Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കഞ്ചാവ് കേസിൽ നിവ്യ അറസ്റ്റിലായത് കാമുകനായ ജാൺസണിനൊപ്പം; നിവ്യയെ ജാമ്യത്തിൽ ഇറക്കിയത് മറ്റൊരു കാമുകനായ വ്ഷ്ണു സുരേന്ദ്രൻ; കൊച്ചിയിലെ ലഹരിസംഘത്തിലെ ഏറ്റുമുട്ടലും കൊലയും നടന്നത് കഞ്ചാവ് കേസിലെ കൂട്ടാളിയും കാമുകിയായ നിവ്യയുടെ പേരിൽ; മധ്യസ്ഥനായി നിന്ന് ഫഹദിനെയും കൂട്ടാളിയേയും വെട്ടിയതോടെ കൊലയിലേക്കും കാര്യങ്ങൾ എത്തി; കൊച്ചിയിലെ ലഹരി കൊലയിൽ യുവതി കൂടി അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലഹരിസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊച്ചി നെട്ടൂരിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ഒരു യുവതികൂടി അറസ്റ്റിൽ. നെട്ടൂർ സ്വദേശിനി നിവ്യയാണ് അറസ്റ്റിലായത്. കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നിവ്യയുടെ ആൺസുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷമാണു കൊലയ്ക്ക് കാരണമായത്.

നിവ്യയും പ്രതികൾക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്നു. നെട്ടൂരിലെ പൊതുസ്മശാനത്തിനടുത്തായിരുന്നു പ്രതികൾ ഒത്തുചേർന്നത്. ചുറ്റും കാടും ഇടുങ്ങിയ വഴിയുമായി നെട്ടൂരിൽ ശാന്തിവനത്തോട് ചേർന്നുള്ള പൊതുശ്മശാനം ക്രിമിനലുകളുടെ വിഹാരകേന്ദ്രമാണ്. ലഹരിസംഘങ്ങൾ ഇവിടെയാണ് കൊടുക്കൽ വാങ്ങലുകൾ നടത്തുന്നത്. കഴിഞ്ഞ പന്ത്രണ്ടിന് 19കാരനായ ഫഹദ് കൊല്ലപ്പെടുന്നതിനു മുൻപും അവർ ഇവിടെ ഒത്തുചേർന്നു.

നെട്ടൂരുകാരിയായ നിവ്യയെ ചൊല്ലിയായിരുന്നു തർക്കങ്ങളെല്ലാം. നേരത്തെ മൂന്നരകിലോ കഞ്ചാവ് കൈവശം വച്ചതിന് പനങ്ങാട് പൊലീസ് നിവ്യയെ അറസ്റ്റ് ചെയ്തിരുന്നു. നിവ്യയുടെ കാമുകൻ അടിമാലി ആനച്ചാൽ സ്വദേശി ജാൻസൻ ജോസും അടിമാലി മോളോത്തുപുരയിൽ വിഷ്ണു സുരേന്ദ്രനും അറസ്റ്റിലായി. കഞ്ചാവ് കേസിൽ റിമാൻഡിൽ കഴിഞ്ഞ നിവ്യയെ ജാമ്യത്തിലിറക്കാൻ പോയത് മറ്റൊരു കാമുകനായിരുന്ന പ്രവീണായിരുന്നു.

ഇതിന്റെ പേരിൽ ജാൻസനും സുഹൃത്ത് വിഷ്ണുവും നിവ്യയുടെ വീട്ടിലെത്തി. തുടർന്നുണ്ടായ വാക്കുതർക്കവും സംഘർഷവുമാണ് രണ്ട് സംഘങ്ങൾ ചേർന്നുള്ള ഏറ്റമുട്ടലിന് വഴിവച്ചത്. ഇതിനിടയിൽ ഒത്തുതീർപ്പിനെത്തിയ ഫഹദിനെ സംഘത്തിലെ നിധിൻ കത്തിയെടുത്ത് വെട്ടുകയായിരുന്നു. നിലവിൽ രണ്ട് യുവതികളടക്കം 22 പ്രതികളാണ് കേസിൽ പിടിയിലായത്. അനന്തു, ഈശ്വർ, ഉണ്ണി എന്നീ മൂന്ന് പ്രതികളെ പിടികൂടാനുണ്ട്.


ഒത്തു തീർപ്പ് ചർച്ചയ്ക്കിടെ ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ(19) നാണ് മരിച്ചത്. സംഭവത്തിൽ 14 പേർ പിടിയിലായത്. ഫഹദിനെ കൊലപ്പെടുത്തിയ സംഘത്തിലെ 12 പേരും പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിന് സൗകര്യമൊരുക്കിയ രണ്ടു പേരുമാണ് പിടിയിലായത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയിരുന്നു. വരും ദിവസങ്ങളിൽ ഇവരെ ഉപയോഗിച്ച് തെളിവെടുക്കേണ്ടതിനും വാഹനങ്ങൾ കണ്ടെടുക്കുന്നതിനും മറ്റുമായി പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
കൊലപാതക കേസിൽ ആലപ്പുഴ കലവൂർ ലക്ഷ്മീനിവാസ് നിധിൻ രാജഗോപാൽ(24), ആലപ്പുഴ പാതിരപ്പിള്ളി കീഴത്ത് ജെയ്‌സൺ സെബാസ്റ്റ്യൻ(25), നെട്ടൂർ മുള്ളൻകുഴിയിൽ റോഷൻ ചാർളി(30), മരട് തട്ടത്തിൽ ജീവൻ ജയൻ(32), നെട്ടൂർ ശാന്തിവനം റോഡ് മാമ്പ്രക്കേരി വിജിത് വിജയൻ(33), മരട് കൊറ്റേഴത്ത് വർഗീസ് ജോൺ(24), കുമ്പളം കളപ്പുരയ്ക്കൽ ഫെബിൻ റാഫേൽ(34), കുണ്ടന്നൂർ ത്രിപ്പടത്ത് നിഷാദ് ഷാജി(21), കുണ്ടന്നൂർ പാറശ്ശേരി നിവിൻ ചന്ദ്രൻ(24), കുണ്ടന്നൂർ പാടത്തറ രാഹുൽ കൃഷ്ണ(25), കുമ്പളം കാർത്തിക ശങ്കരനാരായണൻ(35), കുമ്പളം വള്ളക്കാട്ട് സുജിത് സുധാകരൻ(32) എന്നിവരും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതിന് സൗത്ത് പറവൂർ ചിറ്റേഴത്ത് പ്രമോദ് കുട്ടൻ(28), മരട് തുരുത്തി ടെംപിൾറോഡ് കല്ലറയ്ക്കൽ കെ.ജെ. ജെഫിൻ പീറ്റർ(23).എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

കൊച്ചി സിറ്റി ഡിസിപി ജി. പൂങ്കുഴലിയുടെ നിർദേശത്തിൽ തൃക്കാക്കര പൊലീസ് അസി. കമ്മിഷണർ കെ.എം. ജിജിമോന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. പനങ്ങാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ചുമതലയുള്ള എ. അനന്തലാൽ, പനങ്ങാട് എസ്‌ഐ വി.ജെ. ജേക്കബും സ്റ്റേഷനിലെ മറ്റ് പൊലീസ് അംഗങ്ങളും ഡാൻസാഫ് ഇൻസ്‌പെക്ടർ ജോസഫ് സാജനും അംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്നതായിരുന്നു അന്വേഷണ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP