൽകിയത്. നസീം പിടിച്ചുനിർത്തിക്കൊടുത്തു. അക്രമി സംഘത്തിൽ ഇരുപതിലേറെ എസ്എഫ്‌ഐക്കാർ ഉണ്ടായിരുന്നുവെന്നും അഖിൽ ഡോക്ടറോട് പറഞ്ഞു. ഈ വിവരങ്ങൾ ഡോക്ടർ പൊലീസിന് കൈമാറി. വിശദമൊഴി എടുക്കാൻ പൊലീസ് ഡോക്ടർമാരുടെ അനുമതി തേടിയിട്ടുണ്ട്.

നസീമും ശിവരഞ്ജിത്തും അടക്കമുള്ളവർ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. സിപിഎം-എസ്എഫ്‌ഐ ജില്ലാ നേതൃത്വങ്ങൾ പ്രതികളെ സംരക്ഷിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്റ്ററ്റലിലോ പിഎംജി സ്റ്റുഡന്റ്‌സ് സെന്ററിലോ പരിശോധന നടത്താൻ പോലും പൊലീസ് ഇതുവരെ തയാറായിട്ടില്ല.അതേസമയം അഖിലിനെ കുത്തിക്കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് എഫ്‌ഐആർ വ്യക്തമാക്കുന്നു.

യൂണിറ്റ് കമ്മിറ്റി പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതാണ് കോളജിലെ എസ്എഫ്‌ഐ നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നും എഫ്‌ഐആറിലുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികളായ ഏഴ് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ വിശ്വംഭരൻ പറഞ്ഞു.ഇതിനിടെ, മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെ വെന്റിലേറ്റർ നിന്നും മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസുമായി മുന്നോട്ടുപോകുമെന്ന് അഖിലിന്റെ അച്ഛൻ ചന്ദ്രൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP