Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണ വാർത്തയിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് ലോകം; എത്യോപ്യൻ വിമാനാപകടത്തിൽ 157 യാത്രക്കാരും കൊല്ലപ്പെട്ടെന്ന് വിവരം; നാല് ഇന്ത്യാക്കാരുണ്ടായിരുന്നെന്നും സൂചന;വിമാനം തങ്ങൾ നിർമ്മിച്ച മോഡൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബോയിങ്; ഓട്ടോമാറ്റിങ് നിയന്ത്രണ സംവിധാനങ്ങളിൽ തകരാർ വന്നിരിക്കാമെന്ന് നിഗമനം; കൊല്ലപ്പെട്ടരിൽ അധികവും കെനിയ-കാനഡ-എത്യോപ്യ-അമേരിക്ക എന്നീ രാജ്യക്കാർ

മരണ വാർത്തയിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് ലോകം; എത്യോപ്യൻ വിമാനാപകടത്തിൽ 157 യാത്രക്കാരും കൊല്ലപ്പെട്ടെന്ന് വിവരം; നാല് ഇന്ത്യാക്കാരുണ്ടായിരുന്നെന്നും സൂചന;വിമാനം തങ്ങൾ നിർമ്മിച്ച മോഡൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബോയിങ്; ഓട്ടോമാറ്റിങ് നിയന്ത്രണ സംവിധാനങ്ങളിൽ തകരാർ വന്നിരിക്കാമെന്ന് നിഗമനം; കൊല്ലപ്പെട്ടരിൽ അധികവും കെനിയ-കാനഡ-എത്യോപ്യ-അമേരിക്ക എന്നീ രാജ്യക്കാർ

മറുനാടൻ ഡെസ്‌ക്‌

നെയ്റോബി:എത്യോപ്യയിൽ വിമാനം അപകടത്തിൽപെട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 157 യാത്രക്കാരും കൊല്ലപ്പെട്ടുവെന്ന വാർത്ത ഏവരുടേയും നെഞ്ചു തകർക്കുകയാണ്.വിമാനത്തിൽ നാല് ഇന്ത്യാക്കാരും ഉണ്ടായിരുന്നുവെന്നാണ് സൂചന.  157 യാത്രക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യൻ എയർലൈൻസിന്റെ 737 ജെറ്റ് വിമാനമാണ് പറന്നുയർന്ന് ആറ് മിനിട്ടിനകം തകർന്നു വീണത്. ഞായറാഴ്‌ച്ച രാവിലെ 8.44നായിരുന്നു സംഭവം. എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് നെയ്റോബിയിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു അപകടം.

അപകട കാരണം എന്താണെന്ന് ഇതുവരെയായിട്ടും വ്യക്തമായിട്ടില്ല. അപകടം നടന്ന ഭാഗത്തെ പരിശോധനയ്‌ക്കൊടുവിൽ വിമാനം തങ്ങൾ നിർമ്മിച്ച മോഡൽ തന്നെയെന്ന് ബോയിങ് കമ്പനിയും സ്ഥിരീകരിച്ചിരുന്നു. ആഡിസ് അബാബയിൽ നിന്നും 50 കിലോ മീറ്റർ മാറി ബിഷോഫ്തു- ഡെബ്രേ സെയിത്ത് എത്തീ സ്ഥലങ്ങൾക്ക് മധ്യേയാണ് വിമാനം തകർന്ന് വീണത്. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് കമ്പനി പുറത്ത് വിട്ട വിവരം. അപകടത്തിൽപെട്ട എല്ലാവരും കൊല്ലപ്പെട്ടുവെന്ന് കമ്പനി വക്തവാണ് മാധ്യമങ്ങളോട് പറഞ്ഞത്.

ഇതേ മോഡൽ വിമാനം ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇന്തോനേഷ്യയിൽ വച്ചുണ്ടായ അപകടത്തിൽ 189 യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു. 35 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾക്ക് യുണൈറ്റഡ് നേഷൻസിന്റെ പാസ്‌പോർട്ട് ഉള്ളതായും സൂചനയുണ്ട്. കൊല്ലപ്പെട്ടവരിൽ 32 പേർ കെനിയക്കാരും 18 കാനഡക്കാരും ഒൻപത് എത്യപ്യക്കാരുണ്ടായിരുന്നുവെന്നും അമേരിക്ക, ചൈന, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നും എട്ട് പേർ വീതവും ഫ്രാൻസ്, ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നും ഏഴ് പേർ വീതമുണ്ടെന്നും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് കമ്പനി വ്യക്തമാക്കിയത്.

കാലാവസ്ഥയ്ക്ക് കുഴപ്പമില്ലായിരുന്നുവെന്നും എന്നാൽ വിമാനത്തിന്റെ 'വെർട്ടിക്കൽ സ്പീഡ്' സ്ഥിരതയുള്ളതായിരുന്നില്ലെന്നും വിദ്ഗധർ പറയുന്നു. വിമാനത്തിന്റെ ആംഗിൾ മാറിയാൽ അത് അറിയിക്കുന്ന പ്രക്രിയ സോഫ്റ്റ് വെയറിൽ കൃത്യമായി നടക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഇന്തോനേഷ്യയിലേയും അമേരിക്കയിലേയും വിദഗ്ദ്ധർ പറയുന്നു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനമെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു. രാജ്യത്ത് ഏറ്റവുമധികം വിമാനങ്ങള് സർവീസ് നടത്തുന്നത് എത്യോപ്യൻ എയർലൈൻസിന്റെതാണ്.കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 10.6 മില്യണിലധികം യാത്രക്കാരാണ് എത്യോപ്യൻ എയർലൈൻസിൽ യാത്ര ചെയ്തത്. 2010 ജനുവരിയിലും സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു. 

ബ്യൂറെറ്റിൽ നിന്നും വിമാനം പറന്നുയർന്ന് നിമിങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു. അന്ന് അപകടത്തിൽ 90 പേരാണ് മരിച്ചത്. എത്യോപ്യൻ എയർലൈൻസിന്റെ ചരിത്രം പരിശോധിച്ചാൽ ഏറ്റവുമധികം യാത്രക്കാർ മരിച്ചത് 1996 നവംബറിൽ വിമാനം ഭീകരർ തട്ടിയെടുത്ത ശേഷം ഇടിച്ചു തകർത്ത് അപകടത്തിലാണ്. ആഡിസ് അബാബയിൽ നിന്നും നെയ്റോബിയിലേക്ക് പോയ വിമാനമായിരുന്നു ഇത്.

ഇന്ധനം തീർന്നതിനാൽ വിമാനം കടലിലിൽ അടിയന്തരമായി ഇറക്കി 123 യാത്രക്കാർ കൊല്ലപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. അന്ന് 175 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷമാണ് എത്യോപ്യൻ വിമാനകമ്പനി ആദ്യ ബോയിങ് 737 മാക്‌സ് ജെറ്റ് വിമാനം വാങ്ങിയത്. മാത്രമല്ല 30 വിമാനങ്ങൾക്ക് ഓർഡർ നൽകുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP