Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയാക്കാൻ ഒരുങ്ങി എർദൊഗാൻ; ഇസ്താബൂളിലെ ചോറയും ഇപ്പോൾ മ്യുസിയം; ഓട്ടോമാൻ പടയോട്ടത്തിനിടെ മോസ്‌ക്കായ പള്ളി മതേതര തുർക്കി മ്യൂസിയം ആക്കി മാറ്റി; മ്യൂസിയം പള്ളിയാക്കണമെന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ; മതേതര രാജ്യമായ തുർക്കി തീർത്തും ഇസ്ലാമികവത്ക്കരിക്കപ്പെടുന്നു; ഹാഗിയ സോഫിയകൾ ആവർത്തിക്കപ്പെടുമ്പോൾ

ഹാഗിയ സോഫിയക്ക് പിന്നാലെ  മറ്റൊരു ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയാക്കാൻ ഒരുങ്ങി എർദൊഗാൻ; ഇസ്താബൂളിലെ ചോറയും ഇപ്പോൾ മ്യുസിയം; ഓട്ടോമാൻ പടയോട്ടത്തിനിടെ മോസ്‌ക്കായ പള്ളി മതേതര തുർക്കി മ്യൂസിയം ആക്കി മാറ്റി; മ്യൂസിയം പള്ളിയാക്കണമെന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ; മതേതര രാജ്യമായ തുർക്കി തീർത്തും ഇസ്ലാമികവത്ക്കരിക്കപ്പെടുന്നു; ഹാഗിയ സോഫിയകൾ ആവർത്തിക്കപ്പെടുമ്പോൾ

എം മാധവദാസ്

 അങ്കാറ: തുർക്കിയിലെ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ ദേവാലയം മോസ്‌ക്ക് ആക്കിയതിനെതിനെതിരെ ലോക വ്യാപകമായ പ്രതിഷേധം ഉയർന്നിട്ട് അധികം സമയം ആയിട്ടില്ല. ഇന്ത്യയിലെ അയോധ്യാവിധിപോലും ഹാഗിയ സോഫിയയുമായാണ് താരമതമ്യം ചെയ്യപ്പെട്ടത്. തുർക്കിയിൽ മുൻ ക്രിസ്ത്യൻ കത്തീഡ്രൽ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയപ്പോൾ ചിലർ ഉയർത്തിയ വാദം ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ആസൂത്രിതമായ അജണ്ടയൊന്നുമല്ല എന്നായിരുന്നു. എന്നാൽ ഇന്ത്യയിൽ ഒരോ ഒരു അയോധ്യയെ ഉണ്ടായിട്ടുള്ളൂ. എന്നാൽ തുർക്കിയിൽ കെട്ടിടങ്ങളുടെ മതം മാറ്റം ആവർത്തിക്കയാണ്.

മതേതര രാജ്യമായ തുർക്കി തീർത്തും ഇസ്ലാമിക രാജ്യമാവുകയുമാണെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാഗിയ സോഫിയക്കുപിന്നാലെ തുർക്കിയിലെ മറ്റൊരു ഓർത്തഡോക്‌സ് ക്രിസ്ത്യൻ പള്ളിയായിരുന്ന മ്യൂസിയവും മുസ്ലിം പള്ളിയും നീക്കം നടക്കുന്നതായി സൂചന. പടിഞ്ഞാറൻ ഇസ്താംബൂളിലുള്ള ബൈസെൈന്റൻ മധ്യകാലഘട്ടത്തിലെ ദേവാലയമായിരുന്ന ചോറ ഇപ്പോൾ മ്യൂസിയമാണ്. ഈ മ്യൂസിയം പള്ളിയാക്കാനാണ് എർദൊഗാന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

ഓട്ടോമൻ പടനായകർ 1453 ൽ കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കി അര നൂറ്റാണ്ടിനു ശേഷം ഈ ചർച്ചിനെ മുസ്ലിം പള്ളിയക്കുകയായിരുന്നു. പിന്നീട് ആധുനിക, മതേതര തുർക്കി സ്ഥാപിതമായ ശേഷമാണ് ഈ ചർച്ച് മ്യൂസിയമാക്കുന്നത്. ഓട്ടോമൻ കാലഘട്ടത്തിൽ എടുത്തു കളഞ്ഞ ആരാധന ശിൽപങ്ങളും മറ്റും വീണ്ടും സ്ഥാപിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം നവംബറിൽ ഈ മ്യൂസിയം പള്ളിയാക്കണമെന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ നീക്കം ഇതുവരെയും നടപ്പാക്കിയിരുന്നില്ല. വിസ്മയകരമായ ശിൽപങ്ങളും ചരിത്ര സ്മാരകങ്ങളും കാരണം ഈ മ്യൂസിയം ഇസ്താബൂളിൽ പ്രശസ്തമാണ്. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനമൊന്നും എർദൊഗാൻ നടത്തിയിട്ടില്ല. പക്ഷേ കാര്യങ്ങൾ ധൃതിയിൽ മുന്നോട്ടുപോവുകയാണ്.

കേരളത്തിൽ മുസ്ലീ ലീഗുപോലും ഹാഗിയ സോഫിയയയെ പള്ളിയാക്കിയത് ന്യായീകരിക്കയാണ് ചെയ്തത്. അതേസമയം ലോകമെമ്പാടുമുള്ള ഇസ്ലാമിക മത മൗലികവാദികൾക്ക് വളം ചെയ്തിരിക്കയാണ് എർദോഗാന്റെ ഈ നടപടി. പാക്കിസ്ഥാൻ ഒരു സിഖ് ഗുരുദ്വാര മോസ്‌ക്ക് ആക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

സിഖ് ഗുരുദ്വാര മോസ്‌ക്ക് ആക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ

ലാഹോറിലെ നൗലഖ ബസാറിലെ പ്രശസ്തമായ സിഖ് ഗുരുദ്വാരയെ പാക്കിസ്ഥാൻ ഭരണാധികാരികൾ മുസ്ലിം പള്ളിയാക്കി മാറ്റുന്നു. ഈ പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഹാഗിയ സോഫിയയിൽ എർദോഗാൻ എടുത്ത തന്ത്രം ഇംറാൻഖാനും ഇപ്പോൾ പയറ്റുകയാണ്. കോവിഡിനെ നേരിടുന്നതിലൊക്കെ വൻ പരാജയമായിപ്പോയി എന്ന് വിമർശനം ഉയർന്ന ഇംറാന് ഇതും ഒരു പിടവള്ളിയാണ്. ഹാഗിയ സോഫിയക്ക് ആഗോള മുസ്ലിം സമൂഹത്തിൽ കിട്ടയ പിന്തുണ പാക് ഭരണകൂടത്തിനും പ്രചോദമാവുന്നുണ്ട്.

വിഷയത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ലാഹോറിലെ നൗലഖ ബസാറിൽ ഭായ് തരു സിങ് ജിയുടെ രക്തസാക്ഷിത്വ കേന്ദ്രമായ ഗുരുദ്വാര 'ഷാഹിദി അസ്താൻ' ആണ് മസ്ജിദ് ഷാഹിദ് ഗഞ്ചിന്റെ സ്ഥലമായി അവകാശപ്പെട്ട് മുസ്ലിം പള്ളിയാക്കുന്നത്. മതപരമായ അവകാശങ്ങളും സാംസ്‌കാരിക പൈതൃകവും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവ നോക്കിക്കാണാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബിലെ മുഗൾ ഗവർണ്ണറായ സക്കറിയാ ഖാൻ ആണ് ബായി തരു സിങ് ജിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും തടവിലാക്കിയത്. അതിക്രൂരമായാണ് അദ്ദേഹത്തെ ആഴ്ചകളോളം പീഡിപ്പിച്ചത്. സകല എല്ലുകളും ഒടിഞ്ഞു നുറുങ്ങിയിട്ടും അദ്ദേഹം മതം മാറാൻ തയ്യാറായില്ല. 'മതം മാറൂ അല്ലെങ്കിൽ മരിക്കൂ' എന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അദ്ദേഹം തിരികെച്ചോദിച്ചത് 'മതം മാറിയാൽ മരിക്കില്ലേ? മുസ്ലീങ്ങളൊന്നും മരിക്കാറില്ലേ' എന്നായിരുന്നു.

പരസ്യമായി വിചാരണ ചെയ്യപ്പെട്ട ശേഷം, സിഖ് വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം വളർത്തിയിരുന്ന നീണ്ട മുടി മുറിച്ച് മുസ്ലീമായി മാറിയെന്ന് പറയണമെന്ന് സക്കറിയാ ഖാൻ അദ്ദേഹത്തോട് വീണ്ടും ആജ്ഞാപിച്ചു. മുടി മുറിക്കില്ല, മുസ്ലീമാവില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ തലയിലെ തൊലിയും മാംസവും ജീവനോടെ ഉരിച്ചുമാറ്റി. 1745 ജൂൺ 9 നായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. അനേക ദിവസങ്ങൾ ആ നിലയിൽ ജയിലിൽക്കഴിഞ്ഞ അദ്ദേഹം 22 ദിവസങ്ങൾ കഴിഞ്ഞപ്പോൾ മരണമടഞ്ഞു. ധീരശഹീദ് ആകുമ്പോൾ വെറും 25 വയസ്സു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

1745 ൽ ഭായ് തരു ജി പരമമായ ത്യാഗം ചെയ്ത ചരിത്രപരമായ ഗുരുദ്വാരയാണ് ഗുരുദ്വാര ഷാഹിദി അസ്താൻ ഭായ് തരു ജി. 'സിഖ് സമൂഹം ബഹുമാനപൂർവ്വം ആരാധിക്കുന്ന സ്ഥലമാണ് ഗുരുദ്വാര. ഈ സംഭവം ഇന്ത്യയിൽ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സിഖ് സമുദായത്തിന് നീതി ലഭിക്കണമെന്ന വ്യക്തമായ ആവശ്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഖിലാഫത്തിനായി ഒരുമിക്കാൻ തുർക്കിയിൽ ആഹ്വാനം

ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു ശേഷം തുർക്കിയിൽ നടക്കുന്നത് അതിദ്രുത വർഗീയവത്ക്കരണമാണ് നടക്കുന്നതെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. ഖിലാഫത്ത് തിരിച്ചുവരണമെന്നും ഇസ്ലാമിക സാമ്രാജ്വത്തിന്റെ പഴയ കരുത്ത് തിരിച്ചു പിടിക്കാൻ തുർക്കി നേതൃത്വം കൊടുക്കണമെന്നുമാണ് നവമാധ്യമങളിലടക്കം ചർച്ചകൾ നിറയുന്നത്. തുർക്കിയുടെ മതേതരത്വത്തിൽമേലുള്ള അവസാനത്തെ ആണിയടിയാണ് പ്രസിഡന്റ് എർദോഗാൻ നടത്തിയതെന്നുമാണ് ദ ഗാർഡിയൻ അടക്കമുള്ള പാശ്ചാത്യമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെയാണ് എർദോഗാൻ ഉദ്ദേശിച്ചതെന്നും ഗാർഡിയൻ വിമർശിക്കുന്നു. കാരണം എർദോഗാന്റെ ഭരണത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ അലയടിക്കുന്ന സമയത്താണ് മുമ്പ് കൃസ്ത്യൻ ദേവാലയം ആയിരുന്ന ഹാഗിയ സോഫിയയെ, മുസ്ലിം പള്ളിയാക്കിമാറ്റാൻ, സുപ്രീകോടതി വിധിയുടെ മറവിൽ തീരുമാനം വരുന്നത്. മതം പ്രധാന വിഷയം ആയതോടെ തൽക്കാലം എർദോഗാൻ രക്ഷപ്പെട്ടിരിക്കയാണ്. പക്ഷേ ഇത് ശരിക്കും തീക്കളിയാണെന്ന് എർദോഗാൻ അറിയുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

'ഖിലാഫത്ത് പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചെന്ന്' കാട്ടി തുർക്കി സർക്കാർ അനുഭാവമുള്ള മാഗസിന്റെ പരാമർശത്തെ ചൊല്ലി വൻ വിവാദം നടക്കുകയാണ്. 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? നിങ്ങളല്ലെങ്കിൽ പിന്നെ ആരാണ്? മാഗസിൻ കവർ പേജിൽ എഴുതിയിരിക്കുന്നു.ഗെർമെക് ഹയാത് എന്നാണ് മാഗസിന്റെ പേര്. ഓട്ടോമൻ കാലഘട്ടത്തിലെ പതാകയുടെ ചുവപ്പുനിറത്തിലാണ് മാഗസിന്റെ കവർ പേജ്. പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാൻ രാജ്യത്തെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം തുർക്കി സ്വതന്ത്രമായെന്നും മാഗസിൻ പറയുന്നു.മാഗസിന് 10000 വരിക്കാരാണ് നിലവിൽ ഉള്ളത്.

അതേസമയം മാഗസിനെതിരെ എർദോഗാന്റെ പാർട്ടിയായ എ.കെ.പി തന്നെ വിമർശമനം ഉന്നയിച്ചിട്ടുണ്ട്.'തുർക്കി റിപ്പബ്ലിക് നിയമവാഴ്ചയുള്ള ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്,'നമ്മുടെ രാഷട്രീയ ഭരണത്തെക്കുറിച്ച് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന അനാരോഗ്യകരമായ ചർച്ചയും ധ്രുവീകരണവും തുർക്കിയുടെ അജണ്ടയിലില്ല,' പാർട്ടി പ്രതിനിധി ട്വീറ്റ് ചെയ്തു.മാഗസിനെതിരെ അങ്കാര ബാർ കൗൺസിൽ ക്രിമിനൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. തുർക്കി റിപ്പബ്ലിക്കിനെതിരെ സായുധ കലാപം നിരോധിക്കുന്ന നിയമം ലംഘിച്ചെന്നും ജനങ്ങളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നെന്നുമാണ് പരാതിയിൽ ഉള്ളത്. തുർക്കിയിലെ നിരവധി പത്രമാധ്യമങ്ങൾ മാഗസനിനെതിരെ രംഗത്തു വന്നിട്ടുണ്ട്. രാജ്യത്ത് ട്വിറ്ററിൽ വിഷയം ട്രെൻഡിംഗാണ്.

ഹാദിയ സോഫിയ മസ്ജിദാക്കിയതിനു ശേഷം രാജ്യത്ത് സമാനമായ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. 86 വർഷത്തിനു ശേഷം ഹാദിയ സോഫിയയിൽ ആദ്യ മുസ്ലിം പ്രാർത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയിൽ തുർക്കിയിലെ മതകാര്യ വകുപ്പിന്റെ തലവനായ പുരോഹിതൻ അലി എർബസ് നടത്തിയ വിവാദ പ്രസ്താവനയും ഇതോടൊപ്പം വിവാദമായിരുന്നു. 'ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴിൽ വരുന്ന ഏത് വസ്തുവകകളും തൊടുന്നവർ കത്തും' എന്നാണ് രാജ്യത്തെ പ്രധാന മതപുരോഹിതൻ പറഞ്ഞത്. 'കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തിൽ അലംഘനീയമാണ്, അത് തൊടുന്നവർ കത്തും. ഇത് ലംഘിക്കുന്നവർ ശപിക്കപ്പെടും,'

ഇപ്പോഴത്തെ റിപബ്ലിക് ഓഫ് തുർക്കിയുടെ സ്ഥാപകനും ഹാഗിയ സോഫിയയെ 1934 ൽ മ്യൂസിയം ആക്കുന്നതിന് മുന്നിൽ നിൽക്കുകയും ചെയ്ത മുസ്തഫ കമാൽ അത്തതുർക്കിനെ ഉദ്ദേശിച്ചാണ് ഇമാമിന്റെ പരാമർശമെന്നാണ് പരക്കെ ഉയരുന്ന വിമർശനം. ഇതുപോലെ മതസൗഹാർദത്തിന് ഭീഷണിയാകുന്ന നിരവധി പോസ്റ്റുകളാണ് ഇപ്പോൾ തുർക്കിയിൽ നിറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP